ഹൃദയാരോഗ്യം സംരക്ഷിക്കാൻ നമ്മുടെ നാട്ടിൽ ലഭിക്കുന്ന 6 ഭക്ഷ്യവസ്തുക്കൾ

നമ്മുടെ ജീവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പ അവയവമാണ് ഹൃദയം എന്ന കാര്യം അറിയാമല്ലോ. ഹൃദയത്തിന് ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും ജീവനെയും ജീവിതത്തെയും ബാധിച്ചേക്കാം. ഓരോ മിനിട്ടിലും 60 മുതൽ 100 തവണവരെ സ്പന്ദിക്കുന്ന ഹൃദയം ഒരു വർഷം ഏകദേശം പത്ത് ലക്ഷം ടൺ രക്തം പമ്പ് ചെയ്യുന്നുണ്ട്. ശരീരത്തിലെ എല്ലാ കോശങ്ങൾക്കും ആവശ്യത്തിന് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നത് ഹൃദയം ഇങ്ങനെ രക്തം പമ്പ് ചെയ്യുന്നതുകൊണ്ടാണ്. എന്നാൽ ഹൃദ്രോഗം ലോകത്തിലെ ഏറ്റവും കൂടുതൽ മരണകാരണമാകുന്ന ഒരു പ്രശ്നമാണ്. ആരോഗ്യകരമായ ജീവിതശൈലിയും മികച്ച ഭക്ഷണക്രമവുമാണ് ഹൃദയാരോഗ്യം സംരക്ഷിക്കാൻ പ്രധാന മാർഗങ്ങൾ. 

ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതാണ് നമ്മുടെ നാട്ടിൽ ലഭിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ. സുഗന്ധവ്യജ്ഞനങ്ങളുടെ കലവറയാണ് നമ്മുടെ രാജ്യവും ഈ കൊച്ച് കേരളവുമൊക്കെ. ഹൃയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന 5 സുഗന്ധവ്യജ്ഞനങ്ങൾ ഏതൊക്കെയെന്ന് നോക്കാം…

  1. വെളുത്തുള്ളി

വെളുത്തുള്ളിയിലെ പ്രധാന സംയുക്തമായ അല്ലിസിൻ കൊളസ്ട്രോളിൽ ഉൾപ്പെട്ടിരിക്കുന്ന എൻസൈമുകളെ തടയുകയും രക്തത്തിലെ പ്ലേറ്റ്ലെറ്റ് അഗ്രഗേഷൻ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇത് ഓക്സിഡൈസ്ഡ് എറിത്രോസൈറ്റുകളുടെയും എൽഡിഎലിന്റെയും ലിപിഡ് പെറോക്സൈഡേഷൻ തടയുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റ് നില വർദ്ധിപ്പിക്കുകയും ആൻജിയോടെൻസിൻ-പരിവർത്തനം ചെയ്യുന്ന എൻസൈമിനെ തടയുകയും ചെയ്യുന്നു. വെളുത്തുള്ളിയുടെ ഈ ഗുണങ്ങൾ ഹൃദയാരോഗ്യത്തിന് ഏറെ ഫലപ്രദമാണ്. 

  1. മഞ്ഞൾ

ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്തുന്നതുവഴി രക്തക്കുഴലുകളുടെ പാളിയായ എൻഡോതെലിയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഹൃദ്രോഗത്തിൽ പങ്കുവഹിക്കുന്ന വീക്കവും ഓക്സിഡേഷനും കുറയ്ക്കാനും മഞ്ഞൾ സഹായിക്കും.

  1. കുരുമുളക്

ഇത് വനേഡിയം കൊണ്ട് സമ്പുഷ്ടമായതിനാൽ മയോകാർഡിയൽ ഇൻഫ്രാക്ഷൻ, പ്രസ് ഓവർലോഡ് ഇൻഡ്യൂസ്ഡ് ഹൈപ്പർട്രോഫി എന്നീ ഹൃദ്രോഗ പ്രശ്നങ്ങളെ അതിജീവിച്ച് ഹൃദയത്തിൻറെ പ്രവർത്തനം വീണ്ടെടുക്കൽ സഹായിക്കുന്നു. 

  1. കറുവപ്പട്ട

നൈട്രിക് ഓക്സൈഡ് ഉൽപ്പാദിപ്പിക്കാനുള്ള കറുവപ്പട്ടയുടെ കഴിവ്, അതുപോലെ തന്നെ അനുബന്ധ ആന്റിഓക്സിഡന്റ് ഗുണങ്ങൾ എന്നിവ കാരണം സജീവ ഘടകങ്ങളായ സിന്നമാൽഡിഹൈഡും സിനാമിക് ആസിഡും കാർഡിയോപ്രൊട്ടക്റ്റീവ് ആണെന്ന് പറയപ്പെടുന്നു.

  1. മല്ലി

മല്ലിവിത്തുകൾക്ക് ശ്രദ്ധേയമായ ഹൈപ്പോലിപിഡെമിക് പ്രവർത്തനശേഷിയുണ്ട് (രക്തപ്രവാഹത്തിലെ ലിപിഡിന്റെ അളവ്, പ്രത്യേകിച്ച് കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാനുള്ള കഴിവ്.) ഉയർന്ന അളവിലുള്ള എൽഡിഎൽ കൊളസ്ട്രോൾ ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്. എൽഡിഎൽ കുറയ്ക്കാൻ മല്ലിയില സഹായിക്കുന്നു. 

  1. ഇഞ്ചി

ഇഞ്ചിയിലെ സജീവ ഘടകമാണ് ജിഞ്ചറോൾ, ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം ഉത്തേജിപ്പിക്കാനും വേദന ഒഴിവാക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇഞ്ചി ഒരു ആൻറി-ഇൻഫ്ലമേറ്ററി ഏജന്റ് കൂടിയാണ്, അതായത് ഹൃദ്രോഗത്തെ ചെറുക്കുന്നതിന് ഇത് ഉപയോഗപ്രദമാകും.

വ്യായാമവും ശാരീരികപ്രവർത്തനങ്ങളും കുറയുമ്പോൾ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങി ഹൃദ്രോഗങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. പതിവ് വ്യായാമം ഹൃദയത്തെ ശക്തിപ്പെടുത്തുകയും പേശികൾക്ക് രക്തത്തിൽ നിന്ന് ഓക്സിജൻ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള ഹൃദയത്തിനായി ദൈനംദിന ഭക്ഷണത്തിൽ കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, ചെറുതായി ഉപ്പിട്ടതോ ഉപ്പില്ലാത്തതോ ആയ പരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുക.

Content Summary: Some spices available in our country protect heart health. Let’s take a look at 5 spices that can help protect heart health