വേണം വൈറ്റമിൻ ഡി; ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ

നമ്മുടെ ഭക്ഷണരീതികൾ മാറിയിട്ടുണ്ട്. തിരക്കുപിടിച്ച ജീവിതത്തിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ പലർക്കും സാധിക്കാറില്ല. കുട്ടികളാകട്ടെ, ഫാസ്റ്റ് ഫുഡിന് പിന്നാലെയാണ്. പോഷകാഹാരം ലഭിക്കാത്തത് പല ആരോഗ്യപ്രശനങ്ങളും ഉണ്ടാക്കുന്നുണ്ട്. വളരെ ചുരുക്കം ഭക്ഷണങ്ങളിൽ മാത്രം കാണപ്പെടുന്ന വൈറ്റമിനാണ് വൈറ്റമിൻ ഡി. പൊതുവെ പോഷകാഹാരം കഴിക്കാത്തവരിൽ വൈറ്റമിൻ ഡി നന്നേ കുറവായിരിക്കും. വൈറ്റമിൻ ഡി ലഭിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

മത്സ്യം

അയല, ചൂര, മത്തി, സാൽമൺ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. ദിവസവും ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് നാച്ചുറൽ ആയി ശരീരത്തിൽ വൈറ്റമിൻ ഡി എത്തിക്കാൻ സഹായകരമാണ്.

Also Read: മത്സ്യം ദിവസവും കഴിച്ചോളൂ, ഈ അഞ്ച് ഗുണങ്ങൾ ലഭിക്കും

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരു വിറ്റാമിൻ ഡിയുടെ സ്വാഭാവിക ഉറവിടമാണ്. ഒരു വലിയ മുട്ടയുടെ മഞ്ഞക്കരു ഏകദേശം 41 IU വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

കൂൺ

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുമ്പോൾ കൂൺ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കും. ഷിറ്റേക്ക് കൂൺ പോലുള്ള ചില ഇനങ്ങൾ ഈ പോഷകത്തിന്റെ നല്ല ഉറവിടങ്ങളാണ്.

ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ

പാൽ, ഓറഞ്ച് ജ്യൂസ്, ധാന്യങ്ങൾ, തൈര് എന്നിവയുൾപ്പെടെ പല ഭക്ഷണങ്ങളും വിറ്റാമിൻ ഡി ചേർത്ത് വിപണിയിൽ ലഭ്യമാണ്. ഇത് കഴിക്കുന്നതിലൂടെയും ശരീരത്തിൽ വിറ്റാമിൻ ഡി അളവ് കൂട്ടാം.

ബീഫ് കരൾ

വിറ്റാമിൻ ഡി ഉൾപ്പെടെ നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടമാണ് ബീഫ് കരൾ. വേവിച്ച ബീഫ് കരൾ 3.5 ഔൺസ് കഴിക്കുന്നതിലൂടെ ഏകദേശം 50 IU വിറ്റാമിൻ ഡി ലഭിക്കുന്നു.

Content Summary: Foods contain Vitamin D