ആർക്കും ഇപ്പോഴും സംഭവിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ് ദഹനപ്രശ്നങ്ങൾ. ഭക്ഷണം രുചികരമാകുമ്പോൾ ആവശ്യത്തിലധികം കഴിച്ചുപോയേക്കാം. ഇത് ചിലപ്പോൾ ദഹനക്കേടിനും ഓക്കാനത്തിനും കാരണമാകും. ദഹനക്കേട് മാറ്റാനും ദഹനവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ചില പഴങ്ങൾ സഹായിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. ആപ്പിൾ
ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ കഴിക്കുന്ന പഴങ്ങളിൽ ഒന്നാണ് ആപ്പിൾ. മലബന്ധം, വയറിളക്കം എന്നിവയിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കുന്ന പെക്റ്റിൻ എന്ന പദാർത്ഥം ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷവസ്തുക്കളെ എളുപ്പത്തിൽ പുറംതള്ളാനും ഇത് സഹായിക്കും.
Also Read: ദഹനപ്രശനങ്ങൾ അലട്ടുന്നുണ്ടോ? ഈ പാനീയങ്ങൾ കുടിച്ചോളൂ
2. നേന്ത്രപ്പഴം
വയറിളക്കം വന്നാൽ രണ്ടു നേന്ത്രപ്പഴം കഴിക്കാൻ ഡോക്ടർ പറയാറില്ലേ? കാരണം വയറ്റിലെ അൾസറിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാൻ നേന്ത്രപ്പഴത്തിന് കഴിവുണ്ട്.
3. മാമ്പഴം
കഴിക്കാൻ ഏറെ രുചിയുള്ള പഴമാണ് മാമ്പഴം. മാമ്പഴത്തിൽ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനനാളത്തിലേക്ക് ഭക്ഷണത്തിന്റെ സുഗമമായ ഒഴുക്കിന് സഹായിക്കുന്നു. വൻകുടലിലെ ക്യാൻസർ സാധ്യത കുറയ്ക്കുന്ന ഡയറ്ററി ഫൈബറും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
4. കിവി
മികച്ച ദഹനത്തിന് സഹായിക്കുന്ന മറ്റൊരു പഴമാണ് കിവി. നാരുകൾ കൂടുതലുള്ള ഒരു പഴമാണിത്. മറ്റ് അനവധി പോഷക ഗുണങ്ങളും ഈ പഴത്തിനുണ്ട്. കിവിയിൽ അടങ്ങിയിരിക്കുന്ന ആക്ടിനിഡിൻ എന്ന എൻസൈം സാധാരണയായി ആമാശയത്തിന് ദഹിപ്പിക്കാൻ ബുദ്ധിമുട്ടുള്ള പ്രോട്ടീന്റെ ദഹനത്തെ ത്വരിതപ്പെടുത്തും. കഴിക്കാൻ ഏറെ രുചിയുള്ള പഴം കൂടിയാണ് കിവി.
5. ആപ്രിക്കോട്ട്
വളരെ ആരോഗ്യകരമായ ഒരു പഴമാണ് ആപ്രിക്കോട്ട്. ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സിയും ഉയർന്ന നാരുകളും ആപ്രിക്കോട്ടിൽ അടങ്ങിയിട്ടുണ്ട്. ദഹന ആരോഗ്യം നിലനിർത്താൻ ഇത് അത്യുത്തമമാണ്. മലബന്ധം മാറാൻ സഹായിക്കുന്ന പഴമാണ് ആപ്രിക്കോട്ട്.
Also Read: ആരോഗ്യമുള്ള ശരീരത്തിന് വേണം നാരുകളടങ്ങിയ ഭക്ഷണങ്ങൾ
ദഹനസംബന്ധമായ പ്രശ്നങ്ങൾ, വയറുവേദന, മലബന്ധം, ദഹനക്കേട് എന്നിവ നിങ്ങളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തും. ആമാശയം നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ്, അതുകൊണ്ടുതന്നെ ആമാശയത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. ദഹനപ്രശനങ്ങൾ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കും. ദഹനപ്രശ്‌നം നേരിടുമ്പോൾ മുകളിൽ സൂചിപ്പിച്ച പഴങ്ങൾ ആശ്വാസം നൽകിയേക്കും. വിട്ടുമാറാത്ത ദഹനപ്രശ്നമുണ്ടെങ്കിൽ ഒരു ഡോക്ടറുടെ സഹായം തേടാൻ മടി കാണിക്കരുത്.
Content Summary: 5 fruits that help digestion