ഹൃദയാരോഗ്യത്തിന് വാൾനട്ട്; എങ്ങനെയെന്നറിയാം

ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, ഗുണകരമായ മറ്റ് പോഷകങ്ങൾ എന്നിവയടങ്ങിയ പരിപ്പ് വർഗമാണ് വാൾനട്ട്. അതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് വേണ്ടി കഴിക്കാവുന്ന സൂപ്പർ ഫുഡാണിത്. വാൾനട്ട് എങ്ങനെയാണ് ഹൃദയത്തെ സംരക്ഷിക്കുന്നതെന്ന് നോക്കാം.

എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നു

ശരീരത്തിലെ എൽഡിഎൽ അഥവാ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആൽഫ-ലിനോലെനിക് ആസിഡ് (എഎൽഎ) എന്ന പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പ് വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. എൽഡിഎൽ കൊളസ്ട്രോൾ കൂടുന്നത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു. ദിവസവും വാൾനട്ട് കഴിക്കുന്നതിലൂടെ ഹൃദ്രോഗസാധ്യത കുറയ്ക്കാൻ സാധിക്കും.

രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

വാൾനട്ടിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും മറ്റ് പോഷകങ്ങളും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. മെച്ചപ്പെട്ട രക്തചംക്രമണം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കുന്നു

വാൾനട്ടിൽ അടങ്ങിയ പോഷകങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ഘടകമാണ്.

രക്തം കട്ടപിടിക്കുന്നത് തടയുന്നു

രക്തം കട്ടപിടിക്കുന്നതും ഹൃദ്രോഗത്തിന് ഒരു കാരണമാണ്. രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കുന്ന ആർജിനൈൻ എന്ന പ്രകൃതിദത്ത സംയുക്തം വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്.

Also Read: ദിവസേന വാൾനട്ട്; അനവധി ഗുണങ്ങൾ

ചുരുക്കത്തിൽ, ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ഒരു പിടി വാൾനട്ട് ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണ്. എന്നാൽ, വാൾനട്ടിൽ ഉയർന്ന കലോറി അടങ്ങിയിട്ടുണ്ടെന്ന കാര്യം ഓർമ്മിക്കേണ്ടത് പ്രധാനമാണ്. മറ്റ് ആഹാരങ്ങളോടൊപ്പം മിതമായ അളവിൽ മാത്രം ഇവ കഴിക്കാൻ ശ്രദ്ധിക്കണം.

Content Summary: Know how walnuts help heart health