പ്രായമാകുന്നതിനനുസരിച്ച് നമ്മുടെ അസ്ഥികൾ ദുർബലമാകാൻ തുടങ്ങും. നാൽപ്പതുകളിൽ എത്തുമ്പോൾ സ്ഥിരമായി അസ്ഥിയുടെ സാന്ദ്രത സ്കാൻ ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ ഇത് ഓസ്റ്റിയോപൊറോസിസ് (എല്ലുകളുടെ ബലക്ഷയം) വരാനും അസ്ഥികൾ ഒടിയാനും കാരണമാകും. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പ്രായം, പോഷകാഹാരകുറവ്, ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുന്നത്, ഹോർമോൺ മാറ്റങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതിനെ സ്വാധീനിക്കുന്നു.
അസ്ഥികളുടെ സാന്ദ്രത നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഈസ്ട്രജന്റെ അളവ് കുറയുന്നതിനാൽ ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾക്ക് എല്ലുകൾക്ക് ബലക്ഷയമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
അസ്ഥികൾക്കുള്ളിലെ കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കളുടെ ക്രമാനുഗതമായ കുറവ് മൂലമാണ് അസ്ഥികളുടെ സാന്ദ്രത കുറയുന്നത്.
ക്രമേണ കൂടുതലാകുന്ന രോഗമാണ് ഓസ്റ്റിയോപൊറോസിസ്. പലപ്പോഴും എല്ലുകൾക്ക് ഒടിവ് സംഭവിക്കുമ്പോഴാണ് രോഗം തിരിച്ചറിയുന്നത് പോലും. അതുകൊണ്ടാണ് നാൽപ്പത് വയസിനു ശേഷം സ്ഥിരമായി ബോൺ ഡെൻസിറ്റി സ്കാൻ (എല്ലുകളുടെ സാന്ദ്രത പരിശോധിക്കൽ) ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നത്.
പ്രായമായവരിലാണ് എല്ലുകളിലെ ബലക്ഷയം കൂടുതലായി കണ്ടുവരുന്നത്. ആർത്തവവിരാമം സംഭവിച്ച സ്ത്രീകൾക്ക് ഈസ്ട്രജന്റെ അളവ് കുറയുന്നത് കാരണം യർന്ന അപകടസാധ്യതയുണ്ട്. സ്ത്രീകളിൽ അസ്ഥികളുടെ സാന്ദ്രത നിലനിർത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഹോര്മോണാണ് ഈസ്ട്രജൻ.
Also Read: ആരോഗ്യമുള്ള അസ്ഥികൾ ലഭിക്കാൻ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ
ഓസ്റ്റിയോപൊറോസിസ് ബാധിച്ചവരിൽ നട്ടെല്ല്, ഇടുപ്പ്, കൈത്തണ്ട എന്നിവിടങ്ങളിലെ അസ്ഥികളെ ബാധിക്കുന്ന ചെറിയ ആഘാതങ്ങൾ പോലും ഒടിവ് ഉണ്ടാക്കിയേക്കാം.
എല്ലുകളുടെ ആരോഗ്യം പരിശോധിക്കാൻ സഹായിക്കുന്ന വേദനയില്ലാത്തതും ദോഷകരമല്ലാത്തതുമായ പരിശോധനയാണ് ബോൺ ഡെൻസിറ്റി സ്കാനിംഗ്.
എല്ലുകളുടെ ആരോഗ്യം നേരത്തേ പരിശോധിക്കുന്നത് ചികിത്സ നേരത്തേ ആരംഭിക്കാനും ഫലപ്രദമാക്കാനും സഹായിക്കും. ആർത്തവവിരാമം സംഭവിച്ച സ്ത്രീകൾക്ക് ഹോർമോൺ തെറാപ്പി പോലുള്ള ചികിത്സകളും ലഭ്യമാണ്. എല്ലുകളുടെ സാന്ദ്രത പരിശോധിക്കാനും വിദഗ്ധോപദേശം തേടാനും മടി കാണിക്കരുത്.
Content Summary: People over 40 should have regular bone density scans, know the reason