കൊളസ്ട്രോൾ കുറയ്ക്കാൻ ഉറപ്പായും കഴിക്കേണ്ട 5 തരം മൽസ്യങ്ങൾ

നമ്മുടെ എല്ലാ കോശങ്ങളിലും അടങ്ങിയിരിക്കുന്ന കൊഴുപ്പുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. വിറ്റാമിൻ ഡി പ്രോസസ്സ് ചെയ്യാനും ഭക്ഷണങ്ങളെ ദഹിപ്പിക്കാനും ഹോർമോണുകൾ നിർമ്മിക്കാനും കൊളസ്ട്രോൾ നമ്മെ സഹായിക്കുന്നു. പ്രധാനമായും രണ്ട് തരം കൊളസ്ട്രോൾ ഉണ്ട്: ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ), അഥവാ “മോശം” കൊളസ്ട്രോൾ, ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ), അല്ലെങ്കിൽ “നല്ല” കൊളസ്ട്രോൾ. എന്നാൽ ഇക്കാലത്ത്, അനാരോഗ്യകരമായ ജീവിതശൈലിയും അനുചിതമായ ഭക്ഷണ ശീലങ്ങളും കാരണം, ഭൂരിഭാഗം ആളുകളെയും കൊളസ്ട്രോൾ സംബന്ധിയായ ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചിട്ടുണ്ട്. 

രക്തത്തിൽ കൊളസ്ട്രോൾ കൂടുന്നത് അമിതമായ രക്തസമ്മർദ്ദത്തിനും ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കാനും ഇടയാക്കും. ഇത് ഒഴിവാക്കാൻ, വ്യായാമത്തിലൂടെ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും സ്വാഭാവികമായും കുറഞ്ഞ കൊളസ്ട്രോൾ ഉള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ ചില മത്സ്യവിഭവങ്ങൾക്ക് കഴിയുമെന്ന കാര്യം നിങ്ങൾക്കറിയാമോ? അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം:

1. ചൂര മത്സ്യം:

രക്തത്തിൽ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഒരു ഘടകമാണ് ഒമേഗ-3 ഫാറ്റി ആസിഡുകൾ. ഇവ ധാരാളമായി അടങ്ങിയിട്ടുള്ള കേര ഉൾപ്പടെയുള്ള ചൂര ഇനത്തിൽപ്പെട്ട മത്സ്യങ്ങളിലാണ്. 

2. അയല മത്സ്യം:

അയല മത്സ്യത്തിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. അതേസമയം പൊതുവെ ചൂടുള്ള മത്സ്യമായി അറിയപ്പെടുന്ന അയല അൾസർ രോഗികൾ ഒഴിവാക്കുന്നതാണ് നല്ലത്. ലോകമെങ്ങും ഏറെ ജനപ്രിയമായ മൽസ്യമാണ് അയല. 

Also Read: മത്സ്യം ദിവസവും കഴിച്ചോളൂ, ഈ അഞ്ച് ഗുണങ്ങൾ ലഭിക്കും

3. മത്തി അഥവാ ചാള:

വടക്കൻ കേരളത്തിൽ മത്തിയെന്നും തെക്കൻ കേരളത്തിൽ ചാളയെന്നും അറിയപ്പെടുന്ന ഈ മൽസ്യം ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് മത്തി. ഇത് കൊളസ്ട്രോളിൻ്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. ഫോസ്ഫറസ്, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ പ്രധാന ധാതുക്കളും ഇരുമ്പ്, സെലിനിയം തുടങ്ങിയ ചില ധാതുക്കളും മത്തിയിൽ ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിന് ഇത് ഏറെ ഫലപ്രദമാണ്. 

4. തെക്കൻ മത്തി മത്സ്യം:

നമ്മുടെ നാട്ടിൽ മത്തി മത്സ്യം രണ്ട് തരമുണ്ട്. നെയ്മത്തിയുടെ അത്ര രുചിയില്ലാത്ത തെക്കൻ മത്തി എന്നറിയപ്പെടുന്ന മൽസ്യം. ഇതിന് തെക്കൻ കേരളത്തിലാണ് കൂടുതൽ പ്രിയം. അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയതാണ് ഈ മത്സ്യം. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിൻ ഡിയുടെ ഉറവിടം കൂടിയാണ് മത്തി.

5. സ്വോർഡ് മത്സ്യം:

സ്വോർഡ് ഫിഷിൽ കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ രക്തസമ്മർദ്ദവും കൊളസ്‌ട്രോളിൻ്റെ അളവും നിയന്ത്രിക്കാൻ സഹായിക്കുന്നു.

Also Read: ഒമേഗ 3 കുറഞ്ഞാൽ ശരീരം കാണിക്കുന്ന 5 ലക്ഷണങ്ങൾ

Content Summary: 5 types of fish you should definitely eat to lower cholesterol