Last Updated on February 27, 2023
കൊച്ചി: രാജ്യത്തെ മികച്ച ആശുപത്രികളുടെ പട്ടികയില്‍ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റി ഇടംപിടിച്ചു. രാജ്യത്തെ മികച്ച ആരോഗ്യസേവന ദാതാക്കളെ കണ്ടെത്തുന്നതിന് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയിലാണ് അഖിലേന്ത്യാതലത്തില്‍ നാലാമത്തെ മികച്ച ആശുപത്രിയായി ആസ്റ്റര്‍ മെഡ്സിറ്റി തെരഞ്ഞെടുക്കപ്പെട്ടത്. സര്‍വേപ്രകാരം തെക്കേ ഇന്ത്യയില്‍ രണ്ടാമത്തെ മികച്ച ആശുപത്രിയും കൊച്ചിയിലെ ഏറ്റവും മികച്ച ആശുപത്രിയും ആസ്റ്റര്‍ മെഡ്സിറ്റിയാണ്. രോഗികള്‍ക്ക് നല്‍കുന്ന സേവനമികവും ഉന്നത നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും അടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് ഈ അംഗീകാരം ലഭിച്ചത്. പ്രവര്‍ത്തനം ആരംഭിച്ച് കേവലം ഒൻപത് വര്‍ഷത്തിനുള്ളിലാണ് ആസ്റ്ററിന്‍റെ സുവര്‍ണനേട്ടം.
Content Summary: Aster Medcity in Kochi is also among the best hospitals in the country.