Last Updated on July 28, 2023
ലോകത്ത് ഹൃദയാഘാതം മൂലം മരിക്കുന്നവരിൽ മൂന്ന് ശതമാനം പേരുടെയും മരണസാധ്യത കൂട്ടുന്നത് ഉയർന്ന താപനിലയും അന്തരീക്ഷ മലിനീകരണവുമാണെന്ന് പുതിയ പഠനം. ലോകപ്രശസ്തമായ സർക്കുലേഷൻ ജേണലിൽ ആണ് പുതിയ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ചൈനയിലെ ഒരു പ്രവിശ്യയിലെ കാലാവസ്ഥ, വായുവിന്റെ ഗുണനിലവാരം, ആരോഗ്യ വിവരങ്ങൾ എന്നിവ നാല് വ്യത്യസ്ത സീസണുകളെ അടിസ്ഥാനമാക്കിയാണ് പഠനവിധേയമാക്കിയത്.
ചൂടുള്ള കാലാവസ്ഥ ഹൃദയാഘാത മരണങ്ങൾ വർദ്ധിപ്പിക്കുമെന്ന കാര്യം നേരത്തെ തന്നെ പഠനങ്ങളിൽ വ്യക്തമായതാണ്. എന്നാൽ വായുമലിനീകരണം കൂടി ചേരുമ്പോൾ അപകടസാധ്യത ഇരട്ടിയാകുന്നുവെന്നാണ് കണ്ടെത്തൽ. കാർ എക്‌സ്‌ഹോസ്റ്റ്, ഫാക്ടറി ഉദ്‌വമനം അല്ലെങ്കിൽ കാട്ടുതീ എന്നിവയിൽ നിന്നാണ് സൂക്ഷ്മ കണികാ പദാർത്ഥങ്ങൾ വരുന്നത്. ഇത് ശ്വാസകോശത്തിലേക്ക് എത്തുകയും ക്രമേണ ഹൃദയത്തിന് ചുറ്റുമുള്ള രക്തക്കുഴലുകളെ ബാധിക്കുകയും ചെയ്യും.
വർദ്ധിച്ചുവരുന്ന താപനില, താപ തരംഗത്തിന്റെ ദൈർഘ്യം, വായു മലിനീകരണ തോത് എന്നിവ വർദ്ധിക്കുന്ന ഘട്ടത്തിൽ ഹൃദയാഘാത മരണങ്ങളുടെ സാധ്യത വർദ്ധിക്കുന്നതായാണ് കണ്ടെത്തൽ. സ്ത്രീകളും പ്രായമായവരും ഹൃദയാഘാതം മൂലം മരിക്കാനുള്ള ഏറ്റവും വലിയ അപകടസാധ്യത നേരിടുന്നത് കടുത്ത ചൂടും വായുവിലെ സൂക്ഷ്മകണികകളുടെ അളവും വർദ്ധിക്കുന്ന സാഹചര്യങ്ങളിലാണെന്ന് പഠനസംഘം പറയുന്നു.
“ഞങ്ങളുടെ കണ്ടെത്തലുകൾ തീവ്രമായ താപനിലയും സൂക്ഷ്മകണിക മലിനീകരണവും കുറയ്ക്കുന്നത് ഹൃദയാഘാതം മൂലമുണ്ടാകുന്ന അകാലമരണങ്ങൾ തടയാൻ ഉപയോഗപ്രദമാകുമെന്നതിന് തെളിവുകൾ നൽകുന്നു, പ്രത്യേകിച്ച് സ്ത്രീകൾക്കും പ്രായമായവർക്കും,” ചൈനയിലെ ഗ്വാങ്‌ഷൂവിലെ സൺ യാറ്റ്-സെൻ സർവകലാശാലയിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എപ്പിഡെമിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ യുവെയ് ലിയു, എംഡി, പിഎച്ച്ഡി, പ്രസ്താവനയിൽ പറഞ്ഞു.
Also Read: നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുണ്ടോ? മുൻകൂട്ടി എങ്ങനെ അറിയാം
കൊടും ചൂടുള്ള സമയത്ത് ആളുകൾ കാലാവസ്ഥാ പ്രവചനങ്ങൾ നിരീക്ഷിക്കണമെന്നും വീട്ടിലോ ഓഫീസിലോ തുടരണമെന്നും ഫാനുകളും എയർകണ്ടീഷണറുകളും ഉപയോഗിക്കണമെന്നും കാലാവസ്ഥയ്‌ക്കനുസൃതമായി വസ്ത്രം ധരിക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും പഠനസംഘം നിർദേശിച്ചു. കൂടാതെ കെട്ടിടത്തിനുള്ളിലെ താപനില കുറയ്ക്കാൻ വിൻഡോ ബ്ലൈൻഡുകളും ഷേഡുകളും ഉപയോഗിക്കണമെന്നും ലിയു പറഞ്ഞു. സൂക്ഷ്മ കണികകളുടെ അളവ് കൂടുന്ന ദിവസങ്ങളിൽ, ആളുകൾ വീടിനുള്ളിൽ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കണം, പുറത്ത് മാസ്‌ക് ധരിക്കണം, തിരക്കേറിയ ഹൈവേകൾക്ക് സമീപം പുറത്ത് ഇരിക്കുന്നത് ഒഴിവാക്കണം, കൂടാതെ ആയാസരഹിതമായ ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കണമെന്നും പഠനസംഘം നിർദേശിക്കുന്നു.
Content Summary: High temperatures and air pollution increase the risk of heart attacks, study finds
ഹെൽത്ത് മലയാളം ഇപ്പോൾ വാട്സാപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ ആരോഗ്യ വാർത്തകളും ലേഖനങ്ങളും ലഭിക്കാൻ ക്ലിക്ക് ചെയ്യൂ..