ഇന്ന് ലോകത്ത് ഏറ്റവുമധികം അപകടകരമായി കണ്ടുവരുന്ന ഒരുതരം ജീവിതശൈലി രോഗമാണ് ക്യാൻസർ. ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്തെ കോശങ്ങൾ അനിയന്ത്രിതമായി വളരുകയും പുനരുൽപ്പാദിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ക്യാൻസർ. ക്യാൻസർ കോശങ്ങൾക്ക് അവയവങ്ങൾ ഉൾപ്പെടെ ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കാനും നശിപ്പിക്കാനും കഴിയും.
ക്യാൻസർ ചിലപ്പോൾ ശരീരത്തിന്റെ ഒരു ഭാഗത്ത് തുടങ്ങും മുമ്പ് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കും. ഈ പ്രക്രിയ മെറ്റാസ്റ്റാസിസ് എന്നറിയപ്പെടുന്നു. രണ്ടിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് ഏതെങ്കിലും തരത്തിലുള്ള ക്യാൻസർ ഉണ്ടാകാം. സാധാരണഗതിയിൽ ലോകത്ത് ഏറ്റവുമധികം കണ്ടുവരുന്ന നാല് തരണം ക്യാൻസറുകൾ ഇവയാണ്- സ്തനാർബുദം, ശ്വാസകോശ അർബുദം, പ്രോസ്റ്റേറ്റ് കാൻസർ, കുടൽ കാൻസർ
200-ൽ ഏറെ വ്യത്യസ്ത തരം ക്യാൻസറുകളുണ്ട്, അവ ഓരോന്നും ഒരു പ്രത്യേക രീതിയിൽ രോഗനിർണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യേണ്ടതുണ്ട്.
ക്യാൻസറിന്‍റെ പ്രാഥമികമായ ലക്ഷണങ്ങൾ
ശരീരത്തിന്റെ സാധാരണ പ്രക്രിയകളിലെ മാറ്റങ്ങൾ അല്ലെങ്കിൽ അസാധാരണവും വിശദീകരിക്കപ്പെടാത്തതുമായ ലക്ഷണങ്ങൾ ചിലപ്പോൾ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണമാകാം. കൂടാതെ താഴെ പറയുന്ന ലക്ഷണങ്ങൾ ക്യാൻസറിന്‍റെ ഏറ്റവും പ്രാഥമികമായ ചില ലക്ഷണങ്ങളാണ്.
- ശരീരത്തിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു മുഴ
- അമിതമായ രക്തസ്രാവം
- മലവിസർജ്ജനത്തിലുണ്ടാകുന്ന മാറ്റങ്ങൾ
ക്യാൻസറിനെ പ്രതിരോധിക്കാം
- ആരോഗ്യകരമായ ഭക്ഷണവും ജീവിതരീതിയും
- പതിവ് വ്യായാമം
- പുകവലി ഉപേക്ഷിക്കുക
ക്യാൻസർ ചികിത്സ
ട്യൂമറുകൾ സാധാരണയായി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം. മുഴകൾ നീക്കം ചെയ്യാനാകുമെന്നതിനാൽ മിക്ക തരത്തിലുള്ള ക്യാൻസറുകൾക്കും ആദ്യ ചികിത്സയാണ് ശസ്ത്രക്രിയ.
സാധാരണയായി ഉപയോഗിക്കുന്ന മറ്റ് 2 ചികിത്സാ രീതികൾ :
- കീമോതെറാപ്പി – ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്ന ശക്തിയേറിയ മരുന്നുകൾ
- റേഡിയോ തെറാപ്പി – ഉയർന്ന ഊർജ്ജ എക്സ്-റേകളുടെ നിയന്ത്രിത ഉപയോഗം
ക്യാൻസർ കണ്ടെത്തുന്നത്
മിക്ക ക്യാൻസറുകളും രക്തപരിശോധന, എക്സ്റേ, സ്കാനിങ്, എൻഡോസ്കോപ്പി, ബയോപ്സി തുടങ്ങിയവയിലൂടെ കണ്ടെത്താനാകും. ക്യാൻസർ കൃത്യമായി കണ്ടുപിടിക്കാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. ക്യാൻസർ പലപ്പോഴും വർഷങ്ങളോളം സാവധാനത്തിൽ വികസിക്കുന്നതിനാൽ, ഏതാനും ആഴ്ചകൾ കാത്തിരിക്കുന്നത് സാധാരണയായി ചികിത്സയുടെ ഫലപ്രാപ്തിയെ ബാധിക്കില്ല.