Last Updated on July 30, 2023
വെളിയം, കരീപ്ര, എഴുകോൺ, നെടുവത്തൂർ, പവിത്രേശ്വരം പഞ്ചായത്തുകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജീവനം റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആംബുലൻസ് സർവീസ് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. എഴുകോണിൽ നടന്ന യോഗത്തിൽ ജീവനം ചെയർമാൻ എസ് ആർ അരുൺബാബു അധ്യക്ഷനായി. സെക്രട്ടറി എ അഭിലാഷ് സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എ എബ്രഹാം, നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ രാമാനുജൻ, ജില്ലാ പഞ്ചായത്ത് അംഗം വി സുമലാൽ, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രശോഭ, ചലച്ചിത്ര നിർമാതാവ് അനിൽ അമ്പലക്കര, ടി കെ സനൽകുമാർ, കെ സുഗതൻ, ജി ത്യാഗരാജൻ, ബീന സജീവ്, ബി എസ് ഗോപകുമാർ എന്നിവർ സംസാരിച്ചു.
