മാനസിക സമ്മർദ്ദം മാറാൻ 5 ഭക്ഷണങ്ങൾ

മാനസികാരോഗ്യം മോശമാകാൻ ഭക്ഷണങ്ങൾക്കും നിർണ്ണായക പങ്കുണ്ട്. അനാരോഗ്യകരമായ ഭക്ഷണങ്ങൾ സ്ട്രെസ്, ഉത്കണ്ഠ എന്നിവ കൂടാൻ ഇടയാക്കും. സമ്മർദ്ദം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കാതെ മനസിന് സുഖം നൽകാൻ കഴിയുന്ന ഭക്ഷണങ്ങൾ വേണം കഴിക്കാൻ. ബെറി പഴങ്ങൾ, പരിപ്പുകൾ, വിത്തുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിന് പഞ്ചസാരയും ട്രാൻസ് ഫാറ്റും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കുറക്കുക.

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ബെറികൾക്ക് കോശങ്ങളുടെ കേടുപാടുകൾ തടയാനും സമ്മർദ്ദം ലഘൂകരിക്കാനും കഴിയും.

കശുവണ്ടിപരിപ്പ് പോലുള്ള സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും.

ചിയ വിത്തുകൾ, മത്തങ്ങ വിത്തുകൾ, മുട്ട എന്നിവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് മൂഡ് മെച്ചപ്പെടുത്താൻ നല്ലതാണ്. ട്രിപ്റ്റോഫാൻ ഉള്ള മുട്ടകൾ സെറോടോണിൻ ഉൽപാദനത്തിന് കാരണമാകുന്നു, മാനസിക സമ്മർദ്ദത്തെ നിയന്ത്രിക്കുന്നു.

ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിൻ സി, ബി 6 എന്നിവ അടങ്ങിയ അവോക്കാഡോകൾ സമ്മർദ്ദം കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

ഫോളേറ്റ് അടങ്ങിയ ഇലക്കറികൾ ന്യൂറോ ട്രാൻസ്മിറ്റർ ഉൽപാദനത്തെ പിന്തുണച്ച് ഉത്കണ്ഠയെ ചെറുക്കുന്നു.

വൈറ്റമിൻ ഡി അടങ്ങിയ മത്തി പോലുള്ള മത്സ്യങ്ങൾ ഉത്കണ്ഠ കുറക്കാൻ സഹായിക്കും. ട്രിപ്റ്റോഫാൻ, മെലറ്റോണിൻ, ബി-വിറ്റാമിനുകൾ എന്നിവയുൾപ്പെടെയുള്ള പാലിലെ പോഷകങ്ങൾ സമ്മർദ്ദം ലഘൂകരിക്കുകയും ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Also Read: മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഇതാ 7 വഴികൾ

Content Summary: Foods to reduce stress and anxiety.