ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം പ്രധാനമാണ്. ആവശ്യത്തിന് ഉറങ്ങിയില്ലെങ്കിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ഉറക്കക്കുറവ് കാരണം ഉണ്ടാകാനിടയുള്ള ഒരു അസുഖമാണ് ടൈപ്പ് 2 ഡയബെറ്റിസ്.
ഇൻസുലിൻ പ്രതിരോധം
മോശം ഉറക്കം ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും, അതായത് ശരീരം ഇൻസുലിനോടുള്ള പ്രതികരണം കുറയുന്നു. ഇത് രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിനുള്ള അപകട ഘടകമാണ്.
ഹോർമോൺ മാറ്റങ്ങൾ
മോശം ഉറക്കം ശരീരത്തിലെ ഹോർമോൺ മാറ്റങ്ങൾക്കും കാരണമാകും. ഇത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഉദാഹരണത്തിന്, ഉറക്കക്കുറവ് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും, ഇത് ഇൻസുലിൻ സംവേദനക്ഷമതയെ തടസ്സപ്പെടുത്തും.
അമിതവണ്ണം
ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിനുള്ള പ്രധാന ഘടകമാണ് ശരീരഭാരം കൂടുന്നത്. ഉറക്കം ശരിയായില്ലെങ്കിൽ അത് ശരീരഭാരം കൂടാൻ കാരണമാകും.
Disclaimer- ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെയും ചില പഠനങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഒരു പ്രൊഫഷണൽ മെഡിക്കൽ ഉപദേശമായി കണക്കിലെടുക്കരുത്. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട് നിർദേശങ്ങൾ തേടുകയോ ചികിത്സ ആരംഭിക്കുകയോ ചെയ്യണം.