ശരീരഭാരം വരുതിയിലാക്കാൻ ഭക്ഷണത്തിൽ ഡ്രൈ ഫ്രൂട്ട്‌സ് അഥവാ ഉണങ്ങിയ പഴങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിലൂടെയാണ് ശരീരഭാരം കുറയുന്നത്. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഉണങ്ങിയ പഴങ്ങൾ. ആരോഗ്യകരമായ ലഘുഭക്ഷണമായി ആളുകൾ പൊതുവെ കഴിക്കുന്ന ആഹാരം കൂടിയാണിവ. വറുത്തെടുക്കുക, കുതിർക്കുക, മധുരപലഹാരങ്ങളിൽ ചേർക്കുക എന്നിങ്ങനെ പല തരത്തിൽ ആളുകൾ ഡ്രൈ ഫ്രൂട്ട്‌സ് അവരുടെ ഭക്ഷണത്തിൽ ഉപയോഗിക്കുന്നു. എല്ലാവരും സംശയിക്കാറുള്ള ഒരു കാര്യമാണ് ഡ്രൈ ഫ്രൂട്ട്‌സ് കുതിർത്ത് കഴിക്കേണ്ടതുണ്ടോ എന്നത്.
കുതിർത്ത ഡ്രൈ ഫ്രൂട്ട്‌സ് കൂടുതൽ ആരോഗ്യകരമാണോ?
ഏത് രൂപത്തിൽ കഴിച്ചാലും ഡ്രൈ ഫ്രൂട്ട്‌സ് ആരോഗ്യപ്രദമാണ്. എന്നാൽ കുതിർക്കുമ്പോൾ അവ കൂടുതൽ പോഷകപ്രദവുമാകുമെന്നാണ് പോഷകാരോഗ്യവിദഗ്ധർ പറയുന്നത്. കുതിർത്ത അണ്ടിപ്പരിപ്പും പഴങ്ങളും ശരീരത്തിന് ആഗിരണം ചെയ്യാൻ എളുപ്പമാണ്.
ദിവസവും എത്ര നട്‌സ് കഴിക്കണം?
നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ, എ, ഡി, ഇ, ബി6 തുടങ്ങിയ വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാലും പോളിഫെനോൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കുറയ്ക്കാനും സഹായിക്കുന്നതിനാലും ദിവസവും ഒരു പിടി നട്‌സും ഡ്രൈ ഫ്രൂട്ട്‌സും കഴിക്കണം.
ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആരോഗ്യകരമായ ഉണങ്ങിയ പഴങ്ങളും നട്സും
- അത്തിപ്പഴം
അത്തിപ്പഴം പോഷകങ്ങളാൽ സമ്പുഷ്ടവും കലോറി കുറവുമാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ അത്തിപ്പഴം ചേർക്കുന്നത് ഗുണകരമാണ്. ഉയർന്ന നാരുകളുടെ അംശം ഉള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നവർക്ക് പ്രയോജനകരമായ ഭക്ഷണമാണിത്. കൂടാതെ, അത്തിപ്പഴത്തിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
- ഈന്തപ്പഴം
ഈന്തപ്പഴത്തിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്നതിനും വിട്ടുമാറാത്ത നിരവധി രോഗങ്ങൾ തടയുന്നതിനും സഹായകരമാണ്. കൂടുതൽ നേരം വിശപ്പ് തോന്നാതിരിക്കാനും സഹായിക്കുന്നതിനാൽ ശരീരഭാരം കുറക്കാനും ഈന്തപ്പഴം നല്ലതാണ്.
- ബദാം
ആരോഗ്യകരമായ ശരീരത്തിന് വേണ്ടിയുള്ള ഒരു ഓൾറൗണ്ടർ ഭക്ഷണമാണ് ബദാം. ഏതെങ്കിലും ഭക്ഷണത്തിലോ ലഘുഭക്ഷണത്തിലോ ഉൾപ്പെടുത്തിയാൽ വിശപ്പ് നിയന്ത്രിക്കാനും കൂടുതൽ നേരം വയറുനിറഞ്ഞതായി അനുഭവപ്പെടാനും കഴിയും. ഈ സൂപ്പർഫുഡിൽ ഉയർന്ന കലോറി അടങ്ങിയിട്ടുണ്ടെങ്കിലും, ആവശ്യമായ അളവിൽ കഴിച്ചാൽ ശരീരഭാരം വർദ്ധിപ്പിക്കാനും അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കാനും സാധിക്കും. നാരുകളും പ്രോട്ടീനുകളും കൊണ്ട് സമ്പുഷ്ടമാണ് ബദാം.
- വാൾനട്ട്
ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് വാൾനട്ട് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യവും പ്രവർത്തനവും മെച്ചപ്പെടുത്തുന്ന മാംഗനീസ്, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, സെലിനിയം തുടങ്ങിയ അവശ്യ പോഷകങ്ങളും ഒമേഗ 3 ഫാറ്റി ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് പുറമേ ശരീരഭാരം കുറയ്ക്കാനും വാൾനട്ട് കുതിർത്ത് കഴിക്കുന്നത് നല്ലതാണ്.
Also Read: വാൾനട്ട് വേനൽക്കാലത്ത് കുതിർത്ത് കഴിക്കണം; കാരണങ്ങൾ അറിയാം
Content Summary: Soaked dry fruits can speed up your weight loss journey