ഒരുപാട് ആളുകൾ ഇഷ്ടപ്പെടുന്ന പഴമാണ് ബ്ലൂബെറി. കുഞ്ഞൻ പഴമാണെങ്കിലും ഇതൊരു സൂപ്പർഫുഡ് ആണ്. വളരെക്കുറഞ്ഞ അളവിൽ കലോറി ഉള്ള ഈ പഴം നിരവധി ഗുണങ്ങൾ അടങ്ങിയതാണ്.
കലോറി കുറവ്, നിറയെ പോഷകങ്ങൾ
ബ്ലൂബെറിയിൽ നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കലോറി വളരെക്കുറവുമാണ്.
ആന്റിഓക്സിഡന്റുകൾ
ശരീരത്തിന്റെ പുനർനിർമ്മാണത്തിനും കോശങ്ങളുടെ ആരോഗ്യത്തിനും ഗുണകരമായ പോഷകമാണ് ആന്റിഓക്സിഡന്റുകൾ. ബ്ലൂബെറിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. പോളിഫിനോൾ കുടുംബത്തിൽപ്പെട്ട ഫ്ലേവനോയ്ഡുകൾ എന്ന ആന്റിഓക്സിഡന്റുകളാണ് ബ്ലൂബെറിയിൽ കാണുന്നത്.
കാൻസറിനെ പ്രതിരോധിക്കുന്നു
ഡി എൻ എ ഉയിൽ ഉണ്ടാകുന്ന ഡാമേജുകൾ പരിഹരിക്കാനുള്ള കഴിവ് ബ്ലൂബെറിയിലെ പോഷകങ്ങൾക്കുണ്ട്. ഇത് കാൻസറിനെ പ്രതിരോധിക്കാനും പെട്ടെന്ന് പ്രായമാകുന്നത് തടയാനും സഹായിക്കുന്നു.
രക്തസമ്മർദ്ദം കുറക്കുന്നു
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ സ്ഥിരമായി ബ്ലൂബെറി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയാൻ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മസിൽ ഡാമേജ് പരിഹരിക്കുന്നു
വ്യായാമത്തിന് ശേഷമുണ്ടാകുന്ന മസിൽ ഡാമേജ് പരിഹരിക്കാൻ ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്.
ഓർമ്മശക്തി വർദ്ധിക്കാൻ
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും ബ്ലൂബെറി നല്ലതാണ്. പ്രായമായവരിൽ ബ്ലൂബെറി കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.
Also Read | ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ ഈ പഴം നിങ്ങളെ സഹായിക്കും
Content Summary: Health Benefits of Blueberries