പ്രമേഹമുള്ളവർ പഴം കഴിക്കാമോ?

പ്രമേഹമുള്ളവർ രക്തത്തിലെ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്തേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഭക്ഷണ നിയന്ത്രണം തന്നെയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട സംഗതി. അമിതമായ പഞ്ചസാര അടങ്ങിയിട്ടില്ലാത്ത ഭക്ഷണമാണ് പ്രമേഹരോഗികൾ കഴിക്കേണ്ടത്. ഏത്തപ്പഴം പോലെയുള്ള വാഴപ്പഴങ്ങൾ പ്രമേഹ രോഗികൾ കഴിക്കാൻ പാടുണ്ടോയെന്ന ചോദ്യം ഏറെ കാലമായി നിലവിലുണ്ട്.

പ്രമേഹമുള്ളവർ പഴം കഴിക്കാമോ?

ഇതേക്കുറിച്ച് വിദഗ്ദർ പറയുന്നത് ഇങ്ങനെയാണ്, ഒരു ഇടത്തരം വാഴപ്പഴം(അധികം പഴുക്കാത്തവ) 30 ഗ്രാം വരെ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളവയാണ്. ഇത് പൊതുവെ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഭക്ഷണമാണ്. എന്നാൽ അത് വളരെ പഴുത്തതാണെങ്കിൽ, അതിനെ മീഡിയം ഗ്ലൈസെമിക് ഇൻഡക്സ് ഭക്ഷണമായി കണക്കാക്കും. അതിനാൽ പ്രമേഹരോഗികൾ ഒരു ദിവസം ഇടത്തരം രീതിയിൽ പഴുത്ത ഏത്തപ്പഴം ഒരെണ്ണം കഴിക്കാം. 

പ്രമേഹരോഗികൾക്ക് സമീകൃതാഹാരത്തിന്റെ ഭാഗമായി വാഴപ്പഴം കഴിക്കാവുന്നതാണ്. പ്രമേഹരോഗികൾക്ക് നേന്ത്രപ്പഴം നൽകാൻ ശുപാർശ ചെയ്യുന്ന അളവ് ഒരു ചെറിയ പഴമോ വലിയ പഴത്തിന്‍റെ പകുതിയോ ആണ്. ഈ വലിപ്പമുള്ള ഒരു വാഴപ്പഴത്തിൽ മിക്ക പ്രമേഹരോഗികൾക്കും ഓരോ ഭക്ഷണത്തിലും കഴിക്കാവുന്ന കാർബോഹൈഡ്രേറ്റിന്റെ മൂന്നിലൊന്ന് അടങ്ങിയിരിക്കുന്നു.

Also Read | പ്രമേഹം വൃക്കയെ ബാധിക്കുന്നുണ്ടോ? എങ്ങനെ അറിയാം?

പ്രമേഹമുള്ളവർക്ക് വാഴപ്പഴം ഒരു മികച്ച ഭക്ഷണമാണെന്ന് വിദഗ്ദരായ ഡോക്ടർമാർ പറയുന്നുണ്ട്. പ്രത്യേകിച്ചും അവ പഴുത്തു തുടങ്ങുന്ന ഘട്ടത്തിൽ. ഈ ഘട്ടത്തിൽ വാഴപ്പഴത്തിലെ പഞ്ചസാര ‘റെസിസ്റ്റന്റ് സ്റ്റാർച്ച്’ എന്ന കാർബോഹൈഡ്രേറ്റിന്റെ രൂപത്തിലാണ്. ഭക്ഷണത്തിന് ശേഷം നല്ല ദഹനത്തിനും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. 

Also Read | കൂടുതൽ മധുരം കഴിച്ചാൽ പ്രമേഹം വരുമോ?

നിരാകരണം- ഇത് മുമ്പ് പ്രസിദ്ധീകരിച്ച ചില പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ മാത്രമാണ്. മെഡിക്കൽ വൈദഗ്ധ്യത്തിന് പകരമായി ഇത് പരിഗണിക്കരുത്. ഹെൽത്ത് മലയാളത്തിന്‍റെ അഭിപ്രായമായി കണക്കാക്കേണ്ടതില്ല. ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ അല്ലെങ്കിൽ ആശങ്കകൾ ഉണ്ടെങ്കിൽ ദയവായി വിദഗ്ദ ഡോക്ടറെ സമീപിക്കുക.

പ്രമേഹത്തെക്കുറിച്ച് കൂടുതലറിയാം