അമിതഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഭാരം കുറയുമെങ്കിൽ എന്തും ഒന്ന് പരീക്ഷിച്ചുനോക്കാൻ ആളുകൾ മടിക്കില്ല. തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവും അമിതവണ്ണത്തിലേക്ക് നയിക്കുന്നു. ആരോഗ്യപ്രശ്നങ്ങളും ചില മരുന്നുകളും ചിലരിൽ ഭാരം കൂടാൻ കാരണമാകാറുണ്ട്. അമിതഭാരം പല ആരോഗ്യപ്രശനങ്ങളിലേക്കും നയിക്കും. ഭാരം കുറയ്ക്കാൻ ഡയറ്റും വ്യായാമങ്ങളും സഹായിക്കും. വ്യായാമത്തോടൊപ്പം ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാനാകുമെന്നാണ് അമേരിക്കയിലെ ചില ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ബ്ലൂബെറി പഴമാണ് ഇത്തരത്തിൽ കൊഴുപ്പിനെ എളുപ്പത്തിൽ അലിയിച്ച് കളയാൻ സഹായിക്കുന്നത്.
ബ്ലൂബെറി എങ്ങനെയാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്?
ബ്ലൂബെറിക്ക് മാനസികസമ്മർദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. ഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകളിൽ വേഗത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഇത് സഹായിക്കും. പഠനത്തിനായി യുഎസ് ഗവേഷകർ ഒരു കൂട്ടം സൈക്ലിസ്റ്റുകൾക്ക് സൈക്കിൾ ചവിട്ടുന്നതിന് രണ്ടാഴ്ച മുമ്പ് ബ്ലൂബെറി പൊടി നൽകി. മിതമായ വ്യായാമ വേളയിൽ കൊഴുപ്പ് കത്തുന്ന നിരക്ക് ഉയർന്നതായും പങ്കെടുക്കുന്നവർ ഉയർന്ന സഹിഷ്ണുതയോടെ കൂടുതൽ മെച്ചപ്പെട്ട ഫലമുണ്ടാക്കിയതായും കണ്ടെത്തി.
കാലിഫോർണിയ പോളിടെക്‌നിക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെയും ഗോൺസാഗോ യൂണിവേഴ്‌സിറ്റിയിലെയും ഡിപ്പാർട്ട്‌മെന്റ് ഓഫ് കിനിസിയോളജി ആൻഡ് സ്‌പോർട് മാനേജ്‌മെന്റിലെ വിദഗ്ദരാണ് പുരുഷ സൈക്ലിസ്റ്റുകളിൽ പരിശോധന നടത്തിയത്.
ബ്ലൂബെറിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ്?
ആന്റിഓക്‌സിഡന്റുകളും നാരുകളും ധാരാളമടങ്ങിയ ഒരു സരസഫലമാണ് ബ്ലൂബെറി. ഇത് കുടലിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകളെ സന്തുലിതമാക്കാനും തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ബെറി പഴങ്ങൾക്ക് പ്രായമായവരിൽ ഉണ്ടാകുന്ന ഓർമ്മക്കുറവ് കുറയ്ക്കാൻ കഴിവുണ്ടെന്ന് നേരത്തെ കണ്ടെത്തിയതാണ്.
Also Read: ശരീരഭാരം കുറയ്ക്കാൻ ഈ 5 കാര്യങ്ങളൊന്ന് പരീക്ഷിച്ചുനോക്കൂ
Content Summary: How blueberries help you lose weight fast.