അടുക്കളയിൽ ചെറിയ അപകടങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും, അത് പച്ചക്കറികൾ അരിയുമ്പോഴുള്ള മുറിവോ, പാചകം ചെയ്യുമ്പോൾ പൊള്ളലോ ആകാം. അടുക്കളയിൽ വെച്ചുണ്ടാകുന്ന ചെറിയ മുറിവുകളും പൊള്ളലുകളും അവിടെ ചികിത്സിച്ചാലോ? നിങ്ങളുടെ അടുക്കളയിൽ പ്രകൃതിദത്തമായ പ്രതിവിധികൾ ഉണ്ട്, അത് പല പ്രശ്നങ്ങൾക്കും പരിഹാരമാകും. വീട്ടിൽ നിർബന്ധമായും ഒരു പ്രഥമശുശ്രൂഷ കിറ്റ് സൂക്ഷിക്കേണ്ടതുണ്ട്, ചിലപ്പോൾ കിറ്റിന്റെ അഭാവത്തിൽ അടുക്കളയിലെ പ്രകൃതിദത്ത പരിഹാരങ്ങൾ ആശ്വാസമായേക്കാം. ഓർക്കുക, ചെറിയ പരിക്കുകളുടെ കാര്യത്തിൽ മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ, ഗുരുതരമായ പരിക്കുകൾക്ക് വിദഗ്ധ സഹായം തേടണം.
- തേൻ
തേൻ ഔഷധഗുണങ്ങൾക്ക് പേരുകേട്ട ഒന്നാണ്. എല്ലാവരുടേയും അടുക്കളയിൽ ഉണ്ടാകുന്ന ഒന്നാണ് തേൻ. ഇതിന് ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് ചെറിയ മുറിവുകൾ അണുബാധയുണ്ടാകാതിരിക്കാൻ സഹായിക്കും. കൂടാതെ, തേനിന്റെ ഒട്ടിപ്പിടിക്കൽ മുറിവിന് മുകളിൽ ഒരു കവചം സൃഷ്ടിക്കുകയും അത് രോഗശാന്തിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചെറിയ പൊള്ളലുകൾക്ക് നീറ്റൽ മാറുന്നതുവരെ തേൻ പുരട്ടിയാൽ മതിയാകും.
- കറ്റാർ വാഴ
ചെറിയ പൊള്ളലിന് കറ്റാർവാഴ മതിയാകും. കറ്റാർ വാഴ ജെല്ലിന് ആൻറി-ഇൻഫ്ലമേറ്ററി, വേദനസംഹാരി ഗുണങ്ങളുണ്ട്, ഇത് പൊള്ളലേറ്റാൽ ഉണ്ടാകുന്ന വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു.
- മഞ്ഞൾ
മഞ്ഞൾ പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ വീക്കം കുറയ്ക്കുന്നതിനും ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും സഹായിക്കും. ചെറിയ മുറിവുകൾ ചികിത്സിക്കാൻ ഇത് വളരെ നല്ലതാണ്. മഞ്ഞളിലെ പ്രധാന ഘടകമായ കുർക്കുമിൻ, വീക്കം, അസ്വസ്ഥത, അണുബാധയ്ക്കുള്ള സാധ്യത എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. മഞ്ഞൾപ്പൊടി മുറിവിൽ പുരട്ടി ഒരു ബാൻഡേജ് ഉപയോഗിച്ച് കുറച്ച് സമയം കെട്ടി വെക്കാം.
- ടീ ബാഗുകൾ
ബ്ലാക്ക് ടീ ബാഗുകളിൽ ടാന്നിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് അസ്വസ്ഥത കുറയ്ക്കുകയും ചെറിയ പൊള്ളലുകൾ വേഗത്തിൽ സുഖപ്പെടുത്തുകയും ചെയ്യും. ഒരു ടീ ബാഗ് ചൂടുവെള്ളത്തിൽ മുക്കിയ ശേഷം തണുപ്പിക്കാൻ അനുവദിക്കുക. പൊള്ളലേറ്റ ഭാഗത്ത് നനഞ്ഞ ടീ ബാഗ് പതുക്കെ വെക്കുക. പൊള്ളലേറ്റാൽ ഉണ്ടാകുന്ന വേദന ഒഴിവാക്കാൻ ചായയിലെ ടാന്നിൻ സഹായിക്കും.
- ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ, അല്ലെങ്കിൽ സോഡിയം ബൈകാർബണേറ്റ്, ചെറിയ പൊള്ളലുകളുടെ പിഎച്ച് നിർവീര്യമാക്കാനും വേദനയും വീക്കവും കുറയ്ക്കാനും സഹായിക്കുന്ന അടുക്കളയിലെ പ്രധാന ചേരുവയാണ്. ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിന് അതിൽ ആവശ്യത്തിന് വെള്ളത്തിൽ കലർത്തി പേസ്റ്റ് ഉണ്ടാക്കുക. പൊള്ളലേറ്റ ഭാഗത്ത് പേസ്റ്റ് പുരട്ടി ഉണങ്ങാൻ വിടുക. കുറച്ച് സമയത്തിന് ശേഷം തണുത്ത വെള്ളത്തിൽ ഇത് മെല്ലെ കഴുകിക്കളയുക.
Also Read: അടുക്കളയിൽ ഉപയോഗിക്കുന്ന ഈ വസ്തുക്കൾ ക്യാൻസറിന് കാരണമാകും
- വെളിച്ചെണ്ണ
ത്വക്ക് രോഗശാന്തി പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഉപയോഗപ്രദമായ പാചക ഘടകമാണ് വെളിച്ചെണ്ണ. ഇതിന് ആന്റിഓക്‌സിഡന്റുകളും മീഡിയം ചെയിൻ ഫാറ്റി ആസിഡുകളും ഉണ്ട്, ഇത് ചെറിയ പൊള്ളലുകളും മുറിവുകളും ശാന്തമാക്കാനും മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കും.
നിരാകരണം: മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ നിർദ്ദേശങ്ങളും നുറുങ്ങുകളും മാത്രമാണ്. ചെറിയ മുറിവുകളും പൊള്ളലുകളും ചികിത്സിക്കാൻ വീട്ടുവൈദ്യം ഫലപ്രദമാകുമെങ്കിലും, എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് വളരെ പ്രധാനമാണ്.
Content Summary: Minor accidents are very common in the kitchen, be it a cut while chopping vegetables or a burn while cooking. What about treating minor cuts and burns in the kitchen itself? There are natural remedies in your kitchen that can solve many problems.