പല്ലിന്റെ ആരോഗ്യത്തിന് 7 ഭക്ഷണങ്ങൾ

ഭക്ഷണക്രമവും വായയുടെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ട്. മധുരപലഹാരങ്ങളും മധുര പാനീയങ്ങളും പല്ലുകളെ ക്ഷയിപ്പിക്കും. അതുപോലെ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്ന നിരവധി ഭക്ഷണങ്ങളും ഉണ്ട്.

വെണ്ണ

എല്ലാവരും ഇഷ്ടപ്പെടുന്ന രുചികരമായ ഒരു ഭക്ഷണമാണ് വെണ്ണ. വെണ്ണ കഴിക്കുന്നത് വായിലെ പി എച്ച് ലെവൽ കൂട്ടുന്നു. ഇത് പല്ല് നശിക്കാതിരിക്കാൻ സഹായിക്കും. വെണ്ണയിൽ കാൽസ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെ ഇനാമലിനെ ശക്തിപ്പെടുത്തും.

തൈര്

വെണ്ണ പോലെ തൈരിലും കാൽസ്യവും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കും. തൈരിൽ കാണപ്പെടുന്ന പ്രോബയോട്ടിക്സ് എന്ന ഗുണകരമായ ബാക്ടീരിയകൾ മോണകളുടെ ആരോഗ്യവും മെച്ചപ്പെടുത്തും. കാവിറ്റി ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ പ്രോബയോട്ടിക്സ് സഹായിക്കും. തൈര് ഉപയോഗിക്കുമ്പോൾ പഞ്ചസാര ചേർക്കാതെ ഉപയോഗിക്കാൻ ശ്രദ്ധിക്കുമല്ലോ.

ആപ്പിൾ

മധുരമുണ്ടെങ്കിലും ആപ്പിൾ പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ആപ്പിളിൽ നാരുകളും ജലാംശവും കൂടുതലാണ്. ആപ്പിൾ കഴിക്കുമ്പോൾ വായിൽ ധാരാളം ഉമിനീർ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ബാക്ടീരിയകളെയും ഭക്ഷണാവശിഷ്ടങ്ങളെയും വായിൽ നിന്ന് നീക്കം ചെയ്യുന്നു. ആപ്പിളിലെ നാരുകൾ മോണയെ ഉത്തേജിപ്പിക്കുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഒരു ആപ്പിൾ കഴിക്കുന്നത് വളരെ നല്ലതാണ്.

ഇലക്കറികൾ

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ പട്ടികയിൽ സ്ഥിരം ഇടം ഇടിക്കുന്നവയാണ് ഇലക്കറികൾ. കലോറി കുറവായതും വിറ്റാമിനുകളും ധാതുക്കളും ധാരാളമടങ്ങിയതുമാണ് ഇലക്കറികൾ. ഇലക്കറികൾ വായുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. അവയിൽ കാൽസ്യം കൂടുതലാണ്. ഇത് പല്ലുകളുടെ ഇനാമലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. ഇലക്കറികളിൽ ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഗർഭിണികളിലെ മോണരോഗത്തെ ചികിത്സിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള വിറ്റാമിനാണ് ഫോളിക് ആസിഡ്. തോരനോ സാലഡോ സ്മൂത്തിയോ ഉണ്ടാക്കാൻ ഇലക്കറികൾ നല്ലതാണ്.

കാരറ്റ്

ആപ്പിളിനെപ്പോലെ കാരറ്റും നാരുകൾ നിറഞ്ഞതുമാണ്. ഭക്ഷണത്തിനുശേഷം കാരറ്റ് കഴിക്കുന്നത് വായിൽ ഉമിനീർ ഉൽപാദനം വർദ്ധിപ്പിക്കുന്നു. ഇത് കാവിറ്റി വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഉയർന്ന നാരുകൾ ഉള്ളതിനൊപ്പം ക്യാരറ്റ് വിറ്റാമിൻ എയുടെ മികച്ച ഉറവിടം കൂടിയാണ്.

മുള്ളങ്കി

മോണയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ വിറ്റാമിൻ എ, സി എന്നിവ മുള്ളങ്കിയിൽ അടങ്ങിയിട്ടുണ്ട്.

ബദാം

ബദാമിൽ കാൽസ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കും.