ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് മലയാളി കൂടിയായ വിദ്യാ ബാലൻ. സിനിമാ നടിയാകുക എന്നത് തന്നെ സംബന്ധിച്ച് എളുപ്പമല്ലായിരുന്നു എന്ന് വിദ്യ പലപ്പോഴും പറയാറുണ്ട്. ഒരു ബോളിവുഡ് നടിക്ക് വേണ്ടുന്ന ആകാരവടിവുകൾ അല്ലാത്തതിന്റെ പേരിൽ വിദ്യ പലപ്പോഴും വിഷമിച്ചിട്ടുണ്ട്.
ജീവിതത്തിൽ ഏറെ നാളുകൾ വണ്ണം കുറയാനുള്ള ശ്രമത്തിലായിരുന്നു താരം. തന്റെ ആരോഗ്യപ്രശ്നങ്ങളാണ് ഈ അവസ്ഥക്ക് കാരണം എന്നും അവർ പറഞ്ഞിട്ടുണ്ട്. ഭക്ഷണം നിയന്ത്രിച്ചും വ്യായാമം ചെയ്തും ഭാരം നിയന്ത്രിക്കാൻ അവർ നന്നായി കഷ്ടപ്പെട്ടു. എന്നാൽ എപ്പോഴും പോയ പോലെ ഭാരം തിരിച്ചുവരികയാണ് ഉണ്ടായത്.
ആരോഗ്യത്തിലേക്കുള്ള വഴിത്തിരിവ്
ബോഡി പോസിറ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്ന നടിയാണ് വിദ്യാ ബാലൻ. എന്നാൽ ആരോഗ്യവതിയായിരിക്കുക എന്നത് അവർക്ക് പ്രധാനമായിരുന്നു. ചെന്നൈയിൽ ഉള്ള പോഷകാഹാര വിദഗ്ധരുടെ സംഘമാണ് വിദ്യയുടെ പ്രശ്നം കൊഴുപ്പ് അടിഞ്ഞുകൂടുന്നതല്ല, മറിച്ച് നീർക്കെട്ട് ഉണ്ടാകുന്നതാണെന്ന നിഗമനത്തിലെത്തിയത്. അവർ നിർദേശിച്ച പ്രകാരം നീർക്കെട്ട് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ നടി പൂർണ്ണമായും ഒഴിവാക്കി. കൂടാതെ വിദ്യ വ്യായാമം ചെയ്യേണ്ട ആവശ്യമില്ലെന്നും അവർ പറഞ്ഞു. അതിൻപ്രകാരം ഈ വർഷം അവർ വ്യായാമം ചെയ്തതേ ഇല്ല. ഒരു വെജിറ്റേറിയൻ ആയിരുന്നിട്ട് കൂടി തനിക്ക് ചേരാത്ത ഭക്ഷണങ്ങൾ താൻ കഴിച്ചല്ലോ എന്ന് അവർ ആശ്ചര്യപ്പെടുന്നു.
ഭക്ഷണക്രമവും വ്യായാമവും എല്ലാവർക്കും ഒരുപോലെയല്ല
ഓരോരുത്തർക്കും ഓരോ ശരീരപ്രകൃതിയാണ്. അതുകൊണ്ടുതന്നെ ഭക്ഷണക്രമവും വ്യായാമവും ഒന്നായിരിക്കില്ല. ഒരാൾക്ക് ചേരുന്നത് മറ്റൊരാൾക്ക് ഗുണകരമാകില്ല. സമീകൃതാഹാരം ശരീരത്തിന്റെ മാത്രമല്ല, മനസിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അവനവന് ചേരുന്ന ഭക്ഷണക്രമവും വ്യായാമ രീതികളും തിരിച്ചറിഞ്ഞ് വേണം പ്രായോഗികമാക്കാൻ. അതിനായി വിദഗ്ധരുടെ സഹായം തേടാവുന്നതാണ്.
Also Read | ജിമ്മിൽ പോകാതെതന്നെ കുടവയറും വണ്ണവും കുറയ്ക്കാം; 7 വഴികൾ
Content Summary: Vidya Balan’s transformation journey – Anti-inflammatory diet and mindful habits