കിങ് കോഹ്ലിയുടെ ഫിറ്റ്നസ് രഹസ്യം അറിയണോ? ഡയറ്റ് പ്ലാൻ പുറത്ത്

സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ ആര് എന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ പറയാവുന്ന പേരാണ് ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്ലിയുടേത്. പ്രായം 35 പിന്നിട്ടെങ്കിലും കളിക്കളത്തിൽ ചുറുചുറുക്കോടെയല്ലാതെ ഇപ്പോഴും കോഹ്ലിയെ കാണാനാകില്ല. ബാറ്റിങ്ങിൽ മാത്രമല്ല, ഫീൽഡിങ്ങിലും ചടുലമായ നീക്കങ്ങളുമായി കാണികളെ വിസ്മയിപ്പിക്കാറുണ്ട് കോഹ്ലി. അതായത് കളിക്കളത്തിലെ അചഞ്ചലമായ അർപ്പണബോധത്തിന് മാത്രമല്ല, കർശനമായ ഫിറ്റ്‌നസ് ദിനചര്യയോടുള്ള പ്രതിബദ്ധതയിലും വിട്ടുവീഴ്ച ചെയ്യാത്തയാളാണ് കോഹ്ലി. സ്‌പോർട്‌സ് ബ്രോഡ്‌കാസ്റ്റർ ജതിൻ സപ്രു അടുത്തിടെ രൺവീർ ഷോ പോഡ്‌കാസ്റ്റിൽ കോഹ്‌ലിയുടെ ഡയറ്റ് പ്ലാൻ വെളിപ്പെടുത്തിയപ്പോൾ ഇക്കാര്യം വ്യക്തമായിരുന്നു. രുചിയേക്കാൾ പോഷകമൂല്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കർശനമായ ഭക്ഷണക്രമം പിന്തുടർന്നാണ് കോഹ്‌ലി തൻ്റെ ഫിറ്റ്‌നസ് നിലനിർത്തുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ കോഹ്‌ലി ചുട്ട കോഴിയിറച്ചിയും ആവിയിൽ വേവിച്ച പച്ചക്കറികളും മാത്രം കഴിച്ചിരുന്നതായി സപ്രു പറഞ്ഞു. രുചിക്കായി ഭക്ഷണം കഴിക്കുന്നത് നിർത്തിയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ തന്നോട് പറഞ്ഞതായി സപ്രു വെളിപ്പെടുത്തി. “ഐപിഎൽ സീസണിൽ, കോഹ്ലി ചുട്ട ചിക്കനും ആവിയിൽ വേവിച്ച പച്ചക്കറികളുമാണ് പ്രധാനമായി കോഹ്ലി കഴിച്ചിരുന്നത്” സപ്രു പോഡ്കാസ്റ്റിൽ പറഞ്ഞു.

“രുചിക്കായി ഭക്ഷണം കഴിക്കുന്നത് നിർത്തിയെന്ന് കോഹ്ലി ഒരിക്കൽ തന്നോട് പറഞ്ഞതായി സപ്രു പറയുന്നു. തൻ്റെ ശരീരത്തിന് ഇത്രയധികം കലോറി ആവശ്യമാണെന്ന് അറിയാം, അത് മാത്രമേ കഴിക്കുകയുള്ളുവെന്ന് കോഹ്ലി തീർച്ചപ്പെടുത്തി, ”അദ്ദേഹം കൂട്ടിച്ചേർത്തു.

കോഹ്ലിയെക്കുറിച്ച് കൗതുകകരമായ മറ്റൊരു കാര്യം ജതിൻ സപ്രു പങ്കുവെച്ചു. ഒരിക്കൽ ഒരു വിമാനയാത്രയ്‌ക്കിടെ ഒരു കോഫി സെറ്റ്, നട്ട് സെറ്റ്, പ്രോട്ടീൻ ബാർ സെറ്റ് തുടങ്ങിയ അവശ്യസാധനങ്ങൾ നിറച്ച വലിയ ബാഗ് കോഹ്ലി കൊണ്ട് പോകുന്നത് താൻ ശ്രദ്ധിച്ചിരുന്നു. ഓരോന്നും ഓരോ അരമണിക്കൂറിലും കഴിക്കുകയാണ് കോഹ്ലി ചെയ്തത്, സപ്രു കൂട്ടിച്ചേർത്തു.

Also Read- രോഹിത്ത് സിക്സറുകൾ അടിച്ചുകൂട്ടുന്നത് എങ്ങനെ? ഹിറ്റ്മാന്‍റെ ഫിറ്റ്നസ്-ഡയറ്റ് രഹസ്യം അറിയാം

ജതിൻ സപ്രുവിൻ്റെ നിരീക്ഷണം തൻ്റെ ആരോഗ്യ ദിനചര്യകളോടുള്ള കോഹ്‌ലിയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് വ്യക്തമാക്കിയത്. ശാരീരികക്ഷമത നിലനിർത്താനും അതുവഴി മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ആളുകൾ ഭക്ഷണക്രമം ശ്രദ്ധിക്കണമെന്നാണ് കോഹ്ലി എപ്പോഴും പറയാറുള്ളത്.

കോഹ്ലിയുടെ ഭക്ഷണക്രമത്തിൽ വെള്ളം കുടിക്കുന്നതിന് മുന്തിയ പരിഗണനയാണുള്ളത്. തൻ്റെ അത്‌ലറ്റിക് കഴിവുകളെയും മൊത്തത്തിലുള്ള ക്ഷേമവും നിലനിർത്താൻ കോഹ്ലി ഇടയ്ക്കിടെ വെള്ളം കുടിക്കാറുണ്ട്.

തൻ്റെ തീവ്രമായ പരിശീലനത്തിനും ക്രിക്കറ്റ് മത്സരങ്ങൾക്കും അനുസൃതമായി ഒരു ഡയറ്റ് പ്ലാൻ തയ്യാറാക്കുന്നത് കോഹ്‌ലിയുടെ മുൻഗണനയാണ്. ഓരോ ഭക്ഷണവും ഊർജ്ജം വർദ്ധിപ്പിക്കാനും അവൻ്റെ ശാരീരിക രൂപം നിലനിർത്താനും സഹായിക്കുന്നവിധമുള്ളതാണ്.

കോഹ്‌ലിയുടെ ഫിറ്റ്‌നസ് ദിനചര്യ തമാശയല്ല, സ്ട്രെങ്ത് ട്രെയിനിംഗ്, കാർഡിയോ, എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഉയർന്ന തീവ്രതയുള്ള വർക്കൗട്ടുകളാൽ അദ്ദേഹം വ്യായാമം ചെയ്യുന്നു. ക്രിക്കറ്റിലെ അസാമാന്യം പ്രകടനം തുടരാൻ ശാരീരികക്ഷമതയും സഹിഷ്ണുതയും കോഹ്ലിക്ക് സഹായകമാകുന്നു.