Last Updated on April 6, 2023



നാരുകളോടൊപ്പം വൈറ്റമിൻസ്, മിനറൽസ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റ്സ് എന്നിവയടങ്ങിയിട്ടുള്ള പഴമാണ് സബർജില്ലി. കുടലിന്റെ ആരോഗ്യത്തിനും മികച്ച ദഹനത്തിനും ഈ പഴം സഹായിക്കും. ദിവസവും രണ്ട് സബർജില്ലി കഴിച്ചാൽ ഒരു ദിവസം ശരീരത്തിന് ആവശ്യമായ പഴങ്ങൾ കഴിക്കുന്നതിന് തുല്യമാകും.

നാരുകളടങ്ങിയ മറ്റൊരു പഴമാണ് അവോക്കാഡോ അഥവാ വെണ്ണപ്പഴം. ഇത് കുടലിലെ ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

നാരുകൾ നിറഞ്ഞ പഴമാണ് ആപ്പിൾ. ദിവസവും ഒരാപ്പിൾ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കും എന്ന് പണ്ടുമുതലേ നാം കേൾക്കുന്നതാണ്.

നേന്ത്രപ്പഴം നാരുകളുടെ നല്ലൊരു ഉറവിടമാണ്, ഇത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകും. കുടലിന്റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ഇവ കഴിക്കുന്നത് നല്ലതാണ്.

പല ആരോഗ്യ ഗുണങ്ങളും നൽകുന്ന രുചികരവും പോഷകസമൃദ്ധവുമായ പഴമാണ് സ്ട്രോബെറി. ഒരു കപ്പ് സ്ട്രോബെറിയിൽ (ഏകദേശം 150 ഗ്രാം) ഏകദേശം 3 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്.