അടുത്തകാലത്തായി വാർത്തകളിൽ സ്ഥിരം ഇടംപിടിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഭക്ഷ്യവിഷബാധ (food poisoning). വളരെവേഗം മരണത്തിലേക്ക് നയിച്ചേക്കാവുന്ന അപകടകരമായ വിഷബാധയാണ് ഭക്ഷ്യവിഷബാധ. വേനൽക്കാലത്താണ് ഭക്ഷ്യവിഷബാധക്ക് സാധ്യത കൂടുതൽ. എങ്കിലും, അശ്രദ്ധയോടെ ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്‌താൽ എപ്പോൾ വേണമെങ്കിലും ഭക്ഷണം വിഷമായി മാറും.
ഭക്ഷണം പാകം ചെയ്യുന്ന രീതി മുതൽ അവ സൂക്ഷിക്കുന്ന പാത്രങ്ങൾ വരെ ഭക്ഷണത്തെ വിഷമയമാക്കും. ഓരോ വർഷവും നിരവധി ആളുകളാണ് ഭക്ഷ്യവിഷബാധക്ക് ചികിത്സ തേടുന്നത്.
ഭക്ഷ്യവിഷബാധ വരാതിരിക്കാനുള്ള മുൻകരുതലുകൾ എന്തൊക്കെ?
- ശുചിത്വം പാലിക്കുക:
ഭക്ഷണം പാകംചെയ്യുന്നതിന് മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം. എച്ചിൽ പാത്രങ്ങൾ, സിങ്ക് തുടങ്ങി അടുക്കളയിൽ രോഗാണുക്കൾക്ക് വളരാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. അടുക്കളയും വൃത്തിയായി സൂക്ഷിക്കുക. - ഭക്ഷണപദാർത്ഥങ്ങൾ തരംതിരിക്കുക:
ഇറച്ചിയും മീനും കട്ട് ചെയ്യാൻ പ്രത്യേകം ബോർഡ് കരുതുന്നത് നല്ലതാണ്. ഫ്രിഡ്ജിൽ വേവിക്കാത്ത മാംസം സൂക്ഷിക്കുമ്പോൾ മറ്റ് ഭക്ഷണങ്ങളോടൊപ്പം വെക്കാതിരിക്കുക. - ശരിയായി പാകം ചെയ്യുക:
ഭക്ഷണം ശരിയായി വേവിച്ചു എന്ന് ഉറപ്പ് വരുത്തുക. ഓരോ ഭക്ഷണപദാർത്ഥത്തിനും ആവശ്യമായ സമയവും ഊഷ്മാവും പാലിച്ച് ഭക്ഷണങ്ങൾ പാകം ചെയ്യാം. - ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ:
റഫ്രിജറേറ്റർ 40°F അല്ലെങ്കിൽ അതിലും താഴെ സെറ്റ് ചെയ്ത് വെക്കുക. പാകം ചെയ്ത് രണ്ടുമണിക്കൂറിനകം ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ വെക്കുക. പെട്ടെന്ന് ചീത്തയായിപോകുന്ന ഭക്ഷണങ്ങൾ അതിനും മുൻപേ ഫ്രിഡ്ജിൽ വെക്കുക. വീണ്ടും ചൂടാക്കുമ്പോൾ തണുപ്പ് മാറിയശേഷം നല്ല ചൂടിൽ എല്ലാഭാഗവും ചൂടാകുന്ന രീതിയിൽ വേവിച്ച് ഉപയോഗിക്കുക.
Also Read: മുട്ടയും എണ്ണയും ഇല്ലാത്ത മയോണൈസ്; ഉണ്ടാക്കാം ഒരുമിനിട്ടിൽ
ഇവരിൽ ഭക്ഷ്യവിഷബാധ വരാൻ സാധ്യത കൂടുതൽ
എല്ലാവർക്കും ഭക്ഷ്യവിഷബാധ വരാം. എന്നാൽ, ചിലരിൽ ലക്ഷണങ്ങൾ ഗുരുതരമാകും. പ്രതിരോധശേഷി കുറഞ്ഞ ആളുകളിലാണ് ഭക്ഷ്യവിഷബാധ ഗുരുതരമാകുന്നത്. 5 വയസിൽ താഴെയുള്ള കുട്ടികൾ, 65 വയസ് കഴിഞ്ഞ മുതിർന്നവർ, മറ്റ് ആരോഗ്യപ്രശനങ്ങൾ ഉള്ളവർ, ഗർഭിണികൾ എന്നിവരിൽ ഭക്ഷ്യവിഷബാധ രൂക്ഷമാകാൻ സാധ്യതയുണ്ട്.
ഭക്ഷ്യവിഷബാധയുണ്ടാകാൻ സാധ്യതയുള്ളവർ ഇവ കഴിക്കരുത്
- മതിയായി വേവിക്കാത്ത മാംസം, മുട്ട, സീഫുഡ്
- പാസ്ചറൈസ് ചെയ്യാത്ത (തിളപ്പിക്കാത്ത) പാൽ, ജ്യൂസുകൾ
- പാസ്ചറൈസ് ചെയ്യാത്ത പാലിൽ ഉണ്ടാക്കിയ ഭക്ഷണങ്ങൾ
കടുത്ത ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ
വയറിളക്കം, ഛർദ്ദി, വയറുവേദന, ഓക്കാനം എന്നിവ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളാകാം.
- കടുത്ത പനി
- മൂന്നുദിവസത്തിൽ കൂടുതൽ വയറിളക്കം
- വയറിളക്കത്തിനൊപ്പം രക്തം പോകുന്നത്
- തുടർച്ചയായി ഛർദ്ദി
- വായയും തൊണ്ടയും വരളുക
- എഴുന്നേൽക്കാൻ പറ്റാത്ത തലകറക്കം
- മൂത്രം പോകാതിരിക്കുകയോ അമിതമായി മൂത്രമൊഴിക്കുകയോ ചെയ്യുന്നത്
Summary: Reasons and symptoms of food poisoning and how to take precautions to avoid food poisoning.