പ്രണയബന്ധത്തിലായിരിക്കുമ്പോൾ പങ്കാളിയുമായി പരമാവധി സമയം ചെലവഴിക്കാൻ എല്ലാവരും ആഗ്രഹിക്കും. ചില സമയങ്ങളിൽ യാത്രയോ ജോലിത്തിരക്കുകളോ വ്യക്തിപരമായ കാരണങ്ങളോ പ്രണയിതാക്കളെ പരസ്പരം അകറ്റാറുണ്ട്. സാങ്കേതികവിദ്യ വികസിച്ചിട്ടുള്ള ഇക്കാലത്ത് പരസ്പരം സന്ദേശങ്ങൾ കൈമാറാനും വീഡിയോ കാൾ ചെയ്യാനും ബുദ്ധിമുട്ടില്ല. ഇങ്ങനെയൊക്കെയാണെങ്കിലും പങ്കാളിയിൽ നിന്ന് അകന്നു നിൽക്കുന്നത് ബന്ധം നശിപ്പിക്കുമോ എന്ന് ഭയക്കുന്നവരാണ് ഏറെയും. ഇത്തരം ഉത്കണ്ഠകൾ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.
എന്താണ് വേർപിരിയുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠ?
ഒരു ബന്ധത്തിലായിരിക്കുമ്പോൾ, പങ്കാളിയിൽ നിന്ന് അകന്നുപോകുന്നതിൽ അൽപ്പം അസ്വസ്ഥത തോന്നുന്നത് സാധാരണമാണ്. എന്നാൽ ആ സമയത്ത് നിങ്ങൾക്ക് പരിഭ്രാന്തിയും അസഹനീയമായ അസ്വസ്ഥതയും അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഉത്കണ്ഠയാണ്. ഇത് പലതരത്തിലുള്ള മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
വേർപിരിയൽ ഉത്കണ്ഠയുടെ ചില ലക്ഷണങ്ങൾ
- ഉത്കണ്ഠാകുലമായ അറ്റാച്ച്മെന്റ്
ഉത്കണ്ഠാകുലമായ അറ്റാച്ച്മെൻറ് ശൈലിയുള്ള ആളുകൾ അവരുടെ പങ്കാളി തങ്ങളെ ഉപേക്ഷിച്ചുപോയേക്കുമെന്ന് നിരന്തരം ആശങ്കപ്പെടുന്നു. കൂടാതെ, അവർ പങ്കാളിയെ ശരിക്കും സ്നേഹിക്കുന്നുവെന്നും അവരില്ലാതെ സമയം ചെലവഴിക്കുന്നത് ശരിക്കും ബുദ്ധിമുട്ടാണെന്നും വിശ്വസിക്കാൻ പങ്കാളിയെ നിരന്തരം നിർബന്ധിക്കുന്നു. ഒരുമിച്ച് ചെലവഴിച്ച സമയത്തിന്റെ ഓർമ്മകൾ അവരുടെ ചിന്തകളെ നിരന്തരം ഓർമിപ്പിക്കുകയും അത് ഹൃദയവേദന നൽകുകയും ചെയ്യുന്നു.
- കണ്ണകലുമ്പോൾ മനസ്സകലുമോ എന്ന ഭയം
അകലം വരുമ്പോൾ ചിലർക്ക് തങ്ങളുടെ ബന്ധത്തിലുള്ള വിശ്വാസം നഷ്ടപ്പെടാൻ തുടങ്ങും. പങ്കാളി എത്ര ഹൃദയം തുറന്നാലും അവർക്ക് അത് വിശ്വസിക്കാൻ സാധിക്കില്ല.
- ഒറ്റയ്ക്ക് പ്രവർത്തിക്കാനുള്ള ബുദ്ധിമുട്ട്
ഒരു ബന്ധത്തിൽ, ആളുകൾ പരസ്പരം വളരെയധികം ഇഴചേർന്നേക്കാം, അവർ രണ്ട് വ്യത്യസ്ത ആളുകളാണെന്ന് ഓർക്കാൻ അവർക്ക് ബുദ്ധിമുട്ടാണ്. പങ്കാളിയുടെ പെട്ടെന്നുള്ള അഭാവം അവർക്ക് താങ്ങാൻ സാധിക്കില്ല.
വേർപിരിയൽ ഉത്കണ്ഠയെ എങ്ങനെ നേരിടാം?
നിങ്ങൾക്ക് ഇത്തരം ഒരു ഉത്കണ്ഠയുണ്ടെന്ന് ബോധ്യപ്പെട്ടാൽ, ആദ്യം അത് അംഗീകരിക്കുക. ഈ ഉത്കണ്ഠയെ അകറ്റാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. എന്തൊക്കെയാണ് ആ മാർഗങ്ങൾ എന്ന് നോക്കാം.
- അതിരുകൾ വെക്കുക
ഏതൊരു ബന്ധത്തിലും അതിരുകൾ നിശ്ചയിക്കേണ്ടത് പ്രധാനമാണ്. അതായത് പരസ്പരം കുറച്ച് ഇടം നൽകുക. നിങ്ങളുടെ പങ്കാളിക്ക് അവരുടെ സമയവും ശ്രദ്ധയും ആവശ്യമുള്ള എന്തെങ്കിലും ജോലികൾക്കായി അകലെയാണെങ്കിൽ, അവർക്ക് ആ ഇടം നൽകുക, അവരുടെ ഓരോ നീക്കങ്ങളുടെയും ടാബുകൾ സൂക്ഷിക്കരുത്. ഇരുവർക്കും അവരുടേതായ വ്യക്തിത്വമുണ്ടെന്ന് ഓർക്കുക.
- സത്യസന്ധമായ സംഭാഷണങ്ങൾ നടത്തുക
രണ്ട് പങ്കാളികൾക്കും സമാനമായ ഉത്കണ്ഠകൾ ഉണ്ടാകാൻ സാധ്യതയുണ്ട്, അതിനാൽ ആ വികാരങ്ങൾ പങ്കുവെക്കുകയും പരസ്പരം തുറന്നതും സത്യസന്ധവുമായ സംഭാഷണം നടത്തുകയും ചെയ്യുന്നത് വേർപിരിയൽ ഉത്കണ്ഠയെ നേരിടാൻ ഒരുപാട് സഹായിക്കും.
- കണക്റ്റുചെയ്യാൻ ഒരു സമയം വെക്കുക
പരസ്പരം ഇടം നൽകേണ്ടത് ആവശ്യമാണ്, മാത്രമല്ല ഓരോ ദിവസവും ഒരിക്കലെങ്കിലും കണക്റ്റുചെയ്യാനുള്ള സമയം ഉണ്ടാക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യുക. ഇത് ഓഡിയോ അല്ലെങ്കിൽ വീഡിയോ കോൾ വഴിയാകാം. എപ്പോഴും വിളിക്കരുത്.
- സ്വയം പരിചരണം
ശാരീരികവും മാനസികവുമായ ക്ഷേമത്തിന് സ്വയം പരിചരണം വളരെ പ്രധാനമാണ്, ഇത് പങ്കാളിയെക്കുറിച്ചുള്ള നിരന്തരമായ ചിന്തകളിൽ നിന്ന് മുക്തി നൽകും. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക, വ്യായാമം ചെയ്യുക, നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക.
- മൈൻഡ്ഫുൾനെസ്
ഇത്തരം സന്ദർഭങ്ങളിൽ മൈൻഡ്ഫുൾനെസ് ടെക്നിക്കുകൾ ഫലപ്രദമാകും. വർത്തമാന നിമിഷത്തിൽ ജീവിക്കുകയും അത് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നത്, ഒരു ബന്ധത്തിലെ വേർപിരിയൽ ഉത്കണ്ഠയെ അംഗീകരിക്കുന്നതിനും നേരിടുന്നതിനും സഹായിക്കുന്നു.
- ക്രിയാത്മകമായിരിക്കുക
നിങ്ങൾ എപ്പോഴും പിന്തുടരാൻ ആഗ്രഹിക്കുന്ന ഹോബികളിൽ ഏർപ്പെടുകയോ ഒരു പുതിയ കോഴ്‌സ് എടുക്കുകയോ ചെയ്യുക, പ്രത്യേകിച്ചും നിങ്ങളുടെ പങ്കാളി വളരെക്കാലം അകലെയായിരിക്കാൻ പോകുകയാണെങ്കിൽ. അടിസ്ഥാനപരമായി, നിങ്ങളുടെ സമയം ഫലപ്രദമായി ഉപയോഗിക്കുക.
- നെഗറ്റീവ് വികാരങ്ങൾ നിയന്ത്രിക്കുക
ശ്വസനരീതികൾ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ശാന്തമാക്കും. ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും നെഗറ്റീവ് വികാരങ്ങൾ കുറയ്ക്കുന്നതിനും പരിശീലിക്കാം.
- സോഷ്യൽ മീഡിയ ഉപയോഗം പരമാവധി കുറയ്ക്കുക
സോഷ്യൽ മീഡിയ എന്നത് നിങ്ങൾ എന്ത് പോസ്റ്റുചെയ്യുന്നു എന്നത് മാത്രമല്ല. നിങ്ങളുടെ സുഹൃത്തുക്കൾ അവരുടെ പങ്കാളിയുമായി എന്തെങ്കിലും പോസ്‌റ്റ് ചെയ്‌തേക്കാം, അവരെ ഒരുമിച്ച് കാണുന്നത് അങ്ങേയറ്റം വിഷമം ഉണ്ടാക്കും. നിങ്ങളുടെ ജീവിതത്തെ അവരുമായി താരതമ്യപ്പെടുത്തുമ്പോൾ അത് സാഹചര്യം കൂടുതൽ വഷളാക്കും.
- സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടുമുട്ടുക
മനസ്സിലാക്കുന്നവരും പക്വതയുള്ളവരും നിങ്ങളുടെ പ്രശ്‌നങ്ങൾ വഷളാക്കാത്തവരുമായ ആളുകളെ കണ്ടുമുട്ടുക. സംസാരിക്കുന്നതിനു പുറമേ, നിങ്ങളുടെ മനസ്സിന് ആശ്വാസം പകരാൻ നിങ്ങൾക്ക് അവരോടൊപ്പം ഷോപ്പിങ്ങിനോ സിനിമ കാണാനോ പോകാം.
വേർപിരിയൽ ഉത്കണ്ഠ മറികടക്കാൻ ശ്രമിച്ചതിന് ശേഷവും ഇത് അസഹനീയമാണെങ്കിൽ, നിങ്ങൾ ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടുക.
Also Read: ഉത്കണ്ഠയാണോ? വിഷമിക്കേണ്ട, പരിഹാരമുണ്ട്!
Content Summary- Separation anxiety: Everyone wants to spend maximum time with their partner while in a relationship. Sometimes travel, busy work or personal reasons keep lovers away from each other. Nowadays with the advancement of technology it is not difficult to exchange messages and make video calls with each other. However, most people fear that staying away from their partner will ruin the relationship. Such anxieties can have a negative impact on life.