സ്മാർട് വാച്ച് ആരോഗ്യകാര്യങ്ങൾ നോക്കുമോ? വിൽപന 21 ശതമാനം കൂടി

സ്മാർട് ഫോൺ ഇല്ലാത്തവർ ചുരുക്കമാണെന്ന് പറഞ്ഞതുപോലെയാണ് ഇപ്പോൾ സ്മാർട് വാച്ചോ ബാൻഡോ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. കോവിഡിന് ശേഷം ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ഉത്കണ്ഠ പുലർത്തിയതോടെയാണ് സ്മാർട് വാച്ചുകൾ പോലെയുള്ള ഹെൽത്ത് ട്രാക്കിങ് ഡിവൈസുകളുടെ ഉപയോഗം വർദ്ധിച്ചത്. ഹൃദയമിടിപ്പ്, രക്തസമ്മർദം, രക്തത്തിലെ ഓക്സിജൻ നില എന്നിവ വളരെ വേഗത്തിൽ അറിയാൻ സ്മാർട് വാച്ചിന് കഴിയും. കൂടാതെ വ്യായാമം ഉൾപ്പടെയുള്ള ശാരീരികപ്രവർത്തനങ്ങൾ മോണിട്ടർ ചെയ്യാനും പെട്ടെന്ന് മെസേജുകൾ വായിക്കാനും, ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാനും ഇത്തരം ഡിവൈസുകൾ സഹായിക്കും. 

2023-ലെ (ജൂലൈ-സെപ്റ്റംബർ) മൂന്നാം പാദത്തിൽ (Q3) ഇന്ത്യയുടെ സ്മാർട്ട് വാച്ച് കയറ്റുമതി 21 ശതമാനം (വർഷാവർഷം) വർധിച്ചു. പുതിയ റിപ്പോർട്ട് അനുസരിച്ച് ഫയർ-ബോൾട്ട് ബ്രാൻഡുകൾക്കാണ് വിപണിയിൽ ആധിപത്യം. കൗണ്ടർപോയിന്റ് റിസർച്ച് അനുസരിച്ച്, സ്മാർട് വാച്ചുകളുടെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ വിപണി വിഹിതം എക്കാലത്തെയും ഉയർന്ന നിരക്കായ 82 ശതമാനത്തിലെത്തി. ഒരു വർഷം മുമ്പ് ഇത് വെറും 4 ശതമാനമായിരുന്നു.

ഒക്ടോബറിലെ ഉത്സവ സീസണിലെ വിൽപ്പനയിൽ ഉയർന്ന ഇൻവെന്ററി ബിൽഡ്-അപ്പാണ് മൂന്നാം പാദത്തിലെ വളർച്ചയ്ക്ക് കാരണമായത്.

“ഈ പാദത്തിൽ, വലിയ സ്‌ക്രീനുകളും ഒഎൽഇഡി ഡിസ്‌പ്ലേകളും പോലുള്ള സവിശേഷതകളുള്ള കുറഞ്ഞ വിലയിൽ പ്രമുഖ ബ്രാൻഡുകളിലുള്ള ബാൻഡുകളും വാച്ചുകളും ലഭ്യമായി തുടങ്ങി. ഇതോടെ, 2,000-3,000 രൂപ പ്രൈസ് ബാൻഡിൽ, 1.9 ഇഞ്ച് സ്മാർട്ട് വാച്ചുകളുടെ വിൽപന വിഹിതം 21 ശതമാനമാണ്. അതേസമയം പകുതിയിലധികം ഉപകരണങ്ങളും OLED ഡിസ്‌പ്ലേകളോട് കൂടിയതാണ്,” സീനിയർ റിസർച്ച് അനലിസ്റ്റ് അൻഷിക ജെയിൻ പറഞ്ഞു.

ഫയർ-ബോൾട്ട് 28 ശതമാനം ഓഹരിയുമായി വിപണിയിൽ ആധിപത്യം തുടരുകയാണ്. മികച്ച മൂന്ന് ബ്രാൻഡുകൾക്കിടയിൽ ഏറ്റവും കുറഞ്ഞ എഎസ്പി (ശരാശരി വിൽപ്പന വില) ഉള്ളതും ഫയർ-ബോൾട്ട് ആണെന്നും റിപ്പോർട്ട് പറയുന്നു.

കൂടാതെ, 24 ശതമാനം വിപണിവിഹിതവുമായി നോയ്സ് രണ്ടാം സ്ഥാനവും 16 ശതമാനം ഓഹരിയുമായി ബോട്ട് മൂന്നാം സ്ഥാനവും ടൈറ്റന്റെ ഉപ ബ്രാൻഡായ ഫാസ്‌ട്രാക്ക് എട്ട് ശതമാനം വിപണി വിഹിതവുമായി നാലാം സ്ഥാനവും നേടി.

ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാകുന്ന മികച്ച സ്മാർട്ട് വാച്ചുകൾ

ഫയർ-ബോൾട്ട് സ്മാർട്ട് വാച്ച് ബ്രാൻഡ് ടോക്ക് 2

ഫയർബോൾട്ട് സ്മാർട്ട് വാച്ച് ബ്രാൻഡ് ടോക്ക് 2 ഇന്ത്യയിലെ ഏറ്റവും മികച്ച ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട് വാച്ചുകളിൽ ഒന്നാണ്. ബ്ലൂടൂത്ത് കോളിംഗ് പോലുള്ള ഒന്നിലധികം ഫീച്ചറുകളോടെയാണ് ഇത് വരുന്നത്, വാച്ച് വഴി കോളുകൾ വിളിക്കാനോ സ്വീകരിക്കാനോ ഇത് നിങ്ങളെ പ്രാപ്‌തമാക്കുന്നു, ഒപ്പം നിങ്ങളുടെ വാച്ച് ഉപയോഗിച്ച് മൊബൈൽ ഫോണിന് കമാൻഡ് ചെയ്യാൻ വോയ്‌സ് അസിസ്റ്റന്റും ഉണ്ട്.

ഫിറ്റ്ബിറ്റ് വെർസ 4 ഫിറ്റ്നസ് വാച്ച്

ഇന്ത്യയിലെ ഏറ്റവും മികച്ച സ്മാർട്ട് വാച്ചാണ് ഫിറ്റ്ബിറ്റ് വെർസ 4. ഇതിന് 40-ലധികം വ്യായാമങ്ങൾ ട്രാക്ക് ചെയ്യാൻ സാധിക്കും. അതോടൊപ്പം ആരോഗ്യസ്ഥിതി തത്സമയം അറിയാനും സാധിക്കും. നിങ്ങളുടെ വർക്ക്ഔട്ട് തീവ്രത ലെവൽ കണ്ടെത്താൻ ഈ വാച്ച് നിങ്ങളെ സഹായിക്കും.

ആപ്പിൾ വാച്ച് SE 2nd Gen

മിക്ക iPhone ഉപയോക്താക്കളും ഇഷ്ടപ്പെടുന്ന വാച്ചാണ് Apple Watch SE 2nd ജോൺ.
മികച്ച കണക്റ്റിവിറ്റി നൽകുന്നു എന്നതാണ് ഐ ഫോൺ ഉപയോക്താക്കൾ ഈ വാച്ച് ഇഷ്ടപ്പെടാൻ കാരണം. എല്ലായ്‌പ്പോഴും ഓൺ റെറ്റിന ഡിസ്‌പ്ലേയും നിങ്ങളുടെ ആരോഗ്യത്തെയും ഫിറ്റ്‌നസിനെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകുന്ന ശക്തമായ നിരവധി സെൻസറുകളും ഇതിലുണ്ട്.

Amazfit GTS 4 Mini Smartwatch

ആൻഡ്രോയിഡ് ഉടമകൾക്ക് 10K-യിൽ താഴെയുള്ള മികച്ചൊരു സ്മാർട്ട് വാച്ചാണ് Amazfit GTS 4 Mini Smartwatch. നിരവധി പ്രത്യേകതകളുള്ള ഈ വാച്ചിന്റെ ഡിസ്‌പ്ലേയും ആകർഷകമാണ്.