ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും; പടവലത്തിന്റെ അത്ഭുത ഗുണങ്ങൾ

അടുക്കളത്തോട്ടത്തിൽ വളർത്താൻ പറ്റിയ പച്ചക്കറിയാണ് പടവലം. വളരെപ്പെട്ടെന്ന് കായ്ഫലം തരുമെന്ന് മാത്രമല്ല, ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുകയും ചെയ്യും. ഒട്ടനവധി ആരോഗ്യഗുണങ്ങളും ഉണ്ട് പടവലത്തിന്. വൈറ്റമിൻ എ, ബി, സി എന്ന കൂടാതെ മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ മിനറലുകളും പടവലത്തിൽ അടങ്ങിയിട്ടുണ്ട്. നാരുകളും ജലാംശവുമടങ്ങിയ പടവലത്തിൽ കലോറി വളരെക്കുറവാണ്. ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും ഭക്ഷണത്തിൽ പടവലം ഉൾപ്പെടുത്തും.

ദഹനം മെച്ചപ്പെടുത്തുന്നു

പടവലത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യും.

ഹൃദയാരോഗ്യത്തിന്

പടവലത്തിലെ പോഷകങ്ങൾ രക്തക്കുഴലുകൾ ശുചീകരിക്കാൻ സഹായിക്കും. ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ച ഒരു ഭക്ഷണമാണ് പടവലം. നാരുകൾ ധാരാളവും ഉണ്ടെന്ന് മാത്രമല്ല, ജലാംശം കൂടുതലുള്ള കലോറി വളരെക്കുറഞ്ഞ ഒരു പച്ചക്കറി കൂടിയാണ് പടവലം.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പടവലത്തിലെ പോഷകങ്ങൾ സഹായിക്കും. പ്രമേഹരോഗികൾക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഒന്നാണ് പടവലം.

ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ

പാടവളങ്ങയിലടങ്ങിയ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

ചർമ്മത്തിന്റെ ആരോഗ്യത്തിന്

പടവലത്തിലെ വിറ്റാമിൻ സി കൊളാജൻ ഉത്പാദനം വർദ്ധിപ്പിച്ച് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

രോഗപ്രതിരോധത്തിന്

പടവലത്തിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിന്റെ രോഗപ്രതിരോധസംവിധാനത്തെ മെച്ചപ്പെടുത്തും.

Content Summary: Amazing health benefits of snake gourd