സ്ത്രീകളിൽ യൗവനത്തിന്റെ അവസാന സമയം ഉണ്ടാകുന്ന ഒന്നാണ് ആർത്തവവിരാമം. ഓരോ സ്ത്രീയും തികച്ചും സാധാരണമായ ഈ ഘട്ടത്തിലൂടെ കടന്നുപോകുന്നു. ആർത്തവവിരാമത്തിന്റെ ഘട്ടത്തിൽ ആരോഗ്യസംരക്ഷണത്തിന് പ്രത്യേക പരിഗണന കൊടുക്കേണ്ടതുണ്ട്. ഈ സമയത്ത് ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കും. ആവശ്യമായ പല പോഷകങ്ങളും ശരീരത്തിൽ കുറയുന്ന സമയം കൂടിയാണിത്.
സ്ത്രീകളുടെ ആർത്തവചക്രം നിലയ്ക്കുന്നതാണ് ആർത്തവവിരാമം. ഒരു വർഷമായി ആർത്തവം ഉണ്ടാകുന്നില്ലെങ്കിൽ ആർത്തവവിരാമത്തിന്റെ ഘട്ടമാണെന്ന് പറയാം. ഇത് പലർക്കും പല പ്രായത്തിലാണ് സംഭവിക്കുക. ചിലർക്ക് ഇത് 40 വയസ്സിൽ ആയിരിക്കാം, ചിലർക്ക് നാല്പത്തിന് ശേഷമാകാം. ആർത്തവവിരാമം ബുദ്ധിമുട്ടുള്ള കാലഘട്ടമാണെന്ന് തിരിച്ചറിയുകയും അംഗീകരിക്കുകയും വേണം. ഈ സമയത്ത് ഊർജ്ജം കുറയുക, മാനസികാവസ്ഥ മോശമാകുക, ശരിയായ ഉറക്കം ലഭിക്കാതിരിക്കുക തുടങ്ങി അനേകം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഈ സമയത്ത് കഴിക്കുന്ന ഭക്ഷണങ്ങൾ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്.
Also Read: ആർത്തവത്തെക്കുറിച്ചുള്ള ഈ ധാരണകൾ തെറ്റാണ്!
ആർത്തവവിരാമ ഘട്ടത്തിൽ എന്തൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം?
- ചിപ്‌സ്, ഫ്രൈ, കുക്കീസ് തുടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങൾ കഴിക്കരുത്. അഥവാ കഴിക്കുകയാണെങ്കിൽ വളരെക്കുറച്ച് മാത്രം കഴിക്കുക. ഈ ഭക്ഷണങ്ങളിൽ വളരെ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്, ഇത് വയറു വീർക്കാണ് കാരണമാകും. ഉയർന്ന രക്തസമ്മർദ്ദത്തിനും ഇത് കാരണമാകും.
- ആർത്തവവിരാമം ശരീരത്തിന്റെ താപനില ഉയരാൻ കാരണമാകും. എരിവുള്ള ഭക്ഷണങ്ങൾ ഈ സമയത്ത് കഴിക്കാതിരിക്കുന്നതാണ് നല്ലത്.
- ജങ്ക് ഫുഡുകൾ ഒരിക്കലും ആരോഗ്യകരമല്ല, പ്രത്യേകിച്ച് ആർത്തവവിരാമ സമയത്ത്. അവയിൽ പോഷകങ്ങൾ ഒന്നുംതന്നെ അടങ്ങിയിട്ടില്ല. ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഹൃദ്രോഗം പോലുള്ള രോഗങ്ങളുടെ സാധ്യതയും ഇത് വർദ്ധിപ്പിക്കും. ശരീരഭാരം കൂടാനും രക്തസമ്മർദ്ദം ഉയരാനും ഈ ഭക്ഷണങ്ങൾ കാരണമാകും.
- ആർത്തവവിരാമ സമയത്ത് മദ്യം കഴിക്കുന്നത് ഒട്ടും നല്ലതല്ല. അമിതമായാൽ സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. അതുമാത്രമല്ല മൂഡ് സ്വിങ് പോലുള്ള ആർത്തവവിരാമ ലക്ഷണങ്ങൾ തീവ്രമാകാനും മദ്യം കാരണമാകും. കഫീൻ അടങ്ങിയ പാനീയങ്ങളും ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾ കഴിക്കരുത്.
Also Read: സ്ത്രീകളിൽ ചികിത്സിച്ചില്ലെങ്കിൽ മാരകമായേക്കാവുന്ന നിശബ്ദ രോഗങ്ങൾ
Content Summary: Menopause is the cessation of a women’s menstrual cycle. If a woman doesn’t have a period for one year, it is said to be menopausal. This happens to different women at different ages.