സമോസ മുതൽ ടൊമാറ്റോ കെച്ചപ്പ് വരെ; ലോകത്ത് ചില രാജ്യങ്ങൾ നിരോധിച്ച 4 ഭക്ഷ്യവസ്തുക്കൾ

ഓരോ സ്ഥലങ്ങളിലെയും ഭക്ഷണം അതാത് സ്ഥലങ്ങളിലെ സാംസ്ക്കാരികപരമായ ഒരു അടയാളം കൂടിയാണ്. പരിസ്ഥിതി, ആരോഗ്യം, സാമൂഹികം, സാമൂഹിക-സാമ്പത്തിക അല്ലെങ്കിൽ പാരിസ്ഥിതിക കാരണങ്ങൾ എന്നിവയെ ആശ്രയിച്ച് ലോകമെമ്പാടും ഭക്ഷ്യവസ്തുക്കൾ വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ചില രാജ്യങ്ങൾ ചില ഭക്ഷ്യവസ്തുക്കളെ നിരോധിച്ചതും വലിയ വാർത്തയായിട്ടുണ്ട്. ഇത്തരത്തിൽ ഭക്ഷ്യവസ്തുക്കൾ നിരോധിച്ചിട്ടുള്ള രാജ്യങ്ങൾ വിചിത്രമായ കാരണങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. 

സമൂസ – സൊമാലിയ

ത്രികോണാകൃതിയിലുള്ള ഉരുളക്കിഴങ്ങും മറ്റ് പച്ചക്കറികളും നിറച്ച് വറുത്തെടുക്കുന്ന ലഘുഭക്ഷണമായ സമൂസ ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ നിരോധിച്ചിരിക്കുന്നു. ത്രികോണാകൃതി ക്രിസ്തുമതത്തിന്റെ പ്രതീകമായി സൊമാലിയൻ ഭരണകൂടം കണക്കാക്കപ്പെടുന്നു, അത് ക്രിസ്ത്യൻ ഹോളി ട്രിനിറ്റിയോട് സാമ്യമുള്ളതാണെന്ന് ആരോപിച്ചാണ് 2011ൽ സൊമാലിയയിൽ സമൂസ നിരോധിച്ചു.

ച്യൂയിംഗ് ഗം- സിംഗപ്പൂർ

സിംഗപ്പൂർ രാജ്യത്ത് ച്യൂയിംഗത്തിന്‍റെ വിൽപ്പനയും ഉപഭോഗവും നിരോധിച്ചിട്ട് പതിറ്റാണ്ടുകളായി. 1992-ൽ സിംഗപ്പൂർ പൊതുവേദികളിൽ ചവച്ച് തുപ്പുന്നത് ഒഴിവാക്കാനാണ് ച്യൂയിംഗ് ഗം നിരോധിച്ചിച്ചത്. ഏതാണ്ട് ഒരു ദശാബ്ദത്തിനു ശേഷം, 2004-ൽ, ചില ദന്ത, നിക്കോട്ടിൻ വിരുദ്ധ മെഡിക്കൽ ആവശ്യങ്ങൾക്കായി ച്യൂയിംഗ് ഗം അനുവദിക്കുന്നതിന് നിരോധനം ഭാഗികമായി നീക്കം ചെയ്തു.

തക്കാളി കെച്ചപ്പ് – ഫ്രാൻസ്

2011-ലാണ്  ഭക്ഷണപ്രിയരുടെ അത്ഭുതലോകമായ ഫ്രാൻസ് തക്കാളി സോസ് നിരോധിച്ചത്. തക്കാളി കെച്ചപ്പ് ഫ്രഞ്ച് ഭക്ഷണത്തിന്റെ സ്വാഭാവിക രുചി നഷ്ടപ്പെടുത്തുന്നത് കൊണ്ടാണ് രാജ്യത്ത് തക്കാളി കെച്ചപ്പ് നിരോധിച്ചതെന്നാണ് ഈ സംഭവത്തിന് വിശദീകരണമായി പരക്കെ അറിയപ്പെട്ടത്.  എന്നാൽ, യഥാർത്ഥത്തിൽ ഫ്രാൻസിലെ സ്കൂളുകളിലാണ് തക്കാളി കെച്ചപ്പ് നിരോധിച്ചത്. ഫ്രൈ ചെയ്ത ഭക്ഷണങ്ങളോടൊപ്പമാണ് സാധാരണ തക്കാളി കെച്ചപ്പ് വിളമ്പുന്നത്. കുട്ടികളിലെ മോശം ഭക്ഷണശീലം ഒഴിവാക്കാനാണത്രെ സ്കൂളുകളിലെ കഫെറ്റീരിയകളിൽ ഫ്രഞ്ച് സർക്കാർ തക്കാളി കെച്ചപ്പ് നിരോധിച്ചത്.

Also Read: ബദാം കഴിക്കുന്നതിന്റെ 5 ഗുണങ്ങൾ

summary: From samosas to tomato ketchup; 4 foods banned by some countries in the world.