പ്രമേഹരോഗി ആയിരിക്കുന്നതും ഡയബറ്റിസ് ബോർഡർലൈൻ ആയിരിക്കുന്നതും ഏതാണ്ട് ഒരേപോലെയാണ്. പ്രമേഹം വന്നാൽ ചികിത്സിച്ച് മാറ്റാൻ കഴിയില്ല, എന്നാൽ പ്രമേഹം ബോർഡർലൈൻ ആണെന്ന് കണ്ടാൽ പല മുൻകരുതലുകളും എടുക്കാനാവും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ ഉയർന്നതും എന്നാൽ ടൈപ്പ്-2 പ്രമേഹം എന്ന് വിളിക്കപ്പെടാൻ പര്യാപ്തമല്ലാത്തതുമാണ് പ്രീ ഡയബറ്റിസ്. ഡയബറ്റിസ് ബോർഡർലൈൻ ആയിരിക്കുമ്പോൾ, ഒരാൾക്ക് അടിസ്ഥാന ജീവിതശൈലി മാറ്റങ്ങൾ വരുത്താനും ശരിയായ തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാനും ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധം മാറ്റാനും ശ്രമിക്കാം.
ജീവിതശൈലി രോഗമായതിനാൽ, ടൈപ്പ്-2 പ്രമേഹവും പ്രീ ഡയബറ്റിസും മോശമായ ജീവിതശൈലി കാരണം ഉണ്ടാകുന്ന അസുഖങ്ങളാണെന്ന് വിലയിരുത്തപ്പെട്ടുന്നു. ഏറ്റവും പ്രധാനമായി ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കാത്തതുകൊണ്ടാണ് പ്രമേഹം ഉണ്ടാകുന്നതെന്ന് പഴിക്കാറുണ്ട്. കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും കൃത്രിമ രുചികളും അടങ്ങിയ ഭക്ഷണങ്ങളും ആരോഗ്യകരമായ ജീവിതശൈലിക്ക് ചേർന്നതല്ല.
എന്താണ് പ്രീ ഡയബറ്റിസ്?
പ്രീ ഡയബറ്റിസ് എന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയിൽ കവിഞ്ഞ് കാണുകയും എന്നാൽ ടൈപ്പ്-2 പ്രമേഹം എന്ന് വിളിക്കാൻ സാധിക്കാത്തതുമായ അവസ്ഥയാണ്. Hb1ac ലെവൽ 4% മുതൽ 5.6% വരെയാണ് വേണ്ടത്. 5.7% നും 6.4% നും ഇടയിലുള്ള Hb1ac അളവ് നിങ്ങൾക്ക് പ്രീ ഡയബറ്റിസ് ഉണ്ടെന്നും പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും അർത്ഥമാക്കുന്നു. 6.5 ശതമാനമോ അതിൽ കൂടുതലോ ഉള്ള ലെവലുകൾ അർത്ഥമാക്കുന്നത് നിങ്ങൾ ഇതിനകം തന്നെ പ്രമേഹബാധിതനാണെന്നാണ്.
ഭക്ഷണത്തിലൂടെ പ്രീ ഡയബറ്റിസ് എങ്ങനെ കൈകാര്യം ചെയ്യാം?
പ്രീ ഡയബറ്റിസ് ചികിത്സയിൽ ഉൾപ്പെടുന്ന കാര്യങ്ങൾ
- ജീവിതശൈലി ക്രമീകരണങ്ങൾ
- സ്വയം പരിപാലനം
- വ്യായാമം ചെയ്യുക
- കുറഞ്ഞ കാർബ് ഭക്ഷണക്രമം
പ്രീ ഡയബറ്റിസ് ഉള്ളവർ എന്ത് കഴിക്കണം, ഒഴിവാക്കണം?
പ്രീ ഡയബറ്റിസ് മാനേജ്മെന്റിന്റെ കാര്യത്തിൽ, ഇനിപ്പറയുന്നവ പരീക്ഷിക്കണമെന്ന് വിദഗ്ദ്ധർ വിശദീകരിക്കുന്നു:
- ചെറിയ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക
- എല്ലാ ദിവസവും സ്ഥിരമായ ഭക്ഷണ സമയം പ്രധാനമായതിനാൽ ഭക്ഷണം ഒഴിവാക്കരുത്.
- ഉയർന്ന ഗ്ലൈസെമിക് ഭക്ഷണത്തേക്കാൾ കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
ഉയർന്ന ഗ്ലൈസെമിക് ഭക്ഷണവും കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണവും സംയോജിപ്പിച്ച് ഭക്ഷണം സന്തുലിതമാക്കാൻ ശ്രമിക്കാം. ഉദാഹരണത്തിന്, ഒരാൾ ഉച്ചഭക്ഷണത്തിൽ ചോറ് തിരഞ്ഞെടുക്കുകയാണെങ്കിൽ, അതിനൊപ്പം പച്ചക്കറികളും പരിപ്പും ഉൾപ്പെടെയുള്ള കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം.
പ്രീ ഡയബറ്റിസ് നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റ് മാർഗ്ഗങ്ങൾ
- സൈക്ലിംഗ്
- ജോഗിംഗ്
- നൃത്തം
- വേഗത്തിലുള്ള നടത്തം
- കൃത്രിമ പഞ്ചസാരയും മധുരമുള്ള പാനീയങ്ങളും ഉപേക്ഷിക്കുക
- ബേക്കറി ഉൽപന്നങ്ങൾ പരമാവധി ഒഴിവാക്കുക
പ്രീ-ഡയബറ്റിസ് ഉള്ള ആളുകൾക്ക് ഒരു പ്രത്യേക ഡയറ്റ് എന്നത് സാധ്യമല്ല. ഓരോ ആളുകളുടെയും ശരീരപ്രകൃതിയും വ്യക്തിത്വവും പോലുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഭക്ഷണക്രമം നിശ്ചയിക്കേണ്ടത് എന്നാണ് വിദഗ്ധർ പറയുന്നത്.
പ്രീ ഡയബറ്റിസ് രോഗികൾക്ക് ഏറ്റവും മികച്ച ഭക്ഷണങ്ങളായി വിദഗ്ധർ ശുപാർശ ചെയ്യുന്നത് താഴെ പറയുന്ന ഭക്ഷണങ്ങളാണ്:
- മുഴുവൻ ധാന്യങ്ങൾ
- പഴങ്ങൾ
- പച്ചക്കറികൾ
- ബെറി പഴങ്ങൾ
- മില്ലറ്റുകൾ
- കോഫി
Also Read: പ്രമേഹം വൃക്കയെ ബാധിക്കുന്നുണ്ടോ? എങ്ങനെ അറിയാം?
Disclaimer: ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന നിർദേശങ്ങളും വിവരങ്ങളും പൊതുവായ വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, അവ പ്രൊഫഷണൽ മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്നസ് പ്രോഗ്രാം ആരംഭിക്കുന്നതിന് മുൻപോ നിങ്ങളുടെ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുൻപോ എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുക.
Content Summary: Type-2 diabetes and pre-diabetes are considered diseases caused by poor lifestyle. Diabetes cannot be cured, but there are many precautions that can be taken for borderline diabetes.