Last Updated on January 2, 2024
കോവിഡ് കാലത്തോടെ മലയാളികളുടെ സിനിമ കാണൽ ശീലത്തിൽ വലിയ മാറ്റം വരുത്തിയവയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ. പഴയതുപോലെ തിയറ്ററുകളിൽ സിനിമകൾ റിലീസ് ചെയ്തു തുടങ്ങിയെങ്കിലും ഒടിടിയിൽ സിനിമകൾ വളരെ വേഗം ലഭ്യമാകുന്നുണ്ട്. ഇവിടെയിതാ, ആമസോൺ പ്രൈം, ഡിസ്നി ഹോട്ട് സ്റ്റാർ, നെറ്റ്ഫ്ലിക്, സൈന പ്ലേ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഈ പുതുവർഷത്തിൽ കാണാനാകുന്ന സിനിമകൾ ഏതൊക്കെയെന്ന് നോക്കാം…
നേര്- ഡിസ്നി ഹോട്ട് സ്റ്റാർ- ഉടൻ റിലീസ്
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ കോർട്ട് റൂം ഡ്രാമയാണ് നേര്. ഈ സിനിമയുടെ ഒടിടി അവകാശം ഡിസ്നി ഹോട്ട്സ്റ്റാറിനാണ്. ചിത്രം ജനുവരിയിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നതിനാൽ ഒടിടി റിലീസ് അൽപ്പം വൈകിയേക്കാൻ സാധ്യതയുണ്ട്.
ഉടൽ- സൈന പ്ലേ- ജനുവരി 5
ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിച്ച ചിത്രമാണിത്. തിയറ്ററുകളിൽ വിജയമായില്ലെങ്കിലും സിനിമയ്ക്ക് മികച്ച നിരൂപകപ്രശംസ ലഭിച്ചിട്ടുണ്ട്.
പേരില്ലൂർ പ്രീമിയർ ലീഗ്(സീരീസ്)- ഡിസ്നി ഹോട്ട് സ്റ്റാർ- ജനുവരി 5
മലയാളത്തിലെ മൂന്നാമത്തെ വെബ് സീരീസ് എന്ന ഖ്യാതിയുമായി എത്തുന്ന പേരില്ലൂർ പ്രീമിയർ ലീഗിൽ നിഖില വിമൽ, സണ്ണി വെയ്ൻ, വിജയരാഘവൻ, അശോകൻ, അജു വർഗീസ് തുടങ്ങി വൻ താരനിരയാണുള്ളത്.