ഏറ്റവുമധികം പ്രോട്ടീൻ അടങ്ങിയിട്ടുള്ള 6 മൽസ്യങ്ങൾ

ഏറെ പോഷകഗുണങ്ങളുള്ള ഭക്ഷ്യവിഭവങ്ങളാണ് മൽസ്യങ്ങൾ. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് മത്സ്യങ്ങളിൽ ലഭ്യമാകുന്ന പ്രധാന പോഷകം. സസ്യാഹാരം മാത്രം കഴിക്കുന്നവരല്ലെങ്കിൽ പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടവയാണ് മൽസ്യങ്ങൾ. കാരണം ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളവയാണ് മൽസ്യങ്ങൾ. ഏറ്റവുമധികം പ്രോട്ടീൻ അടങ്ങിയിട്ടുള്ളത്, നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ചൂര-കേര ഇനമായ ട്യൂണയിലാണ്. ഏറ്റവുമധികം പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഏഴ് മൽസ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. ട്യൂണ

ഏറ്റവുമധികം പ്രോട്ടീൻ അടങ്ങിയ മത്സ്യം ട്യൂണയാണ്. ഇത് ചൂര, കേര തുടങ്ങി നമ്മുടെ നാട്ടിൽ സുലഭമായി ലഭ്യമാകുന്ന മൽസ്യയിനമാണ്. 100 ഗ്രാം പാകം ചെയ്ത ചൂരയിലോ കേരയിലോ ഏകദേശം 30 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

2. മത്സ്യ മുട്ടകൾ

മൽസ്യഭാഗങ്ങളിൽ ഏറ്റവുമധികം പ്രോട്ടീൻ അടങ്ങിയിട്ടുള്ളത് അതിന്‍റെ മുട്ടയിലാണ്. 100 ഗ്രാം മൽസ്യമുട്ടയെടുത്ത് പാകം ചെയ്താൽ അതിൽ 29 ഗ്രാം പ്രോട്ടീൻ ഉണ്ടായിരിക്കും. ഏത് മൽസ്യത്തിന്‍റെ മുട്ടയായാലും അതിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

3. നെത്തോലി

ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള മറ്റൊരു മൽസ്യമാണ് നെത്തോലി. 100 ഗ്രാം പാകം ചെയ്ത നെത്തോലിയിൽ 26 മുതൽ 29 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

4. ലോബ്സ്റ്റർ

ഷെൽ ഫിഷുകളിൽ ഏറെ രുചികരമായ ഒന്നാണ് ലോബ്സ്റ്റർ. വില കൂടുതലുള്ളതും സുലഭമായി ലഭിക്കാത്തതുമായ മൽസ്യമാണ് ലോബ്സ്റ്റർ. 100 ഗ്രാം പാകം ചെയ്ത ലോബ്സ്റ്ററിൽ 26.41 ഗ്രാം പ്രോട്ടീൻ ഉണ്ടാകും. 

5. സ്രാവ്

ഏറെ രുചകരമായ മൽസ്യമാണ് സ്രാവ്. നമ്മുടെ കേരള തീരത്ത് അത്ര സുലഭമായി ലഭിക്കാത്ത മൽസ്യമാണ് സ്രാവ്. 100 ഗ്രാം പാകം ചെയ്ത സ്രാവിൽ ഏകദേശം 23 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.

6. ചെമ്മീൻ

പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള രുചികരമായ മറ്റൊരു മൽസ്യമാണ് ചെമ്മീൻ. 100 ഗ്രാം ചെമ്മീനെടുത്ത് പാകം ചെയ്താൽ അതിൽ 20 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

Content Summary: 6 fish with the most protein.