കാൻസർ ചികിത്സക്ക് ഹൈഡ്രോജെൽ; ആശ്വാസമാകുന്ന കണ്ടുപിടിത്തവുമായി ഇന്ത്യൻ ഗവേഷകർ

കാൻസർ ചികിത്സയിൽ പുതിയ മുന്നേറ്റവുമായി ഇന്ത്യൻ ഗവേഷകർ. ഐഐടി ഗുവാഹട്ടി, കൊൽക്കത്തയിലെ ബോസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്നാണ് കാൻസർ ചികിത്സക്കായി ഹൈഡ്രോജെൽ വികസിപ്പിച്ചത്.

കാൻസർ ചികിത്സ അൽപ്പം കടുപ്പമേറിയതാണ്. രോഗിക്ക് പലവിധ ബുദ്ധിമുട്ടുകളും ചികിത്സാ കാലയളവിൽ ഉണ്ടാകാറുണ്ട്. ഹൈഡ്രോജെൽ ചികിത്സയിലൂടെ ഇത്തരം ബുദ്ധിമുട്ടുകൾ കുറയ്ക്കാനാകും. പ്രതേകിച്ച് കാൻസർ ബാധിത കോശങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള ചികിത്സയാണ് ഹൈഡ്രോജെൽ ഇൻജെക്ഷൻ ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യമുള്ള കോശങ്ങൾക്ക് കേടുപാടുകൾ വരാതെ നോക്കാൻ ഇതിലൂടെ സാധിക്കും.

സ്തനാർബുദം ചികിത്സിക്കാൻ പുതിയ കണ്ടുപിടിത്തം ഏറെ പ്രയോജനകരമാകുമെന്ന് ഗവേഷകർ കരുതുന്നു. കീമോതെറാപ്പി, ശസ്ത്രക്രിയ തുടങ്ങി നിലവിൽ ലഭ്യമായ ചികിത്സകളുടെ പരിമിതികൾ മറികടക്കാൻ ഹൈഡ്രോജെൽ ചികിത്സക്ക് സാധിക്കും. രോഗബാധയുള്ള ഭാഗത്തേക്ക് മാത്രം ഹൈഡ്രോജെല്ലുകൾ അയച്ചുകൊണ്ടുള്ള ചികിത്സയാണിത്.

എന്താണ് ഹൈഡ്രോജെല്ലുകൾ?

ജലത്തെ അടിസ്ഥാനമാക്കിയുള്ള, ത്രിമാന (3D) പോളിമർ ശൃംഖലകളാണ് ഹൈഡ്രോജലുകൾ. വലിയ അളവിൽ ജലമോ ജൈവ ദ്രാവകങ്ങളോ ആഗിരണം ചെയ്യാനും നിലനിർത്താനും ഇവയ്ക്ക് കഴിയും.

Also Read | സ്തനാർബുദം: സ്ത്രീകളിൽ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്ന 5 ഘടകങ്ങൾ