Last Updated on December 13, 2023
അടുത്ത കാലത്തായി കുട്ടികളുൾപ്പെടെ നിരവധി ആളുകൾ അനുഭവിക്കുന്ന അസുഖമാണ് വിട്ടുമാറാത്ത ചുമ. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഈ അവസ്ഥക്ക് കാരണം കോവിഡ് അല്ല!
ശ്വാസകോശ രോഗങ്ങളുടെ കാലമാണിത്. രാജ്യത്തുടനീളം ഫ്ലൂ, കോവിഡ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) കേസുകൾ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അസാധാരണമായ രീതിയിൽ നീണ്ടുനിൽക്കുന്ന ചുമയാണ് ഇപ്പോൾ ആളുകൾ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്. ഇത് പനിയോ കോവിഡോ കാരണമല്ല.
നമ്മുടെ ശ്വസനവ്യവസ്ഥയെ ആക്രമിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു രോഗകാരിയാണ് ഈ അസുഖത്തിന് കാരണമെന്നാണ് വിദഗ്ദർ പറയുന്നത്. രണ്ടാഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന ചുമ, സൈനസൈറ്റിസ്, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് ഇപ്പോൾ കാണുന്ന ലക്ഷണങ്ങൾ. റിനോവൈറസ്, നോൺ-കോവിഡ് കൊറോണ വൈറസുകൾ അല്ലെങ്കിൽ അഡിനോവൈറസ് പോലുള്ള ജലദോഷത്തിന് കാരണമാകുന്ന പതിവ് വൈറസുകളാണ് ഈ അസുഖത്തിന് കാരണമെന്ന് വിദഗ്ദർ അനുമാനിക്കുന്നു.
Also Read: ശരീരത്തിൽ വീക്കം; ലക്ഷണങ്ങളും പ്രതിവിധിയും
ഒരു വൈറസ് നമ്മുടെ ശ്വാസനാളത്തിൽ പ്രവേശിക്കുമ്പോൾ, അത് നമ്മുടെ കോശങ്ങളെ ബാധിക്കുകയും തൊണ്ട, മൂക്ക്, നെഞ്ച് തുടങ്ങിയ ഭാഗങ്ങളിൽ വീക്കം ഉണ്ടാക്കുകയും ചെയ്യും. ഇത് മാറാൻ സമയമെടുക്കും. ശ്വസനനാളത്തിൽ ഉണ്ടാകുന്ന വീക്കമാണ് നീണ്ടുനിൽക്കുന്ന ചുമക്ക് കാരണം.
ചുമ മാറാൻ എന്തൊക്കെ ചെയ്യാം
മുകളിൽ പറഞ്ഞ നീണ്ടുനിൽക്കുന്ന ചുമ നിങ്ങൾക്ക് അനുഭവപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് അത് ഫ്ലൂ അല്ലെങ്കിൽ കോവിഡ് ആണോ എന്ന് പരിശോധിക്കുകയാണ്. ഇത് രണ്ടുമല്ലെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മറ്റ് പരിശോധനകൾ ചെയ്ത് നോക്കാം. ശ്വാസനാളത്തിലെ വീക്കം കുറയാൻ സഹായകരമായ മരുന്നുകളാകാം ചിലപ്പോൾ കഴിക്കേണ്ടി വരിക.
ഇടയ്ക്കിടെ കൈകൾ കഴുകുകയും ചുമക്കുമ്പോൾ മൂക്കും വായും മൂടുകയും വേണം. പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക.
Also Read: ആസ്ത്മ; ലക്ഷണങ്ങളും കാരണങ്ങളും