ഭംഗിയും രുചിയും മാത്രമല്ല, കാപ്സിക്കത്തിന് ഗുണങ്ങളും ഏറെയുണ്ട്!

ഭക്ഷണത്തെ ഒന്ന് കളർഫുൾ ആക്കാനും രുചിവൈവിധ്യത്തിനും വേണ്ടി നമ്മൾ ഉപയോഗിക്കുന്ന പച്ചക്കറിയാണ് കാപ്സിക്കം. എന്നാൽ കാപ്സിക്കത്തിന്റെ ആരോഗ്യഗുണങ്ങളറിഞ്ഞാൽ അത്ഭുതപ്പെടും.

തെക്കേ അമേരിക്കയാണ് കാപ്സിക്കത്തിന്റെ ജന്മദേശം. സ്വീറ്റ് പെപ്പർ എന്നും ബെൽ പെപ്പർ എന്നും പേരുകളുണ്ട് കാപ്സിക്കത്തിന്. ചുവപ്പ്, മഞ്ഞ, ഓറഞ്ച്, പച്ച എന്നിങ്ങനെ വിവിധ നിറങ്ങളിൽ ഇവ ലഭ്യമാണ്. ഓരോ നിറത്തിനും വ്യത്യസ്തമായ ഗുണങ്ങളുമുണ്ട്.

പ്രധാനമായും കാർബോഹൈഡ്രേറ്റുകളാണ് കാപ്സിക്കത്തിൽ അടങ്ങിയിട്ടുള്ളത്. ചെറിയ അളവിൽ നാരുകളും അടങ്ങിയിട്ടുണ്ട്. പലതരം വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് കാപ്സിക്കം.

വിറ്റാമിൻ സി

ശരീരത്തിന് വേണ്ട ഒരു ആവശ്യപോഷണമാണ് വിറ്റാമിൻ സി. ചുവന്ന കാപ്സിക്കം വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്.

വിറ്റാമിൻ ബി 6

ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുന്ന പോഷകമായ വിറ്റാമിൻ ബി 6 കാപ്സിക്കത്തിൽ അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ കെ

രക്തം കട്ടപിടിക്കുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമായ പോഷണമാണ് വിറ്റാമിൻ കെ.

പൊട്ടാസ്യം

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ധാതുവാണ് പൊട്ടാസ്യം.

വിറ്റാമിൻ ബി 9

ഫോളേറ്റ് എന്നും അറിയപ്പെടുന്ന വിറ്റാമിൻ ബി 9 ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.

വിറ്റാമിൻ ഇ

ആരോഗ്യമുള്ള നാഡികൾക്കും പേശികൾക്കും അത്യാവശ്യമായ ആന്റിഓക്സിഡന്റാണ് വിറ്റാമിൻ ഇ.

വിറ്റാമിൻ എ

ചുവന്ന കാപ്സിക്കം പ്രോ-വിറ്റാമിൻ എ (ബീറ്റ കരോട്ടിൻ) യുടെ മികച്ച ഉറവിടമാണ്. ശരീരത്തിൽ വെച്ച് ഇത് വിറ്റാമിൻ എ ആയി രൂപാന്തരപ്പെടുന്നു.

വിവിധ കരോട്ടിനോയിഡുകളും കാപ്സിക്കത്തിൽ അടങ്ങിയിട്ടുണ്ട്.

കാപ്സാന്തിൻ

ചുവന്ന കാപ്സിക്കത്തിന് നിറം നൽകുന്ന ആന്റിഓക്‌സിഡന്റാണ് കാപ്സന്തിൻ.

വയോലക്സാന്തിൻ

മഞ്ഞ കാപ്സിക്കത്തിലെ ആന്റിഓക്‌സിഡന്റാണ് ഈ സംയുക്തം.

ല്യൂട്ടിൻ

പച്ച കാപ്സിക്കത്തിൽ ധാരാളമായി അടങ്ങിയിട്ടുള്ള കരോട്ടിനോയിഡാണ് ല്യൂട്ടിൻ.

ക്വെർസെറ്റിൻ

ഈ പോളിഫെനോൾ ആന്റിഓക്‌സിഡന്റ് ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ ചില വിട്ടുമാറാത്ത അവസ്ഥകൾ തടയുന്നതിന് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ല്യൂട്ടോലിൻ

ക്വെർസെറ്റിൻ പോലെ ഒരു പോളിഫെനോൾ ആന്റിഓക്‌സിഡന്റാണ് ലുട്ടിയോലിൻ. ഇത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ നൽകുന്നു.

കാപ്സിക്കത്തിന്റെ ആരോഗ്യഗുണങ്ങൾ

എല്ലാ പച്ചക്കറികളേയും പോലെ കാപ്സിക്കവും ഒരു ആരോഗ്യകരമായ ഭക്ഷണമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിച്ചാൽ ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ സാധിക്കും. ഇത് കൂടാതെ മറ്റനേകം ഗുണങ്ങളുമുണ്ട് കാപ്സിക്കത്തിന്.

Also Read: കാൻസർ സാധ്യത കുറക്കാൻ ഈ 6 ഭക്ഷണങ്ങൾ ഒഴിവാക്കൂ

കണ്ണിന്റെ ആരോഗ്യം

മാക്യുലർ ഡീജനറേഷൻ, ട്രസ്റ്റഡ് സോഴ്‌സ്, തിമിരം തുടങ്ങിയ കാഴ്ച വൈകല്യങ്ങളുടെ പ്രധാന കാരണങ്ങൾ വാർദ്ധക്യവും അണുബാധയുമാണ്. പോഷകാഹാരത്തിന്റെ കുറവും ഈ അവസ്ഥകളിലേക്ക് നയിച്ചേക്കാം. ക്യാപ്സിക്കത്തിൽ ഉയർന്ന അളവിൽ കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ല്യൂട്ടിൻ, സീയാക്സാന്തിൻ തുടങ്ങിയ കരോട്ടിനോയിഡുകൾ മതിയായ അളവിൽ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടാൻ സഹായകരമാണ്.

ഈ കരോട്ടിനോയിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് തിമിരത്തിന്റെയും മാക്യുലർ ഡീജനറേഷന്റെയും അപകടസാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.

വിളർച്ച തടയുന്നു

രക്തത്തിന്റെ ഓക്സിജൻ വഹിക്കാനുള്ള കഴിവ് കുറയുന്ന അവസ്ഥയാണ് വിളർച്ച. ചുവന്ന കാപ്സിക്കത്തിൽ ധാരാളം ഇരുമ്പും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് വിളർച്ച തടയാൻ സഹായിക്കും. വിറ്റാമിൻ സി ഇരുമ്പിന്റെ ആഗിരണം എളുപ്പമാക്കും. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം ചുവന്ന കാപ്സിക്കം ചേർക്കുന്നത് പോഷകങ്ങളുടെ ആഗിരണം എളുപ്പമാക്കും.

കാപ്സിക്കത്തിന്റെ ചില ദോഷവശങ്ങൾ

ആരോഗ്യകരമാണെങ്കിലും വളരെ ചുരുക്കം ചിലരിൽ കാപ്സിക്കം അലർജിയുണ്ടാക്കും. പൂമ്പൊടി അലർജിയുള്ളവരിൽ കാപ്സിക്കവും അലർജിയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ചില ഭക്ഷണങ്ങളോടൊപ്പം ചേരുമ്പോഴും കാപ്സിക്കം അലർജിയുണ്ടാക്കിയേക്കാം. എന്നാൽ ഇത് വളരെ അപൂർവ്വമാണ്.

Content Summary: Health benefits of bell peppers