കോസ്മെറ്റിക് സർജറി; ഈ രാജ്യങ്ങളാണ് മുന്നിൽ

മുൻകാലങ്ങളിൽ സിനിമാതാരങ്ങളും സെലിബ്രിറ്റികളും ചെയ്തിരുന്ന കോസ്മെറ്റിക് സർജറി ഇന്ന് സർവ്വസാധാരണമാണ്. സൗന്ദര്യവർദ്ധക ശസ്ത്രക്രിയയിലൂടെ ലോകമെമ്പാടും ആളുകൾ തങ്ങളുടെ രൂപം മാറ്റുന്നുണ്ട്. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് എസ്തറ്റിക് പ്ലാസ്റ്റിക് സർജറിയുടെ അഭിപ്രായത്തിൽ ചില രാജ്യങ്ങളിൽ മറ്റുള്ളവരെ അപേക്ഷിച്ച് ആളുകൾ കൂടുതൽ സൗന്ദര്യവർദ്ധക ശസ്ത്രക്രിയ നടത്തുന്നുണ്ട്.

അമേരിക്ക
2021 ലെ കണക്ക് പ്രകാരം ലോകത്തിലെ എല്ലാ സൗന്ദര്യവർദ്ധക ചികിത്സയുടെയും 24.1% നടത്തിയത് അമേരിക്കക്കാരാണ്.

ബ്രസീൽ
കോസ്മറ്റിക് സർജറിയുടെ കാര്യത്തിൽ രണ്ടാമത് ബ്രസീലാണ്. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാഷ്ട്രമായ ബ്രസീലിൽ കോസ്മറ്റിക് സർജറിയുടെ 8.9% നടക്കുന്നു.

ജപ്പാൻ
2020-ൽ, ലോകമെമ്പാടുമുള്ള സൗന്ദര്യവർദ്ധക ശസ്ത്രക്രിയകളുടെ ആദ്യ 10-ൽ ജപ്പാൻ ഉണ്ടായിരുന്നില്ല. എന്നാൽ 2021-ൽ 5.7% വരുന്ന കോസ്മറ്റിക് സർജറികൾ ജപ്പാനിലാണ് നടന്നത്.

മെക്സിക്കോ
കോസ്മറ്റിക് സർജറികൾക്കായി ഏറ്റവും കൂടുതൽ വിദേശികൾ എത്തുന്ന രാജ്യമാണ് മെക്സിക്കോ. 4.2% വരുന്ന സർജറികൾ നടക്കുന്നത് ഇവിടെയാണ്.

ഇന്ത്യ
കോസ്മറ്റിക് സർജറിയുടെ കാര്യത്തിൽ എട്ടാം സ്ഥാനമാണ് ഇന്ത്യക്ക്. ലോകത്തിൽ ആകെ നടക്കുന്ന സൗന്ദര്യവർദ്ധക ചികിത്സകളുടെ 2.5% ഇന്ത്യയിലാണ് നടക്കുന്നത്.

ജർമ്മനി, അർജന്റീന, തുർക്കി, ഇറ്റലി, കൊളംബിയ എന്നിവയാണ് ആദ്യ പത്തിൽ ഉൾപ്പെടുന്ന മറ്റ് രാജ്യങ്ങൾ.

Content Summary: Top ten countries in which people have most of the cosmetic surgeries.