ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

പ്രതിരോധശേഷി വർദ്ധിപ്പിക്കണോ? പലപ്പോഴും സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു ചോദ്യമാണിത്. എന്നാൽ ആദ്യം മനസിലാക്കേണ്ടത് പ്രതിരോധശേഷി കൂട്ടുകയോ പ്രതിരോധശേഷി കുറയുകയോ ചെയ്യുന്നതുപോലെ ഒന്നുമില്ല എന്നതാണ്. പകരം ഒരാൾക്ക് അവരുടെ രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരവും ശക്തവുമായി നിലനിർത്താൻ കഴിയും, പ്രതിരോധശേഷി വർധിപ്പിച്ച് സ്വയം ആരോഗ്യത്തോടെയും ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളിൽ നിന്നും / അണുബാധകളിൽ നിന്നും സുരക്ഷിതമായി നിലനിർത്താൻ കഴിയും, കാരണം രോഗപ്രതിരോധം നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനമാണ്.

രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരമായി നിലനിർത്താനുള്ള ചില വഴികൾ:

1. നന്നായി ഉറങ്ങുക:

ശരീരം വിശ്രമിക്കാനും ആരോഗ്യം നിലനിർത്താനും പ്രായപൂർത്തിയായ ഒരാൾ കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങണം.

2. ആരോഗ്യകരമായ ഭക്ഷണശീലം:

ശരീരത്തിലെ അവയവങ്ങളെ ആരോഗ്യകരവും ശക്തവുമാക്കാൻ പ്രോട്ടീനും കൊഴുപ്പും (ഒമേഗ 3 & 6 പോലെ) നിറഞ്ഞ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക.

3. അമിതഭക്ഷണവും പൊണ്ണത്തടിയും ഒഴിവാക്കുക :

അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ഭക്ഷണത്തിന്റെ അളവും കലോറിയുടെ അളവും നിരീക്ഷിക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി ഉണ്ടാകാനും പ്രമേഹം, ഹൃദ്രോഗം പോലെയുള്ള രോഗങ്ങൾക്കും കാരണമാകും. 

4. പഴങ്ങളും പച്ചക്കറികളും കഴിക്കുക: 

രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരമായി നിലനിർത്തുന്ന വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ എല്ലായ്പ്പോഴും പച്ച ഇലക്കറികളും പഴങ്ങളും ധാരാളമായി കഴിക്കാൻ ശ്രദ്ധിക്കണം. 

5. വ്യായാമം:

എല്ലാ ദിവസവും ശരീരം കഴിയുന്നത്ര ആക്ടീവായിരിക്കാൻ ശ്രദ്ധിക്കുക. ഇതിനായി വ്യായാമം, നീന്തൽ, നടത്തം, ഓട്ടം, ലിഫ്റ്റ് ഒഴിവാക്കി സ്റ്റെപ്പ് കയറൽ, പൂന്തോട്ട പരിപാലനം, വീട് വൃത്തിയാക്കൽ ഇങ്ങനെ പല കാര്യങ്ങളും ചെയ്യാവുന്നത്. ഇതിലൂടെ  ആരോഗ്യകരമായ ഭാരവും നല്ല ശരീരവും നിലനിർത്താൻ കഴിയും. 

6. യോഗയും മെഡിറ്റേഷനും:

ആന്തരികാവയവങ്ങളെ ആരോഗ്യകരമായി നിലനിർത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള വിവിധ ആസനങ്ങൾ യോഗയിലുണ്ട്. മാനസികമായി ഊർജം നൽകാൻ മെഡിറ്റേഷന് കഴിയും.

7. മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക/പരിമിതപ്പെടുത്തുക:

മദ്യവും പുകയിലയും രോഗപ്രതിരോധ സംവിധാനത്തിന്റെ ശത്രുവാണ്. അതിനാൽ, ഇത് പൂർണ്ണമായും നിർത്താനോ പരമാവധി നിയന്ത്രിക്കാനോ ശ്രമിക്കുക.

8. ആവശ്യത്തിന് വെള്ളംകുടിക്കുക:

രോഗപ്രതിരോധ കോശങ്ങളുടെ ജലാംശം നിലനിർത്താൻ മതിയായ അളവിൽ വെള്ളം കുടിക്കുക. കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക.

9. സമ്മർദം നിയന്ത്രിക്കുക:

മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് സമ്മർദ്ദം എന്നതിനാൽ ഒന്നിന്റെയും അമിത സമ്മർദ്ദം എടുക്കരുത്.

രോഗപ്രതിരോധ ശേഷി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

തൈര്

സിട്രസ് പഴങ്ങൾ

ബ്രോക്കോളി

ചുവന്ന മുളക്

കിവി

പപ്പായ

ഗ്രീൻ ടീ

ബദാം

ചീര

തക്കാളി

മുട്ട

വാഴപ്പഴം

വെളുത്തുള്ളി

പാൽ

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള 4 സപ്ലിമെന്റുകൾ:

വിറ്റാമിൻ സി

വിറ്റാമിൻ ഡി

ബി കോംപ്ലക്സ് വിറ്റാമിനുകൾ

സിങ്ക്

Also Read:

ആരോഗ്യത്തോടെയിരിക്കാൻ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ശൈത്യകാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ 7 പ്രകൃതിദത്ത ഭക്ഷണങ്ങൾ