ഉറക്കം നന്നാക്കണോ? ഈ 3 തരം ഭക്ഷണങ്ങൾ ഒഴിവാക്കൂ

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ല ഉറക്കം ഏറെ പ്രധാനമാണ്. ഉറക്കക്കുറവിന് പലതരം കാരണങ്ങളുണ്ട്. ദിവസേനയുള്ള ചില ശീലങ്ങൾ, തെറ്റായ ഭക്ഷണക്രമം, മോശം ജീവിതശൈലി എന്നിവയൊക്കെ ഉറക്കക്കുറവിന് കാരണമാകും. നന്നായി ഉറങ്ങാൻ സാധിക്കാത്തതിന് ചില തരം ഭക്ഷണങ്ങളും കാരണമാകാറുണ്ട്. ഇവിടെയിതാ, ഉറക്കക്കുറവിന് കാരണമാകുന്ന മൂന്ന് തരം ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം…

എരിവുള്ള ഭക്ഷണം

രാത്രിയിൽ എരിവുള്ള ഭക്ഷണം കഴിച്ചിട്ട് കിടക്കുന്നത് ഉറക്കം തടസപ്പെടുന്നതിന് പ്രധാന കാരണമാണ്. കറികളിലോ മറ്റ് ചൂടുള്ള വിഭവങ്ങളിലോ ഉള്ള വിവിധ സുഗന്ധവ്യഞ്ജനങ്ങളും മുളകും ദഹിക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. മസാലകൾ നിറഞ്ഞ ഭക്ഷണത്തിലെ രാസവസ്തുവാണ് ക്യാപ്‌സൈസിൻ, ഇത് നമ്മുടെ ശരീര താപനില കൂടാൻ കാരണമാകുന്നു. ശരീര താപനില കൂടുന്നത് ഭക്ഷണം ദഹിക്കാൻ ബുദ്ധിമുട്ടാകും. ഇത് ഉറക്കക്കുറവിനും ഉറക്കം തടസപ്പെടാനും കാരണമാകും.

ഉപ്പിട്ട ഭക്ഷണം

ഭക്ഷണത്തിൽ ഉപ്പ് കൂടുന്നത് ഉറക്കത്തെ ബാധിക്കും. ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ അതിനുള്ള പ്രധാന കാരണം രാത്രിയിൽ കഴിച്ച ഭക്ഷണത്തിൽ ഉപ്പ് കൂടുന്നതാകാം. സോഡിയം കൂടുതലുള്ള ഭക്ഷണം ശരീരത്തിലെ ദ്രാവകം നിലനിർത്തുന്നതിനും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഇത് ഉറക്കക്കുറവിന് കാരണമായി മാറും.

അസിഡിറ്റി ഉള്ള ഭക്ഷണം

ശാന്തവും ആഴത്തിലുമുള്ള ഉറക്കം ആഗ്രഹിക്കുന്നവർ ഒരു കാരണവശാലും അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണം വൈകുന്നേരങ്ങളിലോ രാത്രിയിലോ കഴിക്കരുത്. ടൈറാമിൻ ഒരു അമിനോ ആസിഡാണ്, ഇത് സാധാരണയായി മസ്തിഷ്കത്തിൻ്റെ സ്വാഭാവിക പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതിനാൽ ഇത് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. പകൽ സമയം ഇത്തരം ഭക്ഷണം കഴിക്കുന്നത് തലച്ചോറിനും ശരീരത്തിനും കൂടുതൽ ഉൻമേഷം ലഭിക്കും. എന്നാൽ രാത്രിയിൽ ടൈറാമിൻ അടങ്ങിയ അഥവാ അസിഡിറ്റിയുള്ള ഭക്ഷണം കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും.തക്കാളി, വഴുതനങ്ങ, സോയ സോസ്, റെഡ് വൈൻ എന്നിവ ടൈറാമിൻ കൂടുതലുള്ള ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

Also Read | നന്നായി ഉറങ്ങണോ? എങ്കിൽ കിടക്കാൻ പോകുന്നതിന് മുമ്പ് ഈ 5 കാര്യങ്ങൾ ഒഴിവാക്കൂ