കേരളത്തിൽ ബിരിയാണിയുടെ കേന്ദ്രം മലബാറാണെങ്കിലും ആ രുചിവൈവിധ്യം തലസ്ഥാന നഗരിയിലുമുണ്ട്. ഏറെ രുചികരമായ മലബാർ ദം ബിരിയാണി വിളമ്പുന്ന തിരുവനന്തപുരത്തെ ഹോട്ടലുകൾ ഏതൊക്കെയെന്ന് നോക്കാം…
1. അജ് വ ബിരിയാണി
തിരുവനന്തപുരത്ത് ഏറെ രുചികരമായ ബിരിയാണി ലഭിക്കുന്ന സ്ഥലമാണ് അജ് വ. ഇവിടുത്തെ ചിക്കൻ ബിരിയാണിയും ഫിഷ് ബിരിയാണിയും ഏറെ പ്രശസ്തമാണ്. അജ് വയിലെ മട്ടൻ ബിരിയാണിയും രുചികരമായ വിഭവാണ്. തിരുവനന്തപുരം പനവിളയിലുള്ള വിമൺസ് കോളേജ് റോഡിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.
2. ബിരിയാണി ഹട്ട്
തിരുവനന്തപുരത്ത് രുചികരമായ ബിരിയാണി ലഭിക്കുന്ന മറ്റൊരു സ്ഥലമാണ് പ്ലാമൂടുള്ള ബിരിയാണി ഹട്ട്. ചിക്കൻ ബിരിയാണിയാണ് ഇവിടുത്തെ ഏറെ ഡിമാൻഡുള്ള വിഭവം. പരമ്പരാഗത പാചകരീതികളാണ് ഈ ഹോട്ടലിനെ വ്യത്യസ്തമാക്കുന്നത്.
3. ആസിഫെ ബിരിയാണി
രുചികരമായ ബിരിയാണി വിഭവങ്ങൾ ലഭിക്കുന്ന തലസ്ഥാനത്തെ പ്രശസ്തമായ ഹോട്ടലാണ് ആസിഫെ ബിരിയാണി. ഏറെ രുചികരവും സ്പൈസിയുമായ ബിരിയാണ് ഇവിടുത്തേത്. അരിസ്റ്റോ ജങ്ഷനിലാണ് ആസിഫെ ബിരിയാണി ഹോട്ടൽ.
4. ഹലായിസ് ദം ബിരിയാണി
തിരുവനന്തപുരത്തെ മറ്റൊരു ബിരിയാണി സ്പോട്ടാണ് ഹലായിസ് ദം ബിരിയാണി. ഏറെ രുചികരവും സ്പൈസിയുമായ ബിരിയാണിയാണ് ഇവിടുത്തേത്. ചിക്കൻ, ബീഫ് ബിരിയാണികൾക്കാണ് കൂടുതൽ ഡിമാൻഡ്. തിരുവനന്തപുരം ഇൻഫോസിസിന് സമീപം തമ്പുരാൻനടയിലാണ് ഹലായിസ് ദം ബിരിയാണി.
5. ശരണ്യ മെസ്
അൽപം എരിവ് കൂടിയ തമിഴ്നാട് സ്റ്റൈൽ ബിരിയാണി പരീക്ഷിക്കണമെങ്കിൽ ടെക്നോപാർക്കിന് അടുത്തുള്ള ശരണ്യാ മെസിലേക്ക് വിട്ടോളൂ. ഏത് സമയത്ത് പോയാലും ശരണ്യ മെസിൽ ബിരിയാണി ലഭിക്കും. ചിക്കൻ, മട്ടൻ ബിരിയാണികളാണ് ഇവിടുത്തെ പ്രശസ്തമായ വിഭവങ്ങൾ.
6. ആസാദ് റെസ്റ്റോറന്‍റ്
തിരുവനന്തപുരത്ത് മട്ടൻ ബിരിയാണിക്ക് ഏറെ പേരുകേട്ട സ്ഥലമാണ് ആസാദ് റെസ്റ്റോറന്‍റ്. വളരെ മൃദുലവും സ്പൈസിയുമായ മട്ടൻ ബിരിയാണിയാണ് ഇവിടുത്തേത്. പഴവങ്ങാടി ഓവർ ബ്രിഡ്ജിന് സമീപമാണ് ആസാദ് ഹോട്ടൽ.
7. സം സം ഹോട്ടൽ
തിരുവനന്തപുരത്തെ മറ്റൊരു പ്രധാനപ്പെട്ട ബിരിയാണി സ്പോട്ടാണ് സംസം ഹോട്ടൽ. രുചികരവും സ്വാദിഷ്ടവുമായ ബിരിയാണിയാണ് സം സം റെസ്റ്റോറന്‍റിലേത്. തിരുവനന്തപുരം നഗരത്തിൽ എംഎൽഎ ഹോസ്റ്റലിന് സമീപവും ഇൻഫോസിസിന് അടുത്ത് തമ്പുരാൻനടയിലും സം സം റെസ്റ്റോറന്‍റുണ്ട്.