പകർച്ചവ്യാധികൾക്കിടയിൽ കുട്ടികളുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം?

പകർച്ചവ്യാധികൾ ഒന്നൊഴിയാതെ വരുമ്പോൾ ഏറ്റവും കൂടുതൽ അസുഖബാധിതരാകാൻ സാധ്യതയുള്ളവരാണ് കുട്ടികൾ. സ്കൂളിൽ പഠിക്കുന്ന കുട്ടികൾ മറ്റ് കുട്ടികളുമായി ഇടപഴകുന്നത് അസുഖങ്ങൾ പകരാൻ കാരണമാകുന്നു. എന്നുകരുതി കുട്ടികളോട് ആരുമായും ഇടപെടരുതെന്ന് പറയാൻ സാധിക്കുമോ? ഈ മഹാവ്യാധിക്കാലത്ത് അസുഖങ്ങൾ പകരാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കാം എന്നതിനെക്കുറിച്ച് കുട്ടികളെ പറഞ്ഞുമനസിലാക്കുകയാണ് ഉചിതമായ വഴി.

കൈകഴുകൽ, വെന്റിലേഷൻ, വാക്സിനുകൾ, മുഖംമൂടികൾ, ആവശ്യമുള്ളപ്പോൾ വീട്ടിലിരിക്കുക — ഇത്തരം അടിസ്ഥാനകാര്യങ്ങൾ ചെയ്യുന്നതിലൂടെ സ്കൂളിലും വീടുകളിലും കുട്ടികളുടെ ആരോഗ്യം നിലനിർത്താൻ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.

കുട്ടികൾ ഭൂരിഭാഗം സമയവും സ്കൂളിലാണ് ചെലവഴിക്കുന്നത്. മികച്ച പഠിതാക്കളാകാൻ മികച്ച ആരോഗ്യം നിലനിർത്തേണ്ടതുണ്ട്. കുട്ടികൾക്ക് പരസ്പരം അസുഖങ്ങൾ പകരുന്നത് തടയാൻ സ്കൂളിൽ അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

  1. മാസ്ക് ധരിക്കുക
  2. സ്കൂളുകളിലെ വായു മലിനപ്പെടാതിരിക്കാനും വേണമെങ്കിൽ വായു ശുദ്ധീകരിക്കാനുമുള്ള നടപടികൾ ചെയ്യുക.
  3. സ്‌കൂളിലും വീട്ടിലും കൈകഴുകൽ പതിവാക്കുക.
  4. വാക്സിനുകളെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കുക. സമയാസമയങ്ങളിൽ വാക്സിനുകൾ എടുക്കുക.
  5. പകരുന്ന അസുഖങ്ങൾ ഉള്ളപ്പോൾ കുട്ടികളെ സ്കൂളിൽ വിടാതിരിക്കുന്നതാണ് നല്ലത്. ഇത് എപ്പോഴും സാധ്യമാകുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ, സമയാസമയങ്ങളിൽ വാക്‌സിൻ എടുക്കേണ്ടതും വേണ്ട പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതും പ്രധാനമാണ്.
  6. അസുഖങ്ങളെക്കുറിച്ചും അവ ഉണ്ടായാൽ ചെയ്യേണ്ട നടപടികളെക്കുറിച്ചും ബോധവാന്മാരായിരിക്കുക. ഇതിനായി നിങ്ങളുടെ കുട്ടികളുടെ സ്കൂളുമായി ആശയവിനിമയം ചെയ്യുക.

Content Summary: Children interact with other children in school can cause diseases to spread. It is not possible to tell children not to interact with anyone. The proper way is to educate the children about what precautions can be taken to prevent the spread of diseases during this pandemic.