ഇത് കർക്കിടക മാസമാണ്. ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധ പുലർത്തേണ്ട സമയമാണിത്. ആയുർവേദന ചികിത്സയ്ക്ക് ഏറ്റവും ഉചിതമായ മാസം കൂടിയാണിത്. മഴക്കാലം ആയതിനാൽ കർക്കിടകത്തിൽ ബാക്ടീരിയ അണുബാധകൾക്കും ജലജന്യരോഗങ്ങൾക്കും ദഹനപ്രശ്നങ്ങൾക്കും സാധ്യത കൂടുതലായിരിക്കും. ഈ സമയത്ത് പാചകത്തിനും മറ്റും പച്ചക്കറികൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാലവസ്ഥാ വ്യതിയാനം നിമിത്തം ചിലയിനം ഇലകളും പച്ചക്കറികളും ആരോഗ്യത്തിന് ഹാനികരമാകുമെന്നാണ് ആയുർവേദം പറയുന്നത്. കർക്കിടക മാസത്തിൽ നന്നായി വേവിച്ചതും എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണം വേണം കഴിക്കേണ്ടത്. കർക്കിടകത്തിൽ ദഹനപ്രശ്നങ്ങളുണ്ടാക്കുന്ന ചില പച്ചക്കറികളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം…
- ചീരയും ഇലക്കറികളും
കർക്കിടകമാസത്തിൽ, പ്രത്യേകിച്ച് മഴക്കാലത്ത് ചീര ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. എന്തെന്നാൽ ഇവയിൽ ഇരുമ്പ് കൂടുതലായി അടങ്ങിയിട്ടുണ്ട്. കർക്കിടകത്തിൽ ഇരുമ്പ് കൂടുതലായി അടങ്ങിയ പച്ചക്കറികൾ ഒഴിവാക്കണം. കർക്കിടകത്തിൽ ചീര ചിലരുടെ ആരോഗ്യത്തിന് ഹാനികരമായി മാറിയേക്കാം. ആയുർവേദ വിദഗ്ദരുടെ അഭിപ്രായത്തിൽ കർക്കിടകത്തിൽ ചീര കഴിച്ചാൽ വയറിലെ അണുബാധയ്ക്കുള്ള സാധ്യത കൂടുതലായിരിക്കും.
- കാബേജ്
സാധാരണഗതിയിൽ ഇന്ത്യൻ ഭക്ഷണരീതിയിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട പച്ചക്കറിയാണിത്. എന്നാൽ കർക്കിടകത്തിൽ കാബേജ് ഒഴിവാക്കുന്നതാണ് നല്ലത്. ഇതിൻറെ ശീതീകരണ ഗുണം ദഹനത്തെ തടസപ്പെടുത്തുമെന്നതിനാലാണ് ആയുർവേദ വിദഗ്ദർ കർക്കിടകത്തിൽ കാബേജ് ഒഴിവാക്കാൻ നിർദേശിക്കുന്നത്.
- കുരുമുളക്
കാബേജ് പോലെ തന്നെ ശീതീകരണ ഗുണമുള്ളതാണ് കുരുമുളക്. ഇത് ദഹനത്തെ അസ്വസ്ഥമാക്കുകയും അസിഡിറ്റി വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ വാത പിത്തം എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു
- തക്കാളി
ഇന്ത്യൻ പാചകരീതിക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ് തക്കാളി. കർക്കിടക മാസത്തിൽ തക്കാളി കൂടുതലായി ഉപയോഗിക്കുന്നത് അസിഡിറ്റി വർദ്ധിപ്പിക്കും. ആയുർവേദ വിദഗ്ദർ പറയുന്നത് അനുസരിച്ച് കർക്കിടകത്തിൽ തക്കാളിയുടെ ചൂടും പുളിയുമുള്ള സവിശേഷതകൾ ത്രിദോഷം(വാതം, പിത്തം, കഫം) വഷളാക്കും.
- കോളിഫ്ലവർ
മഴക്കാലത്ത് കോളിഫ്ലവർ വിഭവങ്ങൾ പൂർണമായും ഒഴിവാക്കണമെന്നാണ് ആയുർവേദ വിദഗ്ദർ പറയുന്നത്. കോളിഫ്ലവറിൻറെ ശീതീകരണ ഗുണം ദഹനം വഷളാക്കും.
ഹെൽത്ത് മലയാളം ഇപ്പോൾ വാട്സാപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ ആരോഗ്യ വാർത്തകളും ലേഖനങ്ങളും ലഭിക്കാൻ ക്ലിക്ക് ചെയ്യൂ..
Content Summary: 5 vegetables that should not be eaten in Malayalam month Karkkidakam