ന്യൂഡൽഹി: ഷവർമയും ബർഗറും സാൻവിച്ചുമൊക്കെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറ. എന്നാൽ ഈ ഭക്ഷ്യവസ്തുക്കൾ പൊതിയുന്ന പേപ്പറുകളിലും കമ്പോസ്റ്റബിൾ പേപ്പർ ബൗളുകളിലും വലിയ അളവിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഈ രാസവസ്തു മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമാണെന്നാണ് പഠനം മുന്നറിയിപ്പ് നൽകുന്നത്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്, പേപ്പർ ബാഗുകൾ, കമ്പോസ്റ്റബിൾ ഭക്ഷണ പാത്രങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ട്. ഇതോടെയാണ് അസെഗ്രീൻ എന്ന, പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കുന്ന പേപ്പറുകൾക്കും കമ്പോസ്റ്റബിൾ പേപ്പർ ബൗളിനും ഉപയോഗിക്കാവുന്ന പേപ്പറുകൾ വ്യാപകമാകുന്നത്. ഇതിൽ പെർഫ്ലൂറോക്റ്റാനോയിക് സൾഫേറ്റ് അല്ലെങ്കിൽ PFOS എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്, ഇത് പെർ- പോളിഫ്ലൂറോ ആൽക്കൈൽ പദാർത്ഥങ്ങൾ അല്ലെങ്കിൽ PFAS എന്ന് വിളിക്കപ്പെടുന്ന മനുഷ്യനിർമ്മിത രാസവസ്തുക്കളിൽ ഒന്നാണ്.
പേപ്പർ ഗ്രീസ്-റെസിസ്റ്റന്റ് ഉണ്ടാക്കാൻ PFAS സാധാരണയായി ഉപയോഗിക്കുന്നു, അതിനാൽ അവ പല ഫാസ്റ്റ് ഫുഡ് കണ്ടെയ്നറുകളിലും ഷവർമയും ബർഗറും പൊതിയാനായി ഉപയോഗിക്കുന്നു. ഈ രാസവസ്തുക്കൾ വളരെ സാവധാനത്തിൽ വിഘടിക്കുകയും കരൾ ഉൾപ്പെടെയുള്ള മനുഷ്യ കോശങ്ങളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു.
Also Read: സമോസ മുതൽ ടൊമാറ്റോ കെച്ചപ്പ് വരെ; ലോകത്ത് ചില രാജ്യങ്ങൾ നിരോധിച്ച 4 ഭക്ഷ്യവസ്തുക്കൾ
കാനഡ, യുഎസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ 2020 ഫെബ്രുവരി മുതൽ മാർച്ച് വരെ ടൊറന്റോയിൽ ശേഖരിച്ച 42 തരം പേപ്പർ ഫുഡ് പാക്കേജിംഗ് വിശകലനം ചെയ്കാണ് പഠനം നടത്തിയത്. അതിൽ കമ്പോസ്റ്റബിൾ പേപ്പർ ബൗളുകൾ ഉപയോഗിച്ചാണ് ഷവർമ, സാൻഡ്‌വിച്ച്, ബർഗർ എന്നിവ പൊതിയുന്നതും, പോപ്‌കോണും കേക്കുമൊക്കെ ഇട്ടുനൽകുന്നതും.
PFAS-ലെ പ്രധാന ഘടകമായ ഫ്ലൂറിനുള്ള പേപ്പർ ഫുഡ് പാക്കേജിംഗ് സംഘം പരിശോധിച്ചു, കൂടാതെ 45 ശതമാനം സാമ്പിളുകളിലും ഫ്ലൂറിൻ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി, അവയിൽ PFAS അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് കരളിനെ നശിപ്പിക്കുകയും, ക്യാൻസർ ഉൾപ്പടെയുള്ള മാരകരോഗങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു.
Content Summary: Wrapping paper used for Shawarma and Burgers is harmful to health