സെക്സിന് മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കരുത്!

സെക്സിന് മുൻപ് കഴിക്കേണ്ടതോ കഴിക്കാൻ പറ്റാത്തതോ ആയ ഭക്ഷണങ്ങളെക്കുറിച്ച് നിയമങ്ങൾ ഒന്നുമില്ല. എങ്കിലും ലൈംഗികബന്ധം ആസ്വാദ്യകരമാക്കാൻ ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാകും നല്ലത്. ഇത്തരത്തിൽ എന്തൊക്കെ ഭക്ഷണങ്ങളാണ് ലൈംഗികബന്ധത്തിന് മുൻപ് കഴിക്കാൻ പാടില്ലാത്തത് എന്ന് നോക്കാം.

കട്ടിയുള്ളതും കൊഴുപ്പ് നിറഞ്ഞതുമായ ഭക്ഷണങ്ങൾ

കട്ടിയുള്ളതോ കൊഴുപ്പുള്ളതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് മന്ദതയും ക്ഷീണവുമുണ്ടാക്കും. ഇത് നിങ്ങളുടെ ലൈംഗിക പ്രകടനത്തെ ബാധിക്കും. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങൾ ലൈംഗികബന്ധത്തിന് മുൻപ് കഴിക്കരുത്.

എരിവുള്ള ഭക്ഷണങ്ങൾ

എരിവ് കൂടുതലുള്ള ഭക്ഷണങ്ങൾ ദഹനക്കേട്, നെഞ്ചെരിച്ചിൽ, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും, ഇത് ലൈംഗിക വേളയിൽ അസ്വസ്ഥതയുണ്ടാക്കുകയും ലൈംഗികത ആസ്വദിക്കാൻ സാധിക്കാതെ വരികയും ചെയ്യും.

സവാളയും വെളുത്തുള്ളിയും

സ്വാദിഷ്ടമാണെങ്കിലും സവാളയും വെളുത്തുള്ളിയും വായ്നാറ്റത്തിനും ശരീര ദുർഗന്ധത്തിനും കാരണമാകും. ഇത് ലൈംഗികതയുടെ ആസ്വാദനം കുറയ്ക്കാൻ സാധ്യതയുണ്ട്.

കാപ്പി

കാപ്പിയിലെ കഫീൻ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കും. മാത്രമല്ല, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശ്വാസോച്ഛ്വാസം എന്നിവ വർധിപ്പിക്കുന്നതുൾപ്പെടെ ശരീരത്തിൽ നിരവധി മാറ്റങ്ങളും ഉണ്ടായേക്കാം. ഇത് ലൈംഗികത ആസ്വദിക്കുന്നതിന് തടസമായേക്കാം. എന്നാൽ ചിലരിൽ കാപ്പി കുടിക്കുന്നത് കൂടുതൽ ഉണർവും ഊർജ്ജസ്വലതയും അനുഭവപ്പെടാൻ സഹായകരമായേക്കാം.

മദ്യം

ഒന്നോ രണ്ടോ പെഗ് കഴിക്കുന്നത് നല്ല മാനസികാവസ്ഥയിൽ എത്താൻ സഹായിക്കുമെങ്കിലും അമിതമായാൽ അത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് തടസമായേക്കാം.

Content Summary: Foods you shouldn’t eat before sex