Last Updated on April 6, 2023

നിരവധി പ്രണയങ്ങൾക്ക് ശേഷമാണ് രൺബീർ ആലിയ ഭട്ടിനെ പ്രണയിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇരുവരും വിവാഹിതരായി. തൊട്ടുപിന്നാലെ മകൾ റാഹ ജനിച്ചു. ആലിയയേക്കാൾ പത്തുവയസ് കൂടുതലുണ്ട് രൺബീറിന്.
(Image: Alia Bhatt/Instagram)

ഗായകനും നടനുമായ ഭർത്താവ് നിക്ക് ജോനാസിനേക്കാൾ പത്തുവയസ് കൂടുതലുണ്ട് പ്രിയങ്ക ചോപ്രക്ക്. അടുത്തിടെ, നിക്കുമായി ബന്ധം തുടങ്ങുന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നതായി പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. നിക്ക് തന്നെക്കാൾ ചെറുപ്പമായതായിരുന്നു ഒരു കാരണമായി പ്രിയങ്ക പറഞ്ഞത്. പിന്നീട് ഇരുവരും വിവാഹിതരായി. ഇവർക്ക് മാൽതി എന്ന മകളും ഉണ്ട്.
(Image: Priyanka Chopra/Instagram)

കരീനയേക്കാൾ പത്തുവയസ് കൂടുതലുണ്ട് സൈഫ് അലി ഖാന്. 2012 ൽ വിവാഹിതരായ ഇരുവർക്കും തൈമൂർ, ജെഹ് എന്നീ രണ്ട് ആൺമക്കളുണ്ട്.
(Image: Kareena Kapoor/Instagram)

വ്യത്യസ്തത പിന്തുടരുന്ന ദമ്പതികളാണ് ഷാഹിദ് കപൂറും ഭാര്യ മീര രാജ്പുതും. ഇരുവരും തമ്മിൽ 14 വയസ്സിന്റെ വ്യത്യാസമുണ്ട്. വീട്ടുകാർ തീരുമാനിച്ച വിവാഹമായിരുന്നു ഇവരുടേത്. പ്രായവ്യത്യാസം ആദ്യം ആശയക്കുഴപ്പം ഉണ്ടാക്കിയതായി ഷാഹിദ് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇരുവരും അഗാധമായി പ്രണയിക്കുന്നു. വളരെ ശക്തമായ ബന്ധമാണ് ഇവർക്കിടയിൽ നിലനിൽക്കുന്നത്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്.
(Image: Shahid Kapoor/Instagram)

നാല് വർഷം മുമ്പ് തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കിയ ഇരുവരും തങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ആലോചിക്കുകയാണെന്നും വിവാഹത്തെ കുറിച്ച് ചർച്ച ചെയ്യുകയാണെന്നും അടുത്തിടെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. അർജുനെക്കാൾ 12 വയസ്സ് കൂടുതലുണ്ട് മലൈകക്ക്. പ്രായം ഒരിക്കലും തങ്ങൾക്ക് പ്രശ്നമല്ലെന്നാണ് മലൈക പറയുന്നത്.
(Image: Malaika Arora/Instagram)