ഹൃദയാഘാതത്തിന്റെ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത 5 മുന്നറിയിപ്പ് അടയാളങ്ങൾ

ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഒരു ജിമ്മിൽ, ട്രെഡ്‌മില്ലിൽ ഓടുന്നതിനിടയിൽ ഒരു യുവാവ് പെട്ടെന്ന് കുഴഞ്ഞുവീഴുകയും ഒടുവിൽ ഹൃദയാഘാതം സംഭവിച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്ത ഹൃദയഭേദകമായ സംഭവമാണ് അരങ്ങേറിയത്. നോയിഡയിലെ ഒരു കോളജിൽ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ 19കാരൻ മാതാപിതാക്കളുടെ ഏക മകനായിരുന്നു.

സംഭവം മുഴുവൻ ജിമ്മിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദാരുണമായ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

ഈ സംഭവം ഓർമിപ്പിക്കുന്നത് വ്യായാമ മുറകളിൽ, പ്രത്യേകിച്ച് കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, സുരക്ഷാ നടപടികൾ പാലിക്കേണ്ടതിന്റെ നിർണായക പ്രാധാന്യത്തെയാണ്.

ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് അടയാളങ്ങൾ:

ശാരീരികക്ഷമതയെക്കുറിച്ച് ആശങ്കയുള്ള വ്യക്തികൾ ഹൃദയാഘാതത്തിന് മുന്നോടിയായി ഹൃദയം പ്രകടമാക്കുന്ന ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് ഈ അടയാളങ്ങൾ എന്ന് നോക്കാം.

  • നെഞ്ചുവേദന

വരാനിരിക്കുന്ന ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ സൂചകങ്ങളിലൊന്ന് നെഞ്ചിലെ അസ്വസ്ഥതയാണ്. ഈ വേദനയെ പലപ്പോഴും ഞെരുക്കം, സമ്മർദ്ദം എന്നിങ്ങനെ വിവരിക്കുന്നു. കൈകൾ, തോളുകൾ, കഴുത്ത് അല്ലെങ്കിൽ പുറം എന്നിവയുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഈ വേദന പടർന്നേക്കാം.

  • ശ്വാസതടസ്സം

ഹൃദയാഘാതത്തിന്റെ മറ്റൊരു അടയാളം ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ്, വിശ്രമത്തിലാണെങ്കിലും ശാരീരിക അദ്ധ്വാനത്തിലാണെങ്കിലും ഇത് പ്രകടമാകും.

  • തലകറക്കം

തലച്ചോറിലേക്കുള്ള രക്ത വിതരണം കുറയുന്നത് തലകറക്കത്തിന് കാരണമാകും, അത് അവഗണിക്കാൻ പാടില്ല.

  • ഓക്കാനം, ഛർദ്ദി

സ്ട്രെസ് ഹോർമോണുകളുടെ അളവ് കൂടുന്നതും തലച്ചോറിലേക്കുള്ള രക്ത വിതരണം കുറയുന്നതും ഹൃദയാഘാത സമയത്ത് ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകും.

  • ഹൃദയമിടിപ്പ്

വർദ്ധിച്ച അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ് സമ്മർദ്ദം, ഉത്കണ്ഠ, ചില മരുന്നുകൾ എന്നിവ പോലുള്ള വിവിധ ഘടകങ്ങളാൽ ട്രിഗർ ചെയ്യപ്പെടാം. എന്നിരുന്നാലും, അവ ഹൃദയാഘാതത്തിന്റെ സൂചനയുമാകാം.

  • അമിതമായ വിയർപ്പ്

ഹൃദയാഘാതത്തിന് മുമ്പുള്ള മറ്റൊരു സാധാരണ ലക്ഷണമാണ് അമിതമായ വിയർപ്പ്. ഈ ലക്ഷണം തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്, കാരണം ഇത് ഹൃദയസംബന്ധമായ പ്രശ്നത്തെ സൂചിപ്പിക്കുന്നതാകാം.

  • ബോധക്ഷയം

തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുമ്പോഴാണ് ബോധക്ഷയം സംഭവിക്കുന്നത്. നിർജ്ജലീകരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത്, പ്രത്യേക മരുന്നുകൾ എന്നിവ പോലുള്ള കാരണങ്ങൾ ബോധക്ഷയത്തിലേക്ക് നയിച്ചേക്കാം. അതോടൊപ്പം ഇത് ഹൃദയസംബന്ധമായ അസുഖത്തിന്റെ സൂചനയുമാകാം.

Also Read: കൊളസ്‌ട്രോൾ – അറിയേണ്ടതെല്ലാം 

Content Summary: Individuals who are concerned about fitness should be aware of the symptoms that the heart may exhibit before a heart attack. Let’s see what these signs are.