Last Updated on February 10, 2024
കൊളസ്ട്രോൾ കുറയാനും ഹാർട്ടിലെ ബ്ലോക്ക് മാറ്റാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ
പ്രചരിക്കുന്ന വീട്ടുമരുന്നുകൾ പരീക്ഷിക്കാത്ത മലയാളികളുണ്ടാവില്ല. അതിൽ ഏറ്റവും പ്രധാനം രാവിലെ വെറുംവയറ്റിൽ ചെറു ചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നതാണ്. ഇതിന് പുറമെ ഇഞ്ചി, വെളുത്തുള്ളി, തേൻ, ആപ്പിൾ സിഡർ വിനഗർ, നാരങ്ങ എന്നിവ ചേർത്തുള്ള സിറപ്പും വെറും വയറ്റിൽ കുടിക്കുന്നത് ആരോഗ്യപ്രദമാണെന്ന് പ്രചാരണമുണ്ടായി. എന്നാൽ വെറുംവയറ്റിൽ നാരങ്ങാ നീരുള്ള ഒറ്റമൂലി കഴിച്ചവർക്ക് സംഭവിച്ച പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകുന്ന ആരോഗ്യപ്രശ്നമാണ് ഇതിൽ ഏറ്റവും പ്രധാനം. ആസിഡ് റിഫ്ലക്സ് എന്നറിയപ്പെടുന്ന ഈ പ്രശ്നത്തിൻറെ പ്രധാന ലക്ഷണങ്ങൾ നെഞ്ചെരിച്ചിലും ദഹനക്കേടുമാണ്. ആസിഡ് റിഫ്ലക്സ് ഉള്ളവർ ഒരുകാരണവശാലും വെറുംവയറ്റിൽ നാരങ്ങാവെള്ളം കുടിക്കാൻ പാടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്
നാരങ്ങാവെള്ളം വെറുംവയറ്റിൽ കുടിക്കുന്നത് വയറിന് നല്ലതല്ല. നാരങ്ങയുടെ അമ്ലഗുണം ആമാശയത്തിലും കുടലിലും പ്രശ്നങ്ങളുണ്ടാക്കും. വയറെരിച്ചിൽ, ഓക്കാനം, അടിവയറ്റിൽ വേദന എന്നിവയാണ് ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ.
ചില മരുന്നുകൾക്ക് വിപരീതഫലമുണ്ടാക്കാൻ നാരങ്ങാവെള്ളത്തിന് കഴിയും. പ്രധാനമായും ആൻറിബയോട്ടിക്ക്, തൈറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ വെറുംവയറ്റിൽ നാരങ്ങാവെള്ളം കുടിക്കരുത്. ഇത്തരം മരുന്നുകളുമായി നാരങ്ങാവെള്ളം പ്രതിപ്രവർത്തിക്കാനുള്ള സാധ്യതയുണ്ട്. ഇത് കഴിക്കുന്ന മരുന്നിൻറെ ഫലം കുറയ്ക്കാനും അസുഖങ്ങൾ മൂർച്ഛിക്കാനും ഇടയാക്കും.
ആപ്പിൾസിഡർ വിനെഗർ പോലുള്ള അമിതമായി അമ്ലഗുണമുള്ള കുടിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതല്ല. പല്ലിൻറെ ഇനാമൽ തകരാറിലാക്കാൻ ഇതിന് കഴിയും. ഇത്തരം പാനീയങ്ങൾ കുടിക്കുമ്പോൾ സ്ട്രോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
Also Read: