ഓട്സ് ചില്ലറക്കാരനല്ല! ആരോഗ്യഗുണങ്ങൾ അറിയാം

സാധാരണ രാവിലത്തെ ഭക്ഷണമായി ഒരുപാട് പേർ കഴിക്കുന്ന ഭക്ഷണമാണ് ഓട്സ്. ഇതൊരു മുഴുവൻ ധാന്യമാണ്. ഓട്‌സിൽ കാർബോഹൈഡ്രേറ്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്, മാത്രമല്ല മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് പ്രോട്ടീനും കൊഴുപ്പും കൂടുതലാണ്. ഓട്സിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

ഓട്‌സിൽ ധാരാളം ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഈ സംയുക്തങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന ഫൈബർ ഓട്‌സിൽ ധാരാളം അടങ്ങിയിട്ടുണ്ട്, ഇതിന് നിരവധി ഗുണങ്ങളുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കാനും കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചക്കും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.

ചീത്ത കൊളസ്‌ട്രോൾ എന്നറിയപ്പെടുന്ന LDL കൊളസ്‌ട്രോൾ കുറക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറക്കാൻ ഓട്സ് സഹായിക്കും. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയതിനാൽ ഓട്‌സ് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ഓട്സ് കഴിക്കുമ്പോൾ പെട്ടെന്ന് വയറ് നിറഞ്ഞതായി തോന്നും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ ഏറെ സഹായകരമാണ്.

ഓട്സിന് ചർമ്മസംരക്ഷണത്തിലും സഹായിക്കാൻ കഴിയും. പല സ്കിൻ കെയർ ഉല്പന്നങ്ങളിലും ഓട്സ് ഒരു പ്രധാന ഘടകമാണ്. നന്നായി പൊടിച്ച ഓട്സ് ചർമ്മത്തിൽ തേക്കുന്നത് വരണ്ട ചർമ്മം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.

Also Read: ഒമേഗ 3 ഫാറ്റി ആസിഡ്; ഗുണങ്ങൾ അറിയാം