എന്താണ് ഉത്കണ്ഠ? ഇത് എങ്ങനെ കൈകാര്യം ചെയ്യാം? നിരവധി ആളുകൾ ദിവസവും സ്വയം ചോദിച്ചുപോകുന്ന ചോദ്യങ്ങളാണിവ. തിരക്കേറിയ സമ്മർദ്ദം നിറഞ്ഞ ജീവിതത്തിൽ ആളുകൾ ഉത്കണ്ഠാകുലരാകുന്നത് സ്വാഭാവികമാണ്. അടിസ്ഥാനപരമായി മാനസിക സമ്മർദ്ദത്തിനോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് ഉത്കണ്ഠ.
ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഉത്കണ്ഠ അനുഭവിക്കാത്തവരായി ആരുമില്ല. എപ്പോഴെങ്കിലും മനസ്സിൽ ഒരു ഭാരം അനുഭവപ്പെടാത്തവരുണ്ടാകുമോ? എന്നാൽ അനിയന്ത്രിതമായ ഉത്കണ്ഠ ഒരു വ്യക്തിയെ വിഷാദത്തിന്റെ വക്കിലെത്തിക്കും. ഇത് ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സമാകാം. ഈ സാഹചര്യത്തിൽ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്.
ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ദൈനംദിന ഉത്കണ്ഠ ലഘൂകരിക്കാൻ സഹായകമാകും. അവ എന്തൊക്കെയാണെന്ന് നോക്കാം.
പോഷകാഹാരം
പലപ്പോഴും, ഉത്കണ്ഠ അനുഭവപ്പെടുന്ന ആളുകൾ പലപ്പോഴും കൂടുതൽ ഭക്ഷണം കഴിക്കാറില്ല. ഇവർക്ക് വിശപ്പില്ലായ്മയും ഉണ്ടാകാറുണ്ട്. ഇത് പോഷകാഹാരക്കുറവ് ഉണ്ടാകാൻ കാരണമാകുന്നു. പോഷകാഹാരങ്ങൾ കഴിക്കുന്നത് ഉത്കണ്ഠയെ ചെറുക്കാൻ സഹായകരമാണ്. മാത്രമല്ല, ഉണങ്ങിയ പഴങ്ങൾ, ഇലക്കറികൾ, വാഴപ്പഴം, മത്സ്യം, തൈര്, പയറുവർഗ്ഗങ്ങൾ, തവിടുകളയാത്ത ധാന്യങ്ങൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ ഉത്കണ്ഠ കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.
ഉറക്കം
ക്ഷീണമകറ്റി ശരീരത്തെ ഊർജ്ജസ്വലമാക്കുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. കഠിനമായ ഉറക്കക്കുറവ് സൈക്കോസിസിലേക്ക് നയിച്ചേക്കാം.അതുകൊണ്ട് ദൈനംദിന പ്രവർത്തനങ്ങളിൽ ഉറക്കത്തിന് മതിയായ സമയം നൽകുക.
സമാധാനമായിരിക്കുക
വികാരങ്ങൾ സന്തുലിതമാക്കാനും ദൈനംദിന ഉത്കണ്ഠയും മറ്റ് സമ്മർദ്ദവും കൈകാര്യം ചെയ്യാനും യോഗയും ധ്യാനവും സഹായിക്കും. ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ പരിശീലിക്കുന്നത് ഉത്കണ്ഠയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയമിടിപ്പ് മന്ദീഭവിപ്പിക്കാനും ശരീരത്തെയും മനസ്സിനെയും ശാന്തമാക്കാനും സഹായിക്കും.
Also Read: ജീവിതം കൂടുതൽ സന്തോഷകരമാക്കണോ? ഈ 5 കാര്യങ്ങൾ ശീലമാക്കൂ
Content Summary: Tips to deal with everyday anxiety