അടുത്ത കാലത്തായി യുവാക്കളിൽപ്പോലും ഹൃദയാഘാതം ഒരു സാധാരണപ്രശ്നമായി മാറിയിരിക്കുന്നു. പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഹൃദയാഘാതവും ഹൃദ്രോഗവുമുള്ളവർ കൂടി വരുന്നതായാണ് റിപ്പോർട്ട്. ഹൃദ്രോഗങ്ങളിൽ ഏറ്റവുമധികം കാണപ്പെടുന്നത് കാർഡിയോ വാസ്കുലർ ഡിസീസ് അഥവാ സിവിഡിാണ്. സിവിഡിക്ക് പിന്നിലെ ഏറ്റവും വലിയ അപകട ഘടകമാണ് ഡിസ്ലിപിഡീമിയ അഥവാ ഉയർന്ന കൊളസ്ട്രോൾ. ഹൃദയാഘാതം വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ) ഉയർന്ന കൊളസ്ട്രോൾ കൈകാര്യം ചെയ്യുന്നതിനായി ഇതാദ്യമായി ഒരു മാർഗരേഖ പുറത്തിറക്കി.
എന്താണ് ഡിസ്ലിപിഡീമിയ?
ഹൈപ്പർലിപിഡെമിയ അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ എന്നും അറിയപ്പെടുന്ന ഡിസ്ലിപിഡെമിയ അർത്ഥമാക്കുന്നത് നിങ്ങളുടെ രക്തത്തിൽ ലിപിഡുകൾ (കൊഴുപ്പ്) അസാധാരണമായ അളവിൽ ഉണ്ടെന്നാണ്. ക്ലീവ്ലാൻഡ് ക്ലിനിക്ക് റിപ്പോർട്ടനുസരിച്ച്, അമിതമായ ലിപിഡുകൾ ദോഷകരമാണ്, അവ ധമനികളിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ശരീരത്തിലെ രക്തപ്രവാഹം തടസപ്പെടുത്തുകയും ചെയ്യും.
ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ “ഏറ്റവും അപകടകരമായ ഇനം ആണ്, കാരണം ഇത് നിങ്ങളുടെ രക്തക്കുഴലുകൾക്കുള്ളിൽ കഠിനമായ കൊളസ്ട്രോൾ നിക്ഷേപം (പ്ലാക്ക്) ഉണ്ടാകാൻ ഇടയാക്കുന്നു. ഇത് രക്തം കടന്നുപോകുന്നത് ബുദ്ധിമുട്ടാക്കുന്നു, അതുവഴി പക്ഷാഘാതത്തിനോ ഹൃദയാഘാതത്തിനോ ഉള്ള അപകടസാധ്യത വർദ്ധിപ്പിക്കുന്നു, ”- റിപ്പോർട്ട് പറയുന്നു.
ഉയർന്ന കൊളസ്ട്രോൾ ചികിത്സിച്ചില്ലെങ്കിൽ, അത് കൊറോണറി ഹൃദ്രോഗം, കരോട്ടിഡ് ആർട്ടറി രോഗം, പെട്ടെന്നുള്ള ഹൃദയസ്തംഭനം, പെരിഫറൽ ആർട്ടറി രോഗം, മൈക്രോ വാസ്കുലർ രോഗം എന്നിവയ്ക്ക് കാരണമാകും. വ്യായാമം, ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കൽ, പുകവലി ഉപേക്ഷിക്കൽ എന്നിവ ഉൾപ്പെടെയുള്ള ജീവിതശൈലി മാറ്റങ്ങളിലൂടെ രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാനാകും. ചിലർക്ക് മരുന്നും ആവശ്യമായി വന്നേക്കാം.
ഇന്ത്യ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നത് എന്ത്?
യൂറോപ്യൻ മാർഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ജനങ്ങൾക്ക് അനുസൃതമാ രീതിയിൽ മാറ്റം വരുത്തിയ മാർഗ്ഗനിർദ്ദേശങ്ങളാണ് ഇന്ത്യൻ കാർഡിയോളജിക്കൽ സൊസൈറ്റി പുറത്തിറക്കിയിരിക്കുന്നത്. ദി ലാൻസെറ്റ് ഡയബറ്റിസ് & എൻഡോക്രൈനോളജി എന്ന ജേണലിൽ 2023-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ ശുപാർശകൾ.
പൊതുജനങ്ങൾക്കും അപകടസാധ്യത കുറഞ്ഞ വ്യക്തികൾക്കും കൊളസ്ട്രോളിൻ്റെ അളവ് 100 mg/DL (ഡെസിലിറ്ററിന് മില്ലിഗ്രാം പഞ്ചസാര) യിൽ കുറവായിരിക്കണമെന്ന് കാർഡിയോളജിക്കൽ സൊസൈറ്റി വ്യക്തമാക്കുന്നു. ThePrint റിപ്പോർട്ട് അനുസരിച്ച്, എച്ച്ഡിഎൽ-സി ഇതര (മൊത്തം കൊളസ്ട്രോൾ മൈനസ് നല്ല കൊളസ്ട്രോൾ) അളവ് ഡെസിലിറ്ററിന് 130 മില്ലിഗ്രാമിൽ താഴെയായി നിലനിർത്താനും അവർ ശുപാർശ ചെയ്യുന്നു.
Also Read- ട്രൈഗ്ലിസറൈഡ് എന്ന കൊളസ്ട്രോൾ വില്ലൻ; അറിയേണ്ട കാര്യങ്ങൾ
പ്രമേഹമോ രക്താതിമർദ്ദമോ ഉള്ളവരെപ്പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക്, മാർഗ്ഗനിർദ്ദേശങ്ങൾ ഒരു ഡെസിലിറ്ററിന് 70 മില്ലിഗ്രാമിൽ താഴെയുള്ള എൽഡിഎൽ-സിയും (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ-കൊളസ്ട്രോൾ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ) എച്ച്ഡിഎൽ-സി അല്ലാത്തത് 100 മില്ലിഗ്രാം/ഡിഎല്ലിൽ താഴെയുമാണ്.
മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഹൃദയാഘാതം, ആൻജീന, സ്ട്രോക്ക്, അല്ലെങ്കിൽ വിട്ടുമാറാത്ത വൃക്കരോഗം എന്നിവയുള്ളവർ പോലെ ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾ, എൽഡിഎൽ-സി ലെവലുകൾ ഡെസിലിറ്ററിന് 55 മില്ലിഗ്രാമിൽ താഴെയും എച്ച്ഡിഎൽ-സി ഇതര ലെവൽ ഒരു ഡെസിലിറ്ററിന് 85 മില്ലിഗ്രാമിൽ താഴെയുമായി നിലനിർത്താൻ ശ്രമിക്കണം.
രണ്ട് വർഷത്തിനുള്ളിൽ പെരിഫറൽ ആർട്ടറി ഡിസീസ്, രക്തപ്രവാഹത്തിന് ആവർത്തിച്ചുള്ള വാസ്കുലർ ക്ഷതങ്ങൾ ഉണ്ടായിട്ടുള്ളവർക്ക് ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണെന്ന് സിഎസ്ഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
“ഉയർന്ന എൽഡിഎൽ-കൊളസ്ട്രോൾ, എച്ച്ഡിഎൽ-കൊളസ്ട്രോൾ എന്നിവ സ്റ്റാറ്റിനുകളും ഓറൽ നോൺ-സ്റ്റാറ്റിൻ മരുന്നുകളും ഉപയോഗിച്ച് നിയന്ത്രിക്കാനാകും. ഇത് സഹായിച്ചില്ലെങ്കിൽ, പിസിഎസ്കെ 9 ഇൻഹിബിറ്ററുകൾ അല്ലെങ്കിൽ ഇൻക്ലിസിറാൻ പോലുള്ള കുത്തിവയ്ക്കാവുന്ന ലിപിഡ് കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കേണ്ടിവരും, ”എയിംസിലെ കാർഡിയോളജി പ്രൊഫസർ ഡോ. എസ് രാമകൃഷ്ണൻ ഇന്ത്യ ടുഡേയോട് പറഞ്ഞു.
അകാല ഹൃദ്രോഗമോ ഹൈപ്പർ കൊളസ്ട്രോളീമിയയോ – ഉയർന്ന അളവിലുള്ള ചീത്ത കൊളസ്ട്രോളിൻ്റെ കുടുംബ ചരിത്രമുള്ളവർക്ക് 18 വയസോ അതിൽ താഴെയോ പ്രായമുള്ളപ്പോൾത്തന്നെ ആദ്യ ലിപിഡ് പ്രൊഫൈൽ പരിശോധന നടത്തണമെന്ന് മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നു.
ഉയർന്ന ട്രൈഗ്ലിസറൈഡുകൾ (150 mg/dl-ൽ കൂടുതൽ), HDL-കൊളസ്ട്രോൾ ഇല്ലാത്ത ആളുകൾക്ക് ജീവിതശൈലി ശീലങ്ങളിലും ചികിത്സയിലും ഉടനടി മാറ്റം വരുത്താൻ കാർഡിയോളജിക്കൽ സൊസൈറ്റി ഓഫി ഇന്ത്യ ശുപാർശ ചെയ്യുന്നു.
ഭക്ഷണക്രമവും ജീവിതശൈലിയുമാണ് ഡിസ്ലിപിഡെമിയ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന മാർഗ്ഗമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
“ഇന്ത്യയിലെ ഭക്ഷണ ശീലങ്ങൾ കണക്കിലെടുക്കുമ്പോൾ, പഞ്ചസാരയും കാർബോഹൈഡ്രേറ്റും കഴിക്കുന്നത് കുറയ്ക്കാൻ ശുപാർശ ചെയ്യുന്നു, കാരണം ഇത് കൊഴുപ്പ് കുറഞ്ഞ ഉപഭോഗത്തേക്കാൾ തടസ്സങ്ങൾക്ക് കാരണമാകുന്നു. കാർഡിയോപ്രൊട്ടക്റ്റീവ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതും സാംസ്കാരികമായി പ്രസക്തമായതുമായ പതിവ് വ്യായാമവും യോഗയും ശുപാർശ ചെയ്യുന്നു, ”ഹൃദ്രോഗ വിദഗ്ധർ പറഞ്ഞു.
മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യമായിവരുന്നത് എന്തുകൊണ്ടാണ്?
കൊറോണറി ആർട്ടറി രോഗം മൂലമുള്ള മരണങ്ങൾ മറ്റ് രാജ്യങ്ങളേക്കാൾ 20-50 ശതമാനം കൂടുതലാണ് ഇന്ത്യക്കാരിൽ കണ്ടുവരുന്നതെന്ന് അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ (എപിഐ) പ്രസിഡൻ്റ് ഡോ. മിലിന്ദ് വൈ നഡ്കർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇത്തരം ആശങ്കാജനകമായ കണക്കുകൾക്കിടയിലാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
രക്താതിമർദ്ദം, പ്രമേഹം എന്നിവയിൽ നിന്ന് വ്യത്യസ്തമായി സാധാരണയായി രോഗലക്ഷണങ്ങളില്ലാത്തതിനാൽ ഡിസ്ലിപിഡെമിയയെ “ഒരു നിശബ്ദ കൊലയാളി” എന്ന് സിഎസ്ഐ പ്രസിഡൻ്റ് ഡോ. പ്രതാപ് ചന്ദ്ര രഥ് വിശേഷിപ്പിക്കുന്നു. “പാരിസ്ഥിതികവും ജനിതകവും പ്രത്യേകിച്ച് ജീവിതവും ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ കാരണം വിവിധ രോഗങ്ങൾക്ക് കൂടുതൽ സാധ്യതയുള്ളതിനാൽ ഇന്ത്യക്കാർക്കായി മാർഗ്ഗനിർദ്ദേശം ആവശ്യമാണ്.
ഹൃദയാഘാതം സംഭവിക്കുന്ന 50 ശതമാനം ഇന്ത്യക്കാരും 50 വയസ്സിന് താഴെയുള്ളവരാണെന്നും 15-20 ശതമാനം പേർ 40 വയസ്സിന് താഴെയുള്ളവരാണെന്നും ഡോ.സാഹ്നി ThePrint-നോട് പറഞ്ഞു. “ഈ സംഖ്യകൾ അതിശയിപ്പിക്കുന്നതാണ്, വ്യക്തികൾ അവരുടെ അപകട ഘടകങ്ങൾ അറിയുകയും അവരുടെ ലിപിഡ് അളവ് നിർദ്ദേശിച്ച കട്ട്-ഓഫ് പരിധിക്ക് താഴെയായി നിലനിർത്താൻ പ്രവർത്തിക്കുകയും ചെയ്താൽ ഈ കേസുകളിൽ 90 ശതമാനവും തടയാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.