തണുപ്പായാൽ സന്ധിവേദന കൂടുന്നോ? ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ

തണുപ്പ് കാലം സന്ധിവാതമുള്ളവർക്ക് വേദന നിറഞ്ഞ കാലമാണ്. തണുത്ത കാലാവസ്ഥ രക്തചംക്രമണം കുറയ്ക്കുന്നതാണ് വേദനക്ക് കാരണം. സന്ധികളിൽ വീക്കം ഉണ്ടാകാനും ഇത് കാരണമാകുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തണുപ്പ് കാലത്തെ സന്ധിവേദനയിൽ നിന്ന് ആശ്വാസം നേടാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.

വസ്ത്രധാരണം

തണുപ്പിനെ പ്രതിരോധിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം ശരീരത്തിന്റെ താപനില നിലനിർത്തുകയും സന്ധിവേദന ഉണ്ടാകുന്നത് തടയുകയും ചെയ്യും.

വ്യായാമം

നടത്തം, നീന്തൽ, സൈക്ലിംഗ് തുടങ്ങിയ ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് സന്ധിവേദന വരാതിരിക്കാൻ നല്ലൊരു മാർഗമാണ്.

വെള്ളം കുടിക്കുക

സന്ധിവാതമുള്ളവർ ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ വേദന കൂടാൻ കാരണമാകും. നിർജലീകരണം സന്ധിവേദനയിലേക്ക് നയിക്കും. അതുകൊണ്ട് തണുപ്പ് കാലത്ത് ധാരാളം വെള്ളം കുടിക്കുന്നത് സന്ധിവേദന വരാതിരിക്കാൻ സഹായിക്കും.

ഭാരം നിയന്ത്രിക്കുക

അമിതഭാരം സന്ധികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുകയും ഭാരം നിയന്ത്രിച്ചുനിർത്തുകയും വേണം.

ഉത്കണ്ഠ നിയന്ത്രിക്കുക

ഉത്കണ്ഠ സന്ധിവേദന കൂടാൻ കാരണമാകും. ഉത്കണ്ഠ നിയന്ത്രിക്കാൻ ലഘുവായ വ്യായാമങ്ങളോ യോഗ ധ്യാനം പോലുള്ള മാർഗ്ഗങ്ങളോ സ്വീകരിക്കാവുന്നതാണ്. ആവശ്യത്തിന് ഉറങ്ങേണ്ടതും പ്രധാനമാണ്.

Also Read | തൈറോയിഡ് പ്രശ്നങ്ങൾ സന്ധി വേദനയിലേക്ക് നയിക്കുമോ?

Content Summary: 5 tips to reduce arthritis pain in winter.