ജീവിതത്തിൽ ഒരിക്കലെങ്കിലും പല്ലുവേദന അനുഭവപ്പെടാത്തവരുണ്ടോ? ചെറിയ പല്ലുവേദന വീട്ടിൽ തന്നെ ചികിത്സിച്ച് മാറ്റാവുന്നതാണ്. ഗുരുതരമല്ലാത്ത കാരണങ്ങൾകൊണ്ടാണ് മിക്കവാറും പല്ലുവേദന ഉണ്ടാകുന്നത്. എന്നാൽ അണുബാധയോ കാവിറ്റിയോ കാരണം പല്ലുവേദന വന്നാൽ വീട്ടുവൈദ്യം മതിയാകില്ല.
പല്ലുവേദനകൾ പലവിധം
പല കാരണങ്ങൾകൊണ്ട് പല്ലുവേദന ഉണ്ടാകാം. അവയുടെ ലക്ഷണങ്ങളും വ്യത്യസ്‍തമാകാം.
- വിട്ടുമാറാത്ത വേദന
- കഠിനമായ പല്ലുവേദന.
- സെൻസിറ്റിവിറ്റി
- മോണയിൽ വീക്കം.
- തലവേദന.
- പനി.
- വായ്നാറ്റം
- രുചിയില്ലായ്മ
എന്താണ് പല്ലുവേദനയ്ക്ക് കാരണമാകുന്നത്?
- കാവിറ്റി
- കേടായ പല്ല്
- പൊട്ടിയ പല്ല്
- തെറ്റായ ചികിത്സ
- പല്ല് പൊടിയുന്നത്
- മോണ രോഗം
പല്ലുവേദന നീണ്ടുനിൽക്കുമോ?
പല്ലുവേദന എത്രത്തോളം നീണ്ടുനിൽക്കുമെന്ന് പറയാൻ കഴിയില്ല. കാരണത്തെ ആശ്രയിച്ച് വേദന നീണ്ടുനിൽക്കാം. മോണയിൽ എന്തെങ്കിലും താൽക്കാലിക പ്രകോപനം ഉണ്ടെങ്കിൽ, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അത് സ്വയം ഇല്ലാതാകും. എന്നാൽ കാവിറ്റിയോ പല്ലിൽ കേടോ ഉണ്ടെങ്കിൽ, വേദന വരികയും പോകുകയും ചെയ്യാം, പക്ഷേ അത് പൂർണ്ണമായും മാറില്ല.
പല്ലുവേദനക്ക് ലഭ്യമായ ചികിത്സകൾ
ലക്ഷണങ്ങളും കാരണങ്ങളും അനുസരിച്ച് പല്ലുവേദനക്ക് പല ചികിത്സകളും ലഭ്യമാണ്. കൂടുതൽ പരിശോധനക്കായി ഡെൻ്റൽ എക്സ്-റേ സഹായിക്കും.
- മരുന്ന്:
ആൻറിബയോട്ടിക്കുകളും വേദനസംഹാരികളും പല്ലുവേദന ലക്ഷണങ്ങളെ ലഘൂകരിക്കും, പക്ഷേ അവയുടെ ഫലങ്ങൾ താൽക്കാലികമാണ്. നിങ്ങൾ ആൻറിബയോട്ടിക്കുകൾ കഴിച്ചതിനുശേഷം ഒരു അണുബാധ ഇല്ലാതായാൽ പോലും, അടിസ്ഥാന പ്രശ്നം നിങ്ങൾ ചികിത്സിച്ചില്ലെങ്കിൽ അത് തിരികെ വരും. - ഡെൻ്റൽ ഫില്ലിംഗുകൾ:
നിങ്ങൾക്ക് ഒരു ചെറിയ കാവിറ്റിയുണ്ടെങ്കിൽ – അല്ലെങ്കിൽ നിങ്ങളുടെ പല്ലിൻ്റെ ഒരു ചെറിയ കഷണം പൊട്ടിയിട്ടുണ്ടെങ്കിൽ – അത് ഫിൽ ചെയ്യാനാകും ഡോക്ടർ നിർദേശിക്കുക. ഈ പ്രക്രിയയിൽ നിങ്ങളുടെ പല്ലിൻ്റെ കേടായ ഭാഗങ്ങൾ നീക്കം ചെയ്യും, തുടർന്ന് ശക്തമായ ഡെൻ്റൽ ഫില്ലിംഗ് മെറ്റീരിയൽ ഉപയോഗിച്ച് ശൂന്യമായ ഭാഗം നിറയ്ക്കും. - ഡെൻ്റൽ ക്രൗൺസ്:
ഒരു വലിയ കാവിറ്റിയോ ഒടിവോ ഉണ്ടെങ്കിൽ ഡെൻ്റൽ ക്രൗൺസ് ആവശ്യമായി വന്നേക്കാം. പല്ലിൻ്റെ ആകൃതിയിലുള്ള ഒരു “തൊപ്പി” മുഴുവൻ പല്ലിലും
ചേർത്തുവയ്ക്കുന്നു. ഇങ്ങനെ കൂടുതൽ കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. - ഇൻലേകൾ അല്ലെങ്കിൽ ഓൺലേകൾ:
ചിലപ്പോൾ, കാവിറ്റി വളരെ വലുതാണ്, പക്ഷേ ഡെൻ്റൽ ക്രൗൺസ് ചെയ്യേണ്ട കാര്യവുമില്ല. ഈ സന്ദർഭങ്ങളിൽ, ഒരു ഇൻലേ അല്ലെങ്കിൽ ഓൺലേ ശുപാർശ ചെയ്തേക്കാം. - റൂട്ട് കനാൽ തെറാപ്പി:
ബാക്ടീരിയകൾ നിങ്ങളുടെ പല്ലിൻ്റെ പൾപ്പിനെ ആക്രമിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു റൂട്ട് കനാൽ ആവശ്യമാണ്. നിങ്ങളുടെ പല്ലിനുള്ളിൽ നിന്ന് വീക്കം സംഭവിച്ച ഞരമ്പുകൾ, രക്തക്കുഴലുകൾ, ബന്ധിത ടിഷ്യുകൾ എന്നിവ നീക്കം ചെയ്യുന്നു. തുടർന്ന് പല്ലിൻ്റെ ഉള്ളിലെ പ്രതലങ്ങൾ വൃത്തിയാക്കും, നിങ്ങളുടെ പൾപ്പ് ചേമ്പറും റൂട്ട് കനാലുകളും ഒരു മെറ്റീരിയൽ കൊണ്ട് നിറയ്ക്കും. പിന്നീട് പല്ലിനെ പൊതിയുന്ന ആവരണവും വെക്കുന്നു. - പല്ല് പറിക്കൽ:
കഴിയുന്നതും സ്വാഭാവിക പല്ലുകൾ സംരക്ഷിക്കാനാണ് ഡോക്ടർമാർ ഇഷ്ടപ്പെടുന്നത്. എന്നാൽ ചിലപ്പോൾ, അത് സാധ്യമല്ല. നിങ്ങളുടെ പല്ലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് പല്ല് പറിച്ചെടുക്കേണ്ടി വന്നേക്കാം.
പല്ല് പറിച്ചെടുത്ത് നിങ്ങൾ സുഖം പ്രാപിച്ചുകഴിഞ്ഞാൽ, ഡെൻ്റൽ ബ്രിഡ്ജ് അല്ലെങ്കിൽ ഡെൻ്റൽ ഇംപ്ലാൻ്റ് ഉപയോഗിച്ച് ഇവ മാറ്റിസ്ഥാപിക്കാം. സ്ഥിരമായ പല്ലുകളോ താൽക്കാലിക പല്ലുകളോ ഈ രീതിയിൽ സ്ഥാപിക്കാൻ കഴിയും.
പല്ലുവേദന തടയാൻ എന്തൊക്കെ ചെയ്യാം?
എല്ലാത്തരം പല്ലുവേദനകളും തടയാൻ കഴിയില്ല. ചിലപ്പോൾ, നമ്മുടെ നിയന്ത്രണത്തിന് പുറത്തുള്ള കാരണങ്ങളാൽ പല്ലുവേദന ഉണ്ടാകാറുണ്ട്. എങ്കിലും ചില മുൻകരുതലുകൾ എടുക്കാൻ സാധിക്കും.
- ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റും മൃദുവായ ടൂത്ത് ബ്രഷും ഉപയോഗിച്ച് ദിവസത്തിൽ രണ്ടോ മൂന്നോ തവണ പല്ല് തേക്കുക.
- ദിവസത്തിൽ ഒരിക്കൽ പല്ലുകൾക്കിടയിൽ ഫ്ലോസ് ചെയ്യുക.
- ആൻറി ബാക്ടീരിയൽ മൗത്ത് വാഷ് ദിവസത്തിൽ രണ്ടുതവണ ഉപയോഗിക്കുക.
- മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നത് പരിമിതപ്പെടുത്തുക.
- പരിശോധനകൾ നടത്തുക.
Also Read: പല്ലും വായും നന്നായി വൃത്തിയാക്കുന്നുണ്ടോ? ഇനി നോക്കാൻ എഐ ടൂത്ത് ബ്രഷ് ഉണ്ട്!
Content Summary: Reasons, symptoms and treatment for toothache.