ലോകവ്യാപകമായി ഉപയോഗിക്കുന്ന ഒരു പച്ച ഇലക്കറിയാണ് ചീരയില. വിറ്റാമിൻ എ, വൈറ്റമിൻ സി, കാൽസ്യം, മഗ്നീഷ്യം, ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ് തുടങ്ങിയ നിരവധി പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ചീര. ആന്റിഓക്‌സിഡന്റുകളടങ്ങിയ ചീരക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ചീര ആഴ്ചയിൽ നാല് ദിവസമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുമെന്ന് ന്യൂട്രീഷ്യൻമാർ പറയുന്നു. എന്തൊക്കെയാണ് ചീരയിലയുടെ ഗുണങ്ങളെന്ന് നോക്കാം…
വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കണ്ണിന്റെ കാഴ്ചശക്തി മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. കാൽസ്യം, ബീറ്റാ കരോട്ടിൻ എന്നിവയുടെ നല്ല ഉറവിടമായതിനാൽ ഹൃദയ, കാൻസർ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും ഇത് ഗുണം ചെയ്യും. കാൽസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതിനാൽ അസ്ഥികളുടെ തകരാറുള്ള ആളുകൾക്ക് ചീര ഫലപ്രദമാണ്.
ആമാശയം, വായ, അന്നനാളം എന്നിവയിലെ കാൻസർ തടയാൻ ചീര സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചീരയിലെ ഉയർന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റാമിൻ എ ചീരയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ഏറെ ഫലപ്രദമാണ് ചീര.
ചീരയിലെ നാരുകൾ നല്ല ദഹനത്തിന് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും മലബന്ധം തടയാനും ചീരയ്ക്ക് കഴിയും. ചീരയില സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, മറ്റ് നേത്ര പ്രശ്നങ്ങൾ എന്നിവ തടയാനും സാധിക്കും.
Also Read: ആരോഗ്യമുള്ള അസ്ഥികൾ ലഭിക്കാൻ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ
ഓസ്റ്റിയോപൊറോസിസ്, മൈഗ്രെയ്ൻ, ആസ്ത്മ, സന്ധിവാതം, തലവേദന എന്നിവ തടയാൻ ചീരയില സഹായിക്കും. തലച്ചോറിന്റെ സാധാരണ പ്രവർത്തനത്തിന് സഹായിക്കുന്നു. അതുപോലെ തന്നെ ചീരയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കുന്നു. ഇത്രയേറെ ഗുണങ്ങളുള്ള ചീര ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തീർച്ചയായും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Content Summary: Spinach is a rich source of many nutrients like vitamin A, vitamin C, calcium, magnesium, beta-carotene and folic acid. Including spinach in your diet at least four days a week offers many health benefits